കേരളം ചുട്ടുപൊള്ളുന്നു; ഒപ്പം മരുന്നുകളും
കേരളത്തിലെ മിക്കവാറും ജില്ലകളില്‍ ചൂട് ക്രമാതീതമായി കൂടുന്നു. സൂര്യതാപം മനുഷ്യനും മൃഗങ്ങള്‍ക്കും ഭീഷണിയാകുന്നു. എന്നാല്‍ ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വലിയൊരു കാര്യമാണ് മരുന്നുകളുടെ ഗുണനിലവാരശോഷണം. ഏകദേശം 40 ശതമാനത്തിലധികം മരുന്നുകള്‍ 25 മുതല്‍ 30 ഡിഗ്രിവരെ താപനിലയില്‍ സൂക്ഷിക്കേണ്ടവയാണ്. ഇതില്‍ കൂടുകയോ കുറയുകയോ ചെയ്യാന്‍ പാടില്ല. മരുന്നുല്‍പ്പാദകര്‍ കൃത്യമായ താപനിലയില്‍ സൂക്ഷിച്ച് മൊത്തവിതരണ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന മരുന്നുകള്‍ ചെറുകിട വ്യാപാരികള്‍ക്ക് എത്തിച്ചു നല്‍കുന്നത് യാതൊരു ശ്രദ്ധയുമില്ലാതെയാണ്. നമ്മുടെ നാട്ടിലെ പ്രമേഹ രോഗബാധിതര്‍ പതിവായി ഉപയോഗിക്കുന്ന ഇന്‍സുലിന്‍ സൂക്ഷിക്കേണ്ടത് 2 മുതല്‍ 8 ഡി ഗ്രിവരെ താപനിലയിലാണ്. എന്നാല്‍ മൊത്തവ്യാപാരികള്‍ ചെറുകിടവ്യാപാരികള്‍ക്ക് വിതരണം ചെയ്യുമ്പോള്‍ ഇത് പാലിക്കുന്നില്ല. ഒരു പ്ലാസ്റ്റിക് കൂട്ടില്‍ ഇന്‍സുലിന്‍ കുപ്പികള്‍ വെച്ച് അതോടൊപ്പം ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുള്ള രണ്ടോ മൂന്നോ ചെറിയ കുപ്പി തണുപ്പിച്ച/ ഐസ് പോലെയാക്കിയ വെള്ളം കൂടി വെച്ച് പാക്ക് ചെയ്താണ് ഇവര്‍ ഇത് വിതരണം ചെയ്യുന്നത്. (സാധാരണ ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കുപ്പി). ഏതാനും മണിക്കൂറുകള്‍ക്കകം ഇത് സാധാരണ താപനിലയില്‍ വെള്ളമായി മാറുകയും ഇന്‍സുലിന്റെ താപനിലയില്‍ മാറ്റം സംഭവിക്കുകയും ചെയ്യും. തന്മൂലം യാതൊരു ഗുണവുമില്ലാത്ത മരുന്ന് ഉപയോഗിക്കാന്‍ രോഗി നിര്‍ബന്ധിതനാകുന്നു. ഇതോടൊപ്പം വൈദ്യുതിയുടെ ഒളിച്ചുകളി കൂടിയാകുമ്പോള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മരുന്നുകളുടെ കാര്യം പറയുകയും വേണ്ട. മെഡിക്കല്‍ കോളേജുകളുടെ എണ്ണം അഞ്ചില്‍ നിന്നും 16 ആക്കി എന്ന് അഭിമാനിക്കുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുന്നത് കൊണ്ടുതന്നെയാണ് ആസ്പത്രികളുടെ എണ്ണം എത്ര കൂടിയിട്ടും രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തത്.
