ഞങ്ങള്‍ക്കും കുറച്ചു ഫാന്‍സിനെ തരാമോ?
ഇന്ന് ലോകം ഫുട്ബോളിനെ മനസില്‍ താലോലിക്കുകയാണ്. സാംബാ താളത്തിനെയും അര്‍ജന്റീനയുടെ ആരവങ്ങളെയും വരവേല്‍ക്കാന്‍ പരസ്പരം മത്സരിക്കുകയാണ്. ലോകഫുട്ബോളിലെ രാജാക്കന്മാരായ ബ്രസീലിനും അര്ജന്റീനക്കും ബ്രസീലിനും ജര്‍മ്മനിക്കും പോര്‍ച്ചുഗലിനും ഫ്രാന്‍സിനുമൊക്കെ നല്ലൊരു വിഭാഗം ആരാധകരും ഇന്ത്യയിലുണ്ട്. പക്ഷെ ഇന്ത്യന്‍ ഫുട്ബോളിന് ഈ ആരാധാകരെയൊന്നും ലഭിക്കുന്നില്ല എന്നത് വളരെ ഖേദകരമാണെന്ന് പറയാതിരിക്കാന്‍ വയ്യ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ലാലിഗയിലുമൊക്കെ നല്ലൊരു വിഭാഗം ഫാന്‍സ് ഇന്ത്യയിലുടനീളമുണ്ട്. ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന കേരളക്കരയുടെ ഓരോ ജില്ലയിലും ഫാന്‍സ് അസോഷിയേഷന്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ ഫുട്ബോളിനെ അംഗീകരിക്കാന്‍ നമ്മള് തന്നെ തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ന് ലോകം റഷ്യയിലേക്ക് കണ്ണോടിക്കുമ്പോള്‍ ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട്. നാലാം ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്നത് 1950 ലായിരുന്നു. ജൂണ്‍ 24 മുതല്‍ ജൂലായ് 16 വരെ 23 ദിവസങ്ങളിലായി ബ്രസീലിലെ ആറു നഗരങ്ങളില്‍ വെച്ച് നടന്ന നാലാം ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഉപഭൂഖണ്ഡങ്ങളില്‍ നിന്നായി പതിമൂന്ന് ദേശീയ ടീമുകള്‍ പങ്കെടുത്തു. രണ്ടാം ലോക മഹായുദ്ധം കാരണം നിര്‍ത്തി വെക്കേണ്ടി വന്ന രണ്ട് ലോകകപ്പുകള്‍ക്ക് ശേഷം ഒരു വേദി കണ്ടെത്തുക എന്നത് ഫിഫക്ക് വലിയ വെല്ലുവിളിയായിരുന്നു. യുദ്ധം കാരണം തകര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നും തന്നെ ആതിഥേയത്വം വഹിക്കാന്‍ തയ്യാറാവാത്തതിനാല്‍ മുന്‍ ലോകകപ്പ് വേദിക്ക് വേണ്ടി അപേക്ഷിച്ച ബ്രസീലിനോട് ആതിഥേയത്വം വഹിക്കാന്‍ ഫിഫ ആവശ്യപ്പെടുകയായിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കാന്‍ വേണ്ടി റൗണ്ട് റോബിന് അടിസ്ഥാനത്തിലായിരിക്കണം മത്സര ഘടന എന്ന ബ്രസീലിന്റെ ഉപാധിക്ക് മുന്നില്‍ ഫിഫ കീഴടങ്ങി കൊണ്ടാണ് ബ്രസീലിനെ ആതിഥേയ രാജ്യമായി പ്രഖ്യാപിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും ആതിഥേയ രാജ്യമായ ബ്രസീലും സ്വാഭാവികമായി യോഗ്യത നേടിയ ടൂര്‍ണമെന്റില്‍ ബാക്കി വരുന്ന പതിനാല് ടീമുകള്‍ക്കായി ഏഴു സ്ഥാനം യുറോപ്പിനും ആറ് സ്ഥാനം സൗത്ത് അമേരിക്കക്കും ഒരു സ്ഥാനം ഏഷ്യക്കുമായി നിശ്ചയിച്ചു.
രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ട് ജര്‍മ്മനിയേയും ജപ്പാനേയും യോഗ്യത മത്സരങ്ങള്‍ കളിക്കാന്‍ അനുവദിക്കാതിരുന്നതും ബ്രസീലിയന്‍ ഫുട്ബോള്‍ അസോസിയേഷനുമായുള്ള തര്‍ക്കം കാരണം യോഗ്യത മത്സരങ്ങള്‍ക്ക് ശേഷം അര്‍ജന്റീന പിന്മാറിയതും ഈ ടൂര്‍ണമെന്റിലായിരുന്നു. ഇതു വരെ നടന്ന ലോകകപ്പുകളില്‍ സഹകരിക്കാതിരുന്ന ബ്രീട്ടീഷ് രാജ്യങ്ങളില്‍ നിന്ന് ഇംഗ്ലണ്ടും സ്കോട്ടുലാന്റും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. സോവിയറ്റ് യൂണിയനും മുന്‍ ലോകകപ്പുകളിലെ ഫൈനലിസ്റ്റുകളായ ചെക്കോസ്ലോവാക്യയും ഹംഗറിയും യോഗ്യത മത്സരങ്ങളില്‍ നിന്നുപോലും വിട്ടുനിന്നു. ഏഷ്യയില്‍ നിന്ന് ഫിലിപ്പിന്‍സ് ഇന്തോനേഷ്യ ബര്‍മ ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കായിരുന്നു യോഗ്യത മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. മറ്റു മൂന്ന് രാജ്യങ്ങള്‍ വിട്ടുനിന്നതിനാല്‍ ഇന്ത്യ സ്വാഭാവികമായി ഫൈനല്‍ റൗണ്ട് കളിക്കാന്‍ യോഗ്യത നേടി. ഈ യോഗ്യത ഇന്ത്യയുടെ ആദ്യത്തേതും അവസാനത്തേതുമായിരുന്നു.
1938ല്‍ ഫ്രാന്‍സില്‍ വെച്ച് നടന്ന മൂന്നാം ഫിഫാ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ശേഷം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട 1942ലേയും 1946ലേയും ഫിഫാ ലോകകപ്പ് ഫുട്ബോള്‍ രണ്ടാം ലോക മഹായുദ്ധം കാരണം നടന്നിരുന്നില്ല. അതിനാല്‍ നാലാം ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്നത് 1950ല്‍ ആയിരുന്നു. ജൂണ്‍ 24 മുതല്‍ ജൂലായ് 16 വരെ 23 ദിവസങ്ങളിലായി ബ്രസീലിലെ ആറു നഗരങ്ങളില്‍ വെച്ച് നടന്ന നാലാം ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഉപഭൂഖണ്ഡങ്ങളില്‍ നിന്നായി പതിമൂന്ന് ദേശിയ ടീമുകള്‍ പങ്കെടുത്തു. 1930ലെ ഒന്നാം ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്മാരായ ഉറുഗ്വേ രാഷ്ട്രീയ പരമായ കാരണങ്ങളാല്‍ രണ്ട് ലോകകപ്പുകളില്‍ നിന്ന് വിട്ടു നിന്നതിന് ശേഷം വീണ്ടും പങ്കെടുക്കുന്ന ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. അതില്‍ ആതിഥേയരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അവര്‍ വീണ്ടും ചാമ്പ്യന്മാരാവുകയും ചെയ്തു. ഈ ലോകകപ്പിലെ മൂന്നാം സ്ഥാനം സ്വീഡനും നാലാം സ്ഥാനം സ്പെയിനിനുമായിരുന്നു. മൊത്തം 1,045,246 ഫുട്ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ വെച്ച് അരങ്ങേറിയ 22 മത്സരങ്ങളില്‍ നിന്നായി 88 ഗോളുകളാണ് പിറന്നത്. ഇതില്‍ ഏട്ടു ഗോളുകള്‍ നേടിയ ബ്രസീലിന്റെ അഡമിര്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന ബഹുമതിക്ക് അര്‍ഹനായി.
