ബിജുക്കുട്ടന്‍ ഹാപ്പിയാണ്
ബിജുകുട്ടന് കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍.
ലൊക്കേഷനില്‍ നിന്നും ലൊക്കേഷനിക്ക് തിരക്ക് പിടിച്ചുള്ള യാത്ര...
ബിജുകുട്ടന്‍ ഇപ്പോള്‍ ഹാപ്പിയാണ്.
കാഞ്ഞങ്ങാട് ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു.
ബിജുകുട്ടന്‍ ഉത്തരദേശം വായനക്കാര്‍ക്കായി മനസ് തുറന്നു.
? വലിയ ഹാപ്പിയാണല്ലോ.. അഭിനയിക്കാന്‍ പറന്ന് നടക്കുകയാണല്ലേ..
ചിരിച്ചു കൊണ്ട്..
ഓരോരുത്തര്‍ക്കും നല്ല സമയങ്ങളുണ്ടല്ലോ.. ഇപ്പോള്‍ അഭിനയിക്കുവാന്‍ ഓടി നടക്കുകയാണ് ഞാന്‍.
? മിമിക്രിവേദിയില്‍ നിന്നാണല്ലോ സിനിമയിലെത്തിയത്, തിരക്ക് കുറഞ്ഞാല്‍ വീണ്ടും പഴയ തട്ടകത്തിലേക്ക് മടങ്ങുമോ.
വീണ്ടും ചിരി...
അതിപ്പോള്‍ പ്രവചിക്കാനാവില്ല. നാളത്തെ കാര്യം മുന്‍കുട്ടിയെങ്ങനെ പറയും
? ഇതുവരെ ചെയ്ത വേഷങ്ങളില്‍ സംതൃപ്തിയുണ്ടാക്കിയ വേഷങ്ങള്‍..
എല്ലാം ഒന്നിനൊന്ന് സംതൃപ്തി നേടി ത്തന്ന വേഷങ്ങളാണ്. സിനിമകള്‍ നന്നായാല്‍ അഭിനേതാക്കളുടെ വേഷവും നന്നാവും. നന്നായില്ലെങ്കില്‍ മറിച്ചും. ഈയിടെ ഇറങ്ങിയ മോഹന്‍ലാലില്‍ നല്ല വേഷമാണ്. സിനിമ കണ്ടിട്ട് ഒരു പാട് പേര്‍ വിളിച്ചു. ദാ... ഇപ്പോള്‍ തന്നെ മെസ്സേജുകള്‍ നിറയുകയാ..... അരവിന്ദന്റെ അതിഥികളിലും നല്ല വേഷമാണ്.
ഒരു വേഷം ചെയ്യാന്‍ സംവിധായകന്‍ വിളിക്കുന്നു. അത് സംതൃപ്തിയോടെ ചെയ്യുന്നു.
? ഇതുവരെ ചെയ്തത് ഹാസ്യ വേഷങ്ങളാണല്ലോ. സീരിയസ് വേഷം ചെയ്യാന്‍ വിളിച്ചാല്‍
നല്ല ചോദ്യം.. വീണ്ടും ചിരിക്കുന്നു...
സംശയമെന്ത് സീരിയസ് വേഷവും ചെയ്യും. പരമാവധി നന്നാക്കാന്‍ ശ്രമിക്കും. ഞാന്‍ ഹാസ്യനടനാണ്. റിസ്‌ക്ക് എടുക്കേണ്ടി വന്നാല്‍ ചെയ്യും. അത് അഭിനേതാവിന്റെ ബാധ്യതയാണ്.
? മമ്മുക്കയ്‌ക്കൊപ്പമാണല്ലോ കൂടുതലും സിനിമ ചെയ്തത്.
മമ്മുക്കയുടെ സിനിമകളിലാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടുള്ളത്. പോത്തന്‍ വാവ മുതല്‍ നിരവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. ലാലേട്ടനോടൊപ്പം ഛോട്ടാ മുംബൈയടക്കം ഏതാനും ചിത്രങ്ങളിലാണ് അഭിനയിച്ചത്. മമ്മുക്കയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ ബിജുകുട്ടന്‍ കുടുതല്‍ തിളങ്ങുകയാണെന്നാ പ്രക്ഷകരുടെ വിലയിരുത്തല്‍.
? സിനിമയിലേക്കും സ്റ്റേജ് പരിപാടിയിലേക്കും ഒരേ സമയത്ത് വിളി വന്നാല്‍
അല്‍പം കുഴക്കുന്ന ചോദ്യമാ... എന്നാലും
അഡ്ജസ്റ്റ് ചെയ്ത് പോകും. സിനിമ നിര്‍മ്മാതാവിനോട് പറയും.
എല്ലാം ഒന്നിച്ച് നടക്കില്ലല്ലോ.. ഏതായാലും സിനിമയ്ക്കായിരിക്കും മുന്‍ഗണന.
? മലയാള സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങള്‍ കുറഞ്ഞ് വരുന്നു...
എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. ജനറേഷന്‍ സിനിമയില്‍ പോലും ഹാസ്യവേഷങ്ങള്‍ ഉണ്ട്. അമ്പിളി ചേട്ടന്റെ കാലത്തുള്ള പോലെ കഥ എഴുതുമ്പോള്‍ തന്നെ കഥാകൃത്ത് ഹാസ്യതാരങ്ങളെ മനസില്‍ കണ്ട് അവര്‍ക്ക് തുല്യ കഥാപാത്രങ്ങള്‍ നല്‍കുന്നത് കുറഞ്ഞിട്ടുണ്ട്. വിജയിക്കുന്ന സിനിമകളിലെല്ലാം ഹാസ്യങ്ങള്‍ പ്രധാന ഘടകമാണ്.
ഞാന്‍ ആരാധനയോടെ കാണുന്നവരാണ് ജഗതി ചേട്ടന്‍, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരൊക്കെ അവരൊക്കെ എത്ര അനായാസമായാണ് അഭിനയിക്കുന്നത്.
ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണ്.
അത് എല്ലാവര്‍ക്കും പറ്റിയെന്ന് വരില്ല. പാട്ട് പാടാന്‍ കഴിവുള്ളത് പോലെ.
ബിജുകുട്ടന് ചുറ്റും സ്ത്രീകളും കുട്ടികളുമെത്തി. അവര്‍ക്കെല്ലാം ഒരു സെല്‍ഫിയെടുക്കണം
ബിജുകുട്ടന്‍ ഹാപ്പിയോടെ അവരൊപ്പം സെല്‍ഫിയിലേക്ക്...
2006ല്‍ പോത്തന്‍ വാവ എന്ന സിനിമയിലൂടെ എത്തിയ ബിജുകുട്ടന്‍ 70ലധികം മലയാള സിനിമകളില്‍ അഭിനയിച്ചു. ഏഷ്യാനെറ്റിലെ ഫൈവ് സ്റ്റാര്‍ തട്ടുകട, സൂര്യ ടി.വിയിലെ സവാരി ഗിരിഗിരി, എട്ടു സുന്ദരികള്‍ എന്നിവ ബിജുകുട്ടന്റെ മിനി സ്‌ക്രീനിലെ സൂപ്പര്‍ ഹിറ്റ് പരിപാടികളായിരുന്നു.
എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് ഭാര്യ. സുബിത. ലക്ഷമി, പാര്‍വതി എന്നിവര്‍ മക്കളാണ്.

