മടക്കം
രാപ്പകല്‍ മുഴുവന്‍
പ്രാര്‍ത്ഥനയിലാണ് ഞങ്ങള്‍
പാപങ്ങളേറ്റ് പറഞ്ഞ്
സ്‌തോത്രങ്ങളുരുവിടുകയാണ്

കോപക്കടലില്‍ പെട്ട
കപ്പലിലെ യാത്രക്കാരെപ്പോലെ
കര അടുപ്പിക്കാനുള്ള
തത്രപ്പാടിലാണ് ഞങ്ങള്‍

തുള വീണ് പോയ
ഈ ചെറുകപ്പലിന്
'റമദാ' നെന്ന തുറമുഖം
വലിയ പ്രതീക്ഷ തന്നെ

ഇപ്പോള്‍ ഞങ്ങള്‍ക്ക്
ഒരാഗ്രഹമേയുള്ളൂ
സകല നോവുകള്‍ക്കും
ശാശ്വത ശമനമേകുന്ന
സര്‍വ്വലോക നാഥന്റെ
തിരുനോട്ടം

മറ്റൊരു വിചാരവും
ഞങ്ങള്‍ക്കില്ല
നിശ്ചയം നീയും
ലോകാനുഗ്രഹിയായ
നിന്റെ തിരുദൂതനും മാത്രമേയുള്ളൂ
പ്രാണനെക്കാള്‍ പ്രിയമായി

നാവിലേത് നേരത്തും
നിന്‍ തിരുവചനങ്ങള്‍
കണ്ണില്‍ നിന്റെ
കനിവിന്‍ വെട്ടം
കാതില്‍ നിന്‍
സ്‌നേഹ സംഗീതം

മോശപ്പെട്ടതെല്ലാം
ഞങ്ങളുപേക്ഷിച്ച് കഴിഞ്ഞു
താളപ്പിഴയുടെ
ഒടുവിലത്തെ പാട്ടും കൂത്തും
പാടേ നിലച്ചു
ഇരുട്ടിന്റെ ഓട്ടകളിലെല്ലാം
ഈമാനിന്റെ ഈയ്യമുരുക്കി
ചോര്‍ച്ച അടച്ചു
മദീനപ്പള്ളി പോലെ
മനസ്സലങ്കരിച്ച്
ജീവനില്‍ ഹറമിലെ
സുഗന്ധം തളിച്ച്
മാലാഖമാരെപ്പോലെ
വെണ്‍മയും വിശുദ്ധിയും പുതച്ച്
മടങ്ങി വന്നിരിക്കുന്നു നാഥാ....

പാറപ്പുറത്ത് വെച്ച
പാഴ്‌വിത്തുകളായി
ഞങ്ങളുടെ സല്‍ക്കര്‍മ്മങ്ങളെ
നീ കരിച്ച് കളയരുത്
കടലില്‍ വീണ
നക്ഷത്രത്തുണ്ട് പോലെ
ഞങ്ങളുടെ പ്രതീക്ഷകളെ
നീ മഞ്ഞ് പുതപ്പിക്കരുത്
ചെറിയ മനുഷ്യരെങ്കിലും
ആത്മഹര്‍ഷത്തിന്റെ
ആന്ദോളനങ്ങളെ
നീ മുറിച്ച് കളയരുത്
അരുതായ്മകളുടെ
വന്‍ മലകളിടിച്ച്
അനുഗ്രഹത്തിന്റെ
ആകാശ ഗോപുരങ്ങള്‍
ഭേദിക്കാന്‍ കൊതിപൂണ്ട്
വന്നവരാണ് ഞങ്ങള്‍
നാഥാ, നിന്റെ കാരുണ്യത്തിന്റെ
ചിറക് താഴ്ത്തിത്തരിക

സ്വര്‍ണ്ണത്തിന്റെ തിളക്കവും
വജ്രത്തിന്റെ ഉറപ്പുമുള്ള,
കാലത്തിന് കടം കൊടുക്കുന്ന
ഉത്തമ വിശ്വാസികളാക്കി
ഞങ്ങളെ നീ കടഞ്ഞെടുക്കുക

പുണ്യ പൂക്കാലത്തിന്റെ
സ്വര്‍ഗ്ഗാമൃതം
മുഴുവനുമൂറ്റിക്കുടിക്കാന്‍,
ഉദിച്ചുയരുന്ന സൂര്യന്
പുതുവഴി വെട്ടിത്തെളിക്കാന്‍,
മരുഭൂവിന്റെ
കൊടും ദാഹവും
കാട്ട് തീയുടെ
കാളും വിശപ്പുമുള്ള
വ്രത വീര്‍പ്പുകളെ
ഉണ്മയുടെ ഉണര്‍ത്തു പാട്ടാക്കി ഞങ്ങളെ
നീ ഉരുക്കി വാര്‍ക്കുക.


പി.എസ്. ഹമീദ്‌

Other Articles

  ജനാധിപത്യത്തിന്റെ പ്രസക്തി...

  ദിലീപ് പിന്മാറിയിട്ടില്ല: സത്യം വെളിപ്പെടുത്തി നാദിര്‍ഷ

  തണുത്ത, ആ തലോടല്‍...

  സെപ്തംബര്‍ 5 ദേശീയ അദ്ധ്യപകദിനം

  മരിക്കാത്ത ഓര്‍മ്മകളില്‍ ടി.എ. ഇബ്രാഹിം സാഹിബ്

  എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സമഗ്ര ഗവേഷണത്തിന് എയിംസ് ഉപകരിക്കും-ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

  എയിംസിന്റെ കാര്യത്തില്‍ നിഷേധാത്മക സമീപനമുണ്ടായാല്‍ ചെറുക്കണം-പി.ബി.അബ്ദുറസാഖ്

  ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്...

  ഹനാന്റെ കഥ വിശ്വസിച്ചു, സിനിമയ്ക്കായി നാടകം കളിച്ചതല്ല- അരുണ്‍ ഗോപി

  ഓര്‍മ്മയില്‍ നന്മയുടെ ആ പ്രകാശ ഗോപുരങ്ങള്‍

  ജനപ്രതിനിധികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ എയിംസ് യാഥാര്‍ത്ഥ്യമാകും-ഹക്കീം കുന്നില്‍

  എയിംസ് കാസര്‍കോടിന് നഷ്ടമാകാതിരിക്കാന്‍ ആരോഗ്യമന്ത്രിയെ കാണും- അസീസ് കടപ്പുറം

  സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ എയിംസ് നേടിയെടുക്കാം -അഡ്വ. കെ. ശ്രീകാന്ത്

  എയിംസ് നിര്‍ബന്ധ ബുദ്ധിയോടെ നേടിയെടുക്കണം -എം.സി.ഖമറുദ്ദീന്‍

  എയിംസ് കാസര്‍കോടിന് തന്നെ നല്‍കുന്നതിന് സര്‍ക്കാറിന് എതിര്‍പ്പില്ല-സി.എച്ച്.കുഞ്ഞമ്പു