27-ാം രാവ് ഇന്ന്; ശ്രേഷ്ഠരാവിന്റെ അനുഗ്രഹം പ്രതീക്ഷിച്ച് വിശ്വാസികള്‍
ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ, എണ്ണമറ്റ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന 27-ാം രാവ് ഇന്നാണ്. ലൈലത്തുല്‍ ഖദ്ര്‍ 27-ാം രാവില്‍ തന്നെ ആവണമെന്നില്ല. എന്നാല്‍ പണ്ഡിത അഭിപ്രായം അനുസരിച്ച് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന രാവ് 27-ാം രാവായതിനാല്‍ ഇന്ന് പള്ളികളിലും വീടുകളിലും വിശ്വാസികള്‍ കണ്ണടയ്ക്കാതെ പ്രാര്‍ത്ഥന നിരതരാവും.
വല്ലാത്തൊരു വേഗത്തില്‍ ഓടിത്തീര്‍ന്ന റമദാന്റെ പുണ്യ നാളുകളെ ഇനി തിരികെ കിട്ടാന്‍ ഒരു വര്‍ഷം കാത്തിരിക്കണമല്ലോ എന്ന ചിന്ത വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. കൈവരിച്ച ആത്മീയ സംസ്‌കരണം കൈവിട്ടു പോവാതെ ഒരോ ചലനത്തിലും സൂക്ഷ്മത ഊട്ടിയുറപ്പിച്ച്, റമദാനില്‍ കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നന്മകളിലൂടെ ജീവിതം ചൈതന്യപൂര്‍ണ്ണമാക്കി അടുത്ത നോമ്പിലേക്കുള്ള പാലം പണിയുകയാണ് വേണ്ടത്. മഴയുടെ കൈപിടിച്ചാണ് ഇത്തവണ റമദാന്‍ എത്തിയത്. അതുകൊണ്ട് വ്രതമനുഷ്ടിക്കുന്നവര്‍ക്ക് വലിയ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നില്ല. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കൊടിയ ചൂടായിരുന്നു. വ്രതാനുഷ്ഠാനത്തിന്റെ സമയദൈര്‍ഘ്യവും കൂടുതലായിരുന്നു.
പലയിടത്തും റമദാന്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. എല്ലായിടത്തും വിശ്വാസികളുടെ വലിയൊരു കൂട്ടമാണ് പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എത്തിയത്. അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിച്ച്, പ്രവാചകന്‍ കാണിച്ചു തന്ന മഹത്തായ മാതൃകകളെ പിന്‍പറ്റി ജീവിക്കാനുള്ള പണ്ഡിതരുടെ ആഹ്വാനം കേട്ടത് കൊണ്ട് മാത്രമായില്ല. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം. നല്ലത് കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോഴൊക്കെ അങ്ങനെ നല്ല മനുഷ്യരായി ജീവിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കാറുണ്ട്. പക്ഷെ, പിറ്റേന്ന് അതൊക്കെ മറക്കും. അത് പാടില്ല. ഉറച്ച തീരുമാനങ്ങളോടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ വിശ്വാസിക്ക് കഴിയണം. തെറ്റുകളില്‍ നിന്നുള്ള പൂര്‍ണ്ണ മോചനം അസാധ്യമായിരിക്കാം. എന്നാല്‍ അതിനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് പ്രധാനം. ഇനി മൂന്നോ നാലോ നോമ്പുകളെ ബാക്കിയുള്ളു. ആ ദിനങ്ങളിലും നന്മയുടെ കൈത്തിരി കത്തിച്ച് വെച്ച്, പ്രഭാഷണങ്ങളില്‍ കേട്ട ജീവിത മാതൃക സ്വീകരിച്ച്, പ്രവാചകന്‍ കാണിച്ചു തന്ന വഴികളിലൂടെ സഞ്ചരിച്ച് അല്ലാഹുവിന്റെ അതിരറ്റ സമ്മാനങ്ങള്‍ക്ക് പാത്രമാവാന്‍ ഓരോ വിശ്വാസിയും ശ്രമിക്കണം.





Other Articles

  മരിക്കാത്ത ഓര്‍മ്മകളില്‍ ടി.എ. ഇബ്രാഹിം സാഹിബ്

  എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സമഗ്ര ഗവേഷണത്തിന് എയിംസ് ഉപകരിക്കും-ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

  എയിംസിന്റെ കാര്യത്തില്‍ നിഷേധാത്മക സമീപനമുണ്ടായാല്‍ ചെറുക്കണം-പി.ബി.അബ്ദുറസാഖ്

  ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്...

  ഹനാന്റെ കഥ വിശ്വസിച്ചു, സിനിമയ്ക്കായി നാടകം കളിച്ചതല്ല- അരുണ്‍ ഗോപി

  ഓര്‍മ്മയില്‍ നന്മയുടെ ആ പ്രകാശ ഗോപുരങ്ങള്‍

  ജനപ്രതിനിധികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ എയിംസ് യാഥാര്‍ത്ഥ്യമാകും-ഹക്കീം കുന്നില്‍

  എയിംസ് കാസര്‍കോടിന് നഷ്ടമാകാതിരിക്കാന്‍ ആരോഗ്യമന്ത്രിയെ കാണും- അസീസ് കടപ്പുറം

  സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ എയിംസ് നേടിയെടുക്കാം -അഡ്വ. കെ. ശ്രീകാന്ത്

  എയിംസ് നിര്‍ബന്ധ ബുദ്ധിയോടെ നേടിയെടുക്കണം -എം.സി.ഖമറുദ്ദീന്‍

  എയിംസ് കാസര്‍കോടിന് തന്നെ നല്‍കുന്നതിന് സര്‍ക്കാറിന് എതിര്‍പ്പില്ല-സി.എച്ച്.കുഞ്ഞമ്പു

  കണ്ണില്‍, ക്ഷമിക്കണം, റോഡില്‍ എത്രകാലം പൊടിയിടും?

  എയിംസ് എന്ന ലക്ഷ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി നിന്ന് പോരാടണം-കെ. അഹമ്മദ് ഷരീഫ്

  എയിംസ് വിഷയത്തില്‍ ബഹുസ്വരം വേണ്ട; ഏകസ്വരം മതി -നാരായണന്‍ പേരിയ

  ഈ തലമുറയുടെയും വരും തലമുറയുടെയും സുരക്ഷക്ക് എയിംസ് കൂടിയേ തീരൂ-ഡോ. അംബികാസുതന്‍ മാങ്ങാട്