Other Articles

  അടുപ്പ്

  പിറവി

  നിത്യവസന്തം ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട്...

  വര്‍ഷവൃക്ഷം

  കോടതിയില്‍ ഹാജരായി ജാമ്യമെടുത്താല്‍...

  മരണത്തിലേക്ക് തള്ളിവിടുന്നവര്‍...

  ജയറാമും ലിച്ചിയും; ലോനപ്പന്റെ മാമ്മോദീസ ട്രെയിലര്‍

  ഞങ്ങള്‍ തമ്മില്‍ പിണങ്ങിയെന്നു പലരും പറഞ്ഞു- വെളിപ്പെടുത്തലുമായി സത്യന്‍ അന്തിക്കാട്

  അഹ്മദ് ഓര്‍മ്മകളില്‍ നിറഞ്ഞ് അനുസ്മരണ സമ്മേളനം

  ഒടിയന്‍ ഇതുവരെയും കണ്ടിട്ടില്ല-മോഹന്‍ ലാല്‍

  ഒടിയന്‍ നൂറുകോടി ക്ലബില്‍; അവകാശവാദവുമായി ശ്രീകുമാര്‍ മേനോന്‍

  മകന്റെ ചികിത്സയ്ക്കുവേണ്ടത് ലക്ഷങ്ങള്‍; പ്രതീക്ഷയോടെ സേതുലക്ഷ്മി

  ഫോര്‍ബ്‌സ്: ധനികരായ താരങ്ങളില്‍ ഒന്നാമന്‍ സല്‍മാന്‍; വരുമാനത്തില്‍ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം മമ്മൂട

  ഗിന്നസ് പക്രു നിര്‍മാതാവാകുന്ന ഫാന്‍സി ഡ്രസ്സ് തുടങ്ങി

  ശങ്കര്‍ ചിത്രം 2.0യ്‌ക്കെതിരെ മൊബൈല്‍ കമ്പനികള്‍