കണ്ണൂരുകാരുടെ താരമായി സുബീഷ് സുധി
കണ്ണൂരുകാരുടെ മനസ്സും ഉറപ്പുമാണ് ഈ നടന്. നാടന്‍ വേഷങ്ങളോ, പാര്‍ട്ടിക്കാരനോ എന്തുമാകട്ടെ നടന്‍ സുബീഷ് സുധി അത് മികച്ചതാക്കും. താരത്തിന്റെ ഭാഷാശൈലിയും പക്വതയാര്‍ന്ന പ്രകടനവുമാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. ലാല്‍ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലൂടെയാണ് സുബീഷ് സുധി സിനിമയിലെത്തുന്നത്.
പിന്നീട് ലാല്‍ജോസ് ചിത്രങ്ങളിലെല്ലാം സുധി ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും മലയാളികളുടെ മനംകവര്‍ന്നു. അറബിക്കഥയില്‍ ക്യൂബ മുകുന്ദന് മുദ്രാവാക്യം ചൊല്ലിക്കൊടുക്കുന്ന പാര്‍ട്ടി അനുഭാവിയായ കഥാപാത്രത്തിലൂടെയാണ് സുബീഷ് സുധി ശ്രദ്ധിക്കപ്പെടുന്നത്.
ആസിഫ് അലിയെ നായകനാക്കി മൃദുല്‍ നായര്‍ ഒരുക്കിയ ബിടെക്കിലും മികച്ചവേഷമാണ് സുബീഷിന്റേത്.
കുട്ടന്‍ എന്ന തെയ്യം കലാകാരനെ തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ മികച്ചതാക്കിയിട്ടുണ്ട് ഈ കലാകാരന്‍.
ഇതിന് മുമ്പിറങ്ങിയ ഹിറ്റ് ചിത്രങ്ങളായ പഞ്ചവര്‍ണതത്തയിലും അരവിന്ദന്റെ അതിഥികളിലും സുബീഷ് വേഷമിട്ടിരുന്നു.
അറബിക്കഥ, മുല്ല, ഇന്നത്തെ ചിന്താ വിഷയം, എല്‍സമ്മ, മറിയം മുക്ക്, മാണിക്യക്കല്ല്, മെക്‌സിക്കന്‍ അപാരത, ലോര്‍ഡ് ലിവിങ് സ്റ്റന്‍, കറുത്ത ജൂതന്‍, കളി, വെളിപാടിന്റെ പുസ്തകം തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുബീഷ് വേഷമിട്ടിട്ടുണ്ട്. ഒരുപിടി ചിത്രങ്ങളാണ് നടന്റേതായി പുറത്തുവരാനിരിക്കുന്നതും.

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം