വ്രതാനുഷ്ഠാനം ആരോഗ്യത്തിനും ഏറെ ഗുണകരം
അളവറ്റ പ്രതിഫലം ലഭിക്കുന്ന സുപ്രധാനമായ ഒരു ആരാധന മാത്രമല്ല വ്രതാനുഷ്ഠാനം. വ്രതം അനുഷ്ടിക്കുന്നവര്‍ക്ക് ആരോഗ്യ പരമായും എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളാണ് ലഭിക്കുന്നത്. അമിതവും ക്രമം തെറ്റിയതുമായ ആഹാര രീതിയാണ് മനുഷ്യനെ പലപ്പോഴും രോഗങ്ങളിലേക്ക് നയിക്കുന്നത്. അമിതാഹാരത്തെ ഇസ്ലാം വിലക്കുന്നുണ്ട്. മൂന്നിലൊന്ന് ഭാഗം ഭക്ഷണവും മൂന്നിലൊന്ന് വെള്ളവും മൂന്നിലൊന്ന് ഒഴിഞ്ഞ വയറുമായിരിക്കണമെന്ന് പ്രവാചകനും അരുളിയിട്ടുണ്ട്.
വ്രതം മനുഷ്യരെ ആരോഗ്യപരമായും മാനസിക പരമായും സംസ്‌കരിക്കുന്നു. അത് മനുഷ്യമനസ്സിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നു.
വ്രതം ഹൃദ്രോഗത്തെ ഒരു അളവോളം ചെറുക്കുകയും കാന്‍സറിനെ ഒരു പരിധി വരെ തടയുകയും ചെയ്യുന്നു. വ്രതാനുഷ്ഠാനം നിരവധി രോഗങ്ങള്‍ക്കാണ് അത്ഭുതകരമാം വിധം ശമനം നല്‍കുന്നത്. ആമാശയം ശുചീകരിച്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുവെന്ന് ശാസ്ത്രം സമ്മതിക്കുന്നുണ്ട്. ശരീരത്തിന്റെ ഭാരം കുറക്കാനും ചര്‍മ്മത്തിന്റെ അടിയിലുള്ള കൊഴുപ്പിന്റെ അളവ് കുറക്കാനും വ്രതാനുഷ്ഠാനം നിര്‍വഹിക്കുന്ന ഒരാള്‍ക്ക് കഴിയുന്നു.
രക്തത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയും സോഡിയം മഗ്‌നിഷ്യത്തിന്റെയും അളവ് കുറക്കാനും പൊട്ടാസ്യത്തിന്റെയും കാത്സ്യത്തിന്റെയും ലവണങ്ങള്‍ വര്‍ധിപ്പിക്കാനും വ്രതാനുഷ്ഠാനം ഗുണം ചെയ്യുന്നു.
ഹൃദ്രോഹം, പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം എന്നിവക്ക് മുഖ്യകാരണം അമിത വണ്ണമാണ്. ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ ഒരു പരിധി വരെ കൊഴുപ്പും മാംസവും കുറക്കാന്‍ കഴിയുന്നതോടെ ഈ രോഗങ്ങള്‍ക്ക് ശമനമുണ്ടാവുകയും ചെയ്യുന്നു.





Other Articles

  ലാളിത്യം മുഖമുദ്രയാക്കിയ ഹംസ

  കോരന്‍ മാസ്റ്ററുടെ വിയോഗം ജില്ലയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടം

  എന്തിന് വായിക്കണം ?

  ഹാത്തിഫ്: മണ്‍മറഞ്ഞത് നന്മ മരം

  രാഷ്ട്രീയ നേതാക്കള്‍ക്ക് ആതിഥ്യമരുളിയ സൈനബ ഹജ്ജുമ്മ

  ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍............

  നിയമപാലനരംഗത്തെ അവസാനിക്കാത്ത പാപക്കറകള്‍

  സോഷ്യലിസ്റ്റ് ആശയത്തിന്റെ വേര് പടര്‍ത്തിയ നേതാവ

  നിസ്വാര്‍ത്ഥം, നിശ്ശബ്ദം കടന്നുപോയൊരാള്‍...

  ചെറിയ പെരുന്നാള്‍ ലോക സമൂഹത്തിന്റെ ആഘോഷം

  കാളവണ്ടിയില്‍ ഒരു പെരുന്നാള്‍

  ഒരു കളിഭ്രാന്തന്റെ പുലരാത്ത പ്രവചനങ്ങള്‍

  കഅ്ബയുടെ ചാരത്ത്, റമദാന്റെ വിശുദ്ധി നുകര്‍ന്ന്

  പരിശുദ്ധ റമദാന്‍ വിട പറയുമ്പോള്‍

  സൗഹൃദം പൂവിടുന്ന ചെറിയ പെരുന്നാള്‍