വിദേശ രാജ്യങ്ങളില്‍ ഔഷധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള മുറികളും ഫ്രീസര്‍ അടക്കമുള്ള വസ്തുക്കളും മണിക്കൂര്‍ ഇടവിട്ട് താപനില പരിശോധനക്ക് വിധേയമാക്കുകയും ക്രമീകരിക്കുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുന്ന സംവിധാനം നിലവിലുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ പൊടിപടലങ്ങളും ഈര്‍പ്പവും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ യാതൊരു പരിരക്ഷയുമില്ലാതെയാണ് മരുന്നുകള്‍ സൂക്ഷിക്കുന്നത്. ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാല്‍ രോഗശമനം എന്നതിലുപരി മറ്റു രോഗങ്ങള്‍ കൂടി ലഭിക്കും എന്നതാണ് സ്ഥിതി. ഇതൊക്കെ നോക്കാനും നടപടിയെടുക്കാനും മാത്രം നിയോഗിക്കപ്പെട്ട ഔഷധ നിയന്ത്രണ വിഭാഗത്തെക്കുറിച്ച് പറയാതിരിക്കുകയാണ് കരണീയം.
അതുപോലെ തന്നെയാണ് പ്രമേഹം, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദം തുടങ്ങി അണുബാധവരെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ അവസ്ഥ. (സര്‍ക്കാര്‍ ആസ്പത്രിയില്‍ പതിവായി കേള്‍ക്കുന്ന ഒന്നാണ് അണുബാധ മൂലമാണ് രോഗിയുടെ സ്ഥിതി കൂടുതല്‍ വഷളായത് എന്ന്. കാരണം കൃത്യമായ താപനിലയില്‍ സൂക്ഷിക്കാത്ത മരുന്നുകള്‍. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ രോഗിക്ക് നല്കപ്പെടുന്നു.) ഇത്തരം മരുന്നുകള്‍ മിക്കതും 25 മുതല്‍ 30 ഡിഗ്രി വരെ താപനിലയില്‍ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ അന്തരീക്ഷ താപനില 38., 40 ഡിഗ്രിയിലേക്ക് കുതിക്കുന്നു. ഈയൊരവസ്ഥയില്‍ സൂക്ഷിക്കപ്പെടുന്ന മരുന്നുകളുടെ കാര്യക്ഷമതയില്‍ വലിയ മാറ്റം ഉണ്ടാകും എന്ന് മാത്രമല്ല ഇത്തരം മരുന്നുകള്‍ പതിവായി കഴിക്കുന്നത് വൃക്ക, കരള്‍ എന്നിവയെപ്പോലും ബാധിക്കുകയും ശരീരം നീരുവന്നു തടിക്കുക. ചൊറിച്ചില്‍, ചര്‍മ രോഗങ്ങള്‍, അള്‍സര്‍, എല്ല് തേയ്മാനം എന്നിങ്ങനെ മറ്റു രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ആയതിനാല്‍ കേരളത്തിലെ മുഴുവന്‍ മരുന്ന് വില്‍പ്പന, വിതരണ സ്ഥാപനങ്ങളിലും ആസ്പത്രി ഫാര്‍മസികളിലും അടിയന്തിരമായി ശീതീകരണ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുക. അടിയന്തിരമായി ഇക്കാര്യത്തില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും ഇടപെടണം. മരുന്നുകള്‍ ശരിയായ താപനിലയില്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കൃത്യമായി പഠിച്ചു പാസായ ബീഫാം, എം.ഫാം ബിരുദധാരികളാണ് ഔഷധ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്ന് കൂടി കൂട്ടിച്ചേര്‍ത്തുവായിക്കുമ്പോഴാണ് നമ്മുടെ ആരോഗ്യമേഖലയെ അടക്കിവാഴുന്ന മാഫിയയുടെ ഭീകരത മനസ്സിലാകുക. എന്തുംവിറ്റ് കാശുണ്ടാക്കുക എന്നതിനപ്പുറം ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ ഈ ഉദ്യോഗസ്ഥര്‍ യാതൊരു പ്രാമുഖ്യവും നല്‍കുന്നില്ല. കേരളത്തിലെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ കാണിക്കുന്ന മാന്യത പോലും ഔഷധ നിയന്ത്രണ വിഭാഗം മേധാവിയില്‍ നിന്നും ഉണ്ടാകുന്നില്ല. ഈ അലംഭാവത്തിന് അവസാനമുണ്ടാക്കിയില്ലെങ്കില് പഞ്ചായത്ത് തോറും മെഡിക്കല്‍ കോളേജ് സ്ഥാപിച്ചാലും കുറെ മരുന്ന് കമ്പനികളും ഡോക്ടര്‍മാരും തടിച്ചുകൊഴുക്കും എന്നതല്ലാതെ, കേരളത്തിലെ ജനത്തിന്റെ ആരോഗ്യം മെച്ചപ്പെടില്ല.
