തുള്ളല്‍ കലാകാരന് പ്രണാമം...
കാണുവാന്‍ വയ്യെനിക്ക്
ധരണിയിലിങ്ങനെ നിശ്ചലം കിടക്കും
കലയെ സ്‌നേഹിച്ച കലാകാരനെ
കാണുവാന്‍ വയ്യെനിക്ക്
നെഞ്ചോട് ഹൃദയത്തോട്
ഒട്ടിക്കിടക്കും വേഷഭൂഷാദികള്‍
ജീവനായ് കണ്ടൊരു ചമയങ്ങളെയും
കൂടെ കൊണ്ടുപോയോ!
തുള്ളലായ് പലവട്ടം തുള്ളിയും
വിടചൊല്ലും ജീവനിലും
തുള്ളി ആടി തിമിര്‍ത്തൊരെന്‍
കലാകാരനെ നമിക്കുന്നു ഞാന്‍...
ഒരു തുള്ളി മിഴിനീര്‍പൂക്കളാല്‍
വിട...
സുമിത്ര മണ്ടലിപ്പാറ
writer