രണ്ടാം ലോക മഹായുദ്ധം കാരണം നിര്‍ത്തി വെക്കേണ്ടി വന്ന രണ്ട് ലോകകപ്പുകള്‍ക്ക് ശേഷം ഒരു വേദി കണ്ടെത്തുക എന്നത് ഫിഫക്ക് വലിയ വെല്ലുവിളിയായിരുന്നു. യുദ്ധം കാരണം തകര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നും തന്നെ ആതിഥേയത്വം വഹിക്കാന്‍ തയ്യാറാവാത്തതിനാല്‍ മുന്‍ ലോകകപ്പ് വേദിക്ക് വേണ്ടി അപേക്ഷിച്ച ബ്രസീലിനോട് ആതിഥേയത്വം വഹിക്കാന്‍ ഫിഫ ആവശ്യപ്പെടുകയായിരുന്നു.
കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കാന്‍ വേണ്ടി റൗണ്ട് റോബിന് അടിസ്ഥാനത്തിലായിരിക്കണം മത്സര ഘടന എന്ന ബ്രസീലിന്റെ ഉപാധിക്ക് മുന്നില്‍ ഫിഫ കീഴടങ്ങി കൊണ്ടാണ് ബ്രസീലിനെ ആതിഥേയ രാജ്യമായി പ്രഖ്യാപിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും ആതിഥേയ രാജ്യമായ ബ്രസീലും സ്വാഭാവികമായി യോഗ്യത നേടിയ ടൂര്‍ണമെന്റില്‍ ബാക്കി വരുന്ന പതിനാല് ടീമുകള്‍ക്കായി ഏഴു സ്ഥാനം യുറോപ്പിനും ആറ് സ്ഥാനം സൗത്ത് അമേരിക്കക്കും ഒരു സ്ഥാനം ഏഷ്യക്കുമായി നിശ്ചയിച്ചു.
രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ട് ജര്‍മ്മനിയേയും ജപ്പാനേയും യോഗ്യത മത്സരങ്ങള്‍ കളിക്കാന്‍ അനുവദിക്കാതിരിന്നതും ബ്രസീലിയന്‍ ഫുട്ബോള്‍ അസോസിയേഷനുമായുള്ള തര്‍ക്കം കാരണം യോഗ്യത മത്സരങ്ങള്‍ക്ക് ശേഷം അര്‍ജന്റീന പിന്മാറിയതും ഈ ടൂര്‍ണമെന്റിലായിരുന്നു. ഇതു വരെ നടന്ന ലോകകപ്പുകളില്‍ സഹകരിക്കാതിരുന്ന ബ്രിട്ടീഷ് രാജ്യങ്ങളില്‍ നിന്ന് ഇംഗ്ലണ്ടും സ്കോട്ട്ലാന്റും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. സോവിയറ്റ് യൂണിയനും മുന്‍ ലോകകപ്പുകളിലെ ഫൈനലിസ്റ്റുകളായ ചെക്കോസ്ലോവാക്യയും ഹംഗറിയും യോഗ്യത മത്സരങ്ങളില്‍ നിന്നുപോലും വിട്ടുനിന്നു. ഏഷ്യയില്‍ നിന്ന് ഫിലിപ്പിന്‍സ് ഇന്തോനേഷ്യ ബര്‍മ ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കായിരുന്നു യോഗ്യത മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. മറ്റു മൂന്ന് രാജ്യങ്ങള്‍ വിട്ടുനിന്നതിനാല്‍ ഇന്ത്യ സ്വാഭാവികമായി ഫൈനല്‍ റൗണ്ട് കളിക്കാന്‍ യോഗ്യത നേടി. ഈ യോഗ്യത ഇന്ത്യയുടെ ആദ്യത്തേതും അവസാനത്തേതുമായിരുന്നു. അങ്ങനെ ബൊളിവിയ ആതിഥേയരായ ബ്രസില്‍, ചിലി, ഇംഗ്ലണ്ട്, ഇന്ത്യ, മുന്‍ ചാമ്പ്യന്മാരായ ഇറ്റലി, മെക്സിക്കോ, പരാഗ്വേ, സ്കോട്ട് ലാന്റ, സ്പെയിന്, സ്വീഡന്, സിറ്റ്സര്‍ലാന്റ്, തുര്‍ക്കി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഉറുഗ്വേ, യുഗോസ്ലാവീയ എന്നീ പതിനാറു ടീമുകള്‍ ആയിരുന്നു ഫൈനല്‍ റൗണ്ട് കളിക്കാന്‍ യോഗ്യത നേടിയത്. ഇതില്‍ സ്കോട്ട്ലാന്റ് ഇംഗ്ലണ്ട് ടീമുമായുള്ള തര്‍ക്കം കാരണവും തുര്‍ക്കി സൗത്ത് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണവും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഇതേ തുടര്‍ന്ന് ഫിഫ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്തായ പോര്‍ച്ചുഗലിനേയും അയര്‍ലണ്ടിനേയും ഫ്രാന്‍സിനേയും നേരിട്ട് ക്ഷണിച്ചെങ്കിലും ഫ്രാന്‍സ് മാത്രമാണ് ക്ഷണം സ്വീകരിച്ചത്. അങ്ങനെ നാലു ഗ്രൂപ്പുകളിലായി പതിനഞ്ച് ടീമുകളുടെ മത്സരങ്ങള്‍ നിശ്ചയിക്കപ്പെട്ടു.
ഒരോ ഗ്രൂപ്പിലേയും ചാമ്പ്യന്മാര് വീണ്ടും പരസ്പരം ഏറ്റുമുട്ടി. അതില്‍ ഏറ്റവും കൂടുതല്‍ പോയന്റുള്ള ടീമിനെ ചാമ്പ്യന്മാരായി നിശ്ചിയിക്കുന്ന റൗണ്ട് റോബിന് ഘടനയായിരുന്നു ഈ ടൂര്‍ണമെന്റിന്. ഒന്നാം ഗ്രൂപ്പില്‍ ബ്രസീല്‍, മെക്സിക്കോ, യുഗോസ്ലാവിയാ, സിറ്റ്സര്‍ലാന്റ് എന്നീ ടീമുകളും ഗ്രൂപ്പ് രണ്ടില്‍ ഇംഗ്ലണ്ട്, ചിലി, സ്പൈയിന്, യു.എസ് എന്നീ ടീമുകളും ഗ്രൂപ്പ് മൂന്നില്‍ സ്വീഡന്, ഇറ്റലി, ഇന്ത്യ, പരാഗ്വേ എന്നീ ടീമുകളും ഗ്രൂപ്പ് നാലില്‍ ഉറുഗ്വ, ഫ്രാന്‍സ്, ബൊളീവിയ എന്നീ ടീമുകളുമാണ് ഉണ്ടായിരുന്നത്.
ഗ്രൂപ്പ് നിര്‍ണയങ്ങള്‍ നടന്നതിന് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് യാത്ര ചെലവിന്റെയും ടീം സെലക്ഷന് പ്രശ്നങ്ങളുടേയും വേണ്ടത്ര പരിശീലനത്തിന് സമയം കിട്ടാത്തതിന്റേയും ഒക്കെ കാരണം പറഞ്ഞ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. കളിക്കാര്‍ക്ക് വേണ്ടത്ര ബൂട്ടുകള്‍ ഇല്ലാത്തതിനാല്‍ നഗ്നപാദരായി കളിക്കാനുള്ള അനുവാദം ഫിഫ കൊടുക്കാത്തത് കൊണ്ടാണ് ഇന്ത്യ കളിക്കാതിരുന്നത് എന്നും ഫുട്ബോള്‍ ചരിത്രകാരന്മാര് പറയുന്നുണ്ട്. ഇതു പോലെ സാമ്പത്തിക കാരണങ്ങള്‍ പറഞ്ഞ് ഫ്രാന്‍സും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.