പ്രായപൂര്‍ത്തിയാകാത്ത മകനെ വാഹനമോടിക്കാന്‍ അനുവദിച്ച നിയമപാലകനെതിരെ കേസെടുക്കാന്‍ സഹായമായത് ഇന്നാട്ടിലെ മാധ്യമങ്ങളുടെ ഇടപെടല്‍ മൂലമാണ്. അവിടെയും കേസൊതുക്കി തീര്‍ക്കാന്‍ ശ്രമംനടന്നു എന്നാണ് പത്രത്തില്‍ വായിക്കാന്‍ കഴിഞ്ഞത്. അതുപോലെ തന്നെ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ ഇടപെടല്‍ ഉണ്ടായിട്ടും കേരളം കഴിക്കുന്നതില്‍ ഭൂരിപക്ഷം വസ്തുക്കളിലും മായവും വിഷവും കലര്‍ന്നിട്ടുണ്ട് എന്നും ഇന്ന് പത്രത്തില്‍ വായിച്ചു. അങ്ങനെയെങ്കില്‍ കൃത്യമായി യാതൊരു പരിശോധനയും നടത്താതെ കേരളത്തില്‍ വില്‍ക്കുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കഴിച്ച് അകാലത്തില്‍ മരണപ്പെടുകയോ ആയുഷ്ക്കാലം മരുന്നിന് അടിമയാക്കപ്പെടുകയോ ചെയ്യപ്പെടുന്നവരുടെ എണ്ണം എത്ര ഭീമമായിരിക്കും. (പരിശോധനയില്ല എന്ന് പറയാനാവില്ല. കേരളത്തില്‍ പ്രതിവര്‍ഷം വില്‍പ്പന നടത്തപ്പെടുന്ന പതിനായിരത്തിലധികം കോടിരൂപയുടെ മരുന്ന് സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ഒരു ലാബോറട്ടറി ഉണ്ട്. ഇവിടെനിന്ന് ഫലം പുറത്തുവരാന്‍ രണ്ടു മൂന്നു കൊല്ലം എടുക്കും എന്ന് മാത്രം. അപ്പോഴേക്കും മരുന്ന് മുഴുവന്‍ നാട്ടിലെ രോഗികളും തിന്നുതീര്‍ത്തിട്ടുണ്ടാകും. ലബോറട്ടറി ജീവനക്കാര്‍ക്കും ഔഷധ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും മാസം തോറും ഒന്നൊന്നര ലക്ഷം രൂപ ശമ്പളം കിട്ടുന്നത് തികയാത്തത് കൊണ്ട് കമ്പനികള്‍ കൊടുക്കുന്ന കാണിക്കകള്‍ വാങ്ങി പരിശോധനാഫലം മനഃപ്പൂര്‍വം താമസിപ്പിക്കുന്നു. രോഗി മരുന്ന് കഴിച്ചു രോഗം മാറിയാല്‍ മരുന്ന് കമ്പനി അടച്ചു പൂട്ടേണ്ടിവരില്ലേ. അപ്പോള്‍ മരുന്ന് കൊടുത്തു മാറാരോഗിയാക്കണം. അങ്ങനെയാകുമ്പോള്‍ മരുന്ന് കച്ചവടം പൊടിപൊടിക്കും. ഇതിനു കൊടിപിടിക്കുന്ന ഒരു ഔഷധ നിയന്ത്രണ വിഭാഗം കൂടിയാകുമ്പോള്‍ കേരളം മനോഹരം.
െ്രെഡവിംഗ് ലൈസന്‍സ് ഇല്ലാതെ, ഹെല്‍മെറ്റ് ധരിക്കാതെ, സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനമോടിച്ചാല്‍ ശിക്ഷലഭിക്കുന്ന നമ്മുടെ നാട്ടില്‍ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ മരുന്നുകള്‍ കൈകാര്യം ചെയ്യുകയോ രോഗികള്‍ക്ക് നല്‍കുകയോ ചെയ്യാന്‍ പാടില്ല എന്ന് നിയമം അനുശാസിക്കുമ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളിലെ ഫാര്‍മസികളിലും മരുന്നുകടകളിലും ജീവന്‍രക്ഷ ഔഷധങ്ങള്‍ കൈകാര്യം ചെയ്യുന്നത് യാതൊരുവിധ യോഗ്യതയുമില്ലാത്തവരാണ്. ഇതിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന ഔഷധനിയന്ത്രണ വിഭാഗവും സംസ്ഥാന ഫാര്‍മസി കൗണ്‍സിലും താല്പര്യമെടുക്കുന്നില്ല. അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണം. കേരളത്തിലെ ഫാര്‍മസിസ്റ്റുകള്‍ അനുഭവിക്കുന്ന അവകാശലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ട് മാസങ്ങളായി. ഇതുവരെ യാതൊരു നടപടിയും കമ്മീഷന്റെ ഭാഗത്ത് നിന്നു പോലും ഉണ്ടായിട്ടില്ല എന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. മരുന്ന് മാഫിയകളെ സംരക്ഷിക്കാനുള്ള സംഘടിത ശ്രമമാണോ ഇതെന്ന് പോലും കേരളത്തിലെ അറുപതിനായിരത്തിലധികം വരുന്ന ഫാര്‍മസിസ്റ്റ് സമൂഹം സംശയിക്കുന്നു.
കേരളത്തില്‍ ഇരുപതിനായിരത്തോളം വരുന്ന മെഡിക്കല്‍ ഷോപ്പുകളില്‍ 60 ശതമാനത്തിലധികം സ്ഥാപനങ്ങളിലും വൈകുന്നേരം 5 മണിക്ക് ശേഷം യോഗ്യതയുള്ള ഫാര്‍മസിസ്റ്റ് ഉണ്ടാകാറേയില്ല. ഈ സമയത്താണ് ഭൂരിപക്ഷം ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതും. അതോടൊപ്പം വായിക്കാന്‍ പോലും കഴിയാത്ത മരുന്ന് കുറിപ്പടികളും.… അക്ഷരം ഒന്ന് മാറി വായിച്ച് മരുന്ന് മാറി നല്കിയാല് ഉണ്ടാകാവുന്ന ഭവിഷ്യത്ത് അറിയാവുന്ന ഔഷധനിയന്ത്രണ വിഭാഗം കാണിക്കുന്ന അലംഭാവം ഈ രംഗത്ത് നടമാടുന്ന അഴിമതിയുടെയും കൈക്കൂലിയുടെയും തുറന്ന പുസ്തകം കൂടിയാണ്.
കേരളത്തിലെ സ്വകാര്യ ആസ്പത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനവും ആനുകൂല്യങ്ങളും ഇനിയും നടപ്പിലാക്കപെട്ടിട്ടില്ല. ആസ്പത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും പരിശോധന പോലും വെറും പ്രഹസനം. പരിശോധന നടത്തുന്ന ലേബര്‍ ഓഫീസറോട് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ ഉചിതമായ നടപടി ഉണ്ടാകാറില്ല. കൃത്യമായി 5 വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകള്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ പരിഷ്ക്കരിക്കുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്യുന്ന സര്‍ക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയില്‍ ജോലി ചെയുന്ന ഫാര്‍മസിസ്റ്റുകളുടെ സേവന-വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതില്‍ അലംഭാവം കാണിക്കുന്നു. ഭൂരിപക്ഷം സ്ഥാപനങ്ങളും വനിതാഫാര്മസിസ്റ്റുകള്ക്ക് വളരെ കുറഞ്ഞ വേതനം മാത്രമാണ് നല്‍കുന്നത്. എന്ന് മാത്രമല്ല 10 മുതല്‍ 15 മണിക്കൂര്‍ വരെ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
(കേരള ഫാര്‍മസിസ്റ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് ലേഖകന്‍)

M.P.Premji
writter
writter