വെളിപ്പെടുത്തലുകള്‍ വിനയാകുന്നു: ബോളിവുഡ് പാര്‍ട്ടിയില്‍ നിന്ന് കങ്കണയെ വെട്ടിനിരത്തിയോ?
നടന്മാരായ ആദിത്യ പഞ്ചോളി, ഋത്വിക് റോഷന്‍ തുടങ്ങിയവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി വിവാദമുയര്‍ത്തിയ നടി കങ്കണ റാണോട്ടിന് തന്റെ വെളിപ്പെടുത്തലുകള്‍ വിനയാകുന്നുവോ? ഉണ്ടെന്ന് വേണം അനുമാനിക്കാന്‍. ബോളിവുഡിലെ പ്രമുഖര്‍ അണി നിരക്കുന്ന ദിനോമോറിയ നന്ദിത മഹ്താനി വാര്‍ഷിക പാര്‍ട്ടിയുടെ അതിഥി പട്ടികയില്‍ കങ്കണയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ പാര്‍ട്ടിയില്‍ പങ്കെടുത്ത നടിയെ ഇത്തവണ ഒഴിവാക്കാനുള്ള നീക്കം ബാഹ്യ ഇടപെടല്‍ കൊണ്ടാണെന്നാണ് ആരോപണം. എന്നാല്‍ നടന്‍ ഋത്വിക് പാര്‍ട്ടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 28ന് മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിലാണ് പാര്‍ട്ടി.

Other Articles