പുതിയ ടീമുകളെ കണ്ടെത്താനുള്ള സമയക്കുറവ് കാരണം ഉള്ള പതിമൂന്ന് ടീമുകളെ വെച്ചാണ് ടൂര്‍ണമെന്റ് നടന്നത്.
മത്സരം കാണാന്‍ മാരക്കാനോ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് രണ്ട് ലക്ഷത്തോളം ഫുട്ബോള്‍ ആരാധകരായിരുന്നു. കളിയുടെ രണ്ടാം പകുതിയുടെ രണ്ടാം മിനുട്ടില്‍ ഒരു ഗോളടിച്ച് ബ്രസീല്‍ മുന്നിലെത്തിയെങ്കിലും ഉടനെ തന്നെ സമനില നേടിയ ഉറുഗ്വേ കളി തീരാന്‍ പതിനൊന്നു മിനുട്ട് മാത്രം അവശേഷിക്കെ ഒരു ഗോള്‍ കൂടി നേടി 1950 ലെ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്മാരായി. സ്വന്തം രാജ്യത്ത് വെച്ച് നടന്ന ബ്രസീലിന്റെ ഈ ഞെട്ടിക്കുന്ന തോല്‍വിയെ പിന്നീട് ഫുട്ബോള്‍ ലോകം മാരക്കാന ദുരന്തം എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്.
1950ലെ ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ കളിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ന് ലോക ഫുട്ബോളില്‍ ഇന്ത്യക്കും ഒരു സ്ഥാനമുണ്ടാവുമായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബെയ്ചിംഗ് ബൂട്ടിയ ഒരു കാര്യം പറയുകയുണ്ടായി ഞങ്ങളും ഒരു കാലത്ത് മാറും ഞങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണു വേണ്ടതെന്ന്. ഐ.എസ്.എല്‍. ഫുട്ബോള്‍ ആരംഭിച്ചതിനു ശേഷം ഇന്ത്യന്‍ ഫുട്ബോളില്‍ മാറ്റങ്ങളുടെ കാറ്റ് വീശാന്‍ തുടങ്ങി എന്ന് തന്നെ പറയാം.
2015 കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ലോക റാങ്കിങ്ങില്‍ 136-ാം റാങ്ക് ആയിരുന്നെങ്കില്‍ ഇന്ന് അത് 97-ാം റാങ്കിലെത്തിയിരിക്കുന്നു. അടുത്ത് തന്നെ പുതുക്കുന്ന റാങ്കിംഗ് പട്ടികയില്‍ ഇനിയും മുമ്പോട്ട് പോവുമെന്ന് പ്രതീക്ഷിക്കാം.
ലോക് ഫുട്ബോളിന്റെ ഗോളടി വേട്ടക്കാരില്‍ റൊണാള്‍ഡോയും മെസ്സിയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് നമ്മുടെ സ്വന്തം ബൂട്ടിയയാണു. ഇനി നമുക്ക് വേണ്ടത് അകമറിഞ്ഞ പിന്തുണയാണ്. നമുക്ക് അര്‍ജ്ജന്റീനയുടെയും ബ്രസീലിന്റെയും ജര്‍മ്മനിയുടെയും ഫാന്‍സ് ആവുന്നതിനും ഇന്ത്യയുടെ ഫാന്‍സ് ആവാം. നമ്മുടെ രാജ്യവും വാനോളമുയരട്ടെ.
ഹാഫീസ് ചൂരി

Other Articles