കളളനോട്ടടിയില്‍ പെട്ട് സീരിയല്‍ നടിയും കുടുംബവും
കളളനോട്ട് കേസില്‍ മനയില്‍കുളങ്ങര ഗവ.വനിതാ ഐ.ടി.ഐ.യ്ക്കു സമീപം ഉഷസില്‍ ഉഷ ശശിയെ ഇടുക്കി പൊലീസ് കസ്റ്റഡിയില്‍ എടുത്തതു ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനു ശേഷമാണ്. ഏതാനും ദിവസമായി പൊലീസ് മഫ്തിയില്‍ വീടിന്റെ പരിസരത്തുണ്ടായിരുന്നു.
തിങ്കള്‍ രാത്രിയാണ് വനിതാ പൊലീസ് ഉള്‍പ്പെട്ട സംഘം പരിശോധനയ്ക്കായി വീട്ടില്‍ കയറിയത്. ഉഷ മാത്രമാണ് ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പേപ്പറിന്റെ കെട്ടുകള്‍, യന്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. പരിശോധനാ വിവരം രാവിലെയാണ് പരിസരവാസികള്‍ അറിഞ്ഞത്. ഇതോടെ വീടിനു മുന്നില്‍ വലിയ ആള്‍ക്കൂട്ടമായി.
രാവിലെ ഒമ്പതരയോടെയാണ് ഉഷയെ ഇടുക്കി പൊലീസ് കൊണ്ടുപോയത്. കൊല്ലം വെസ്റ്റ് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. കൂറ്റന്‍ ഇരുനില വീടാണ് ഉഷയുടേത്. വളരെ ഉയരത്തില്‍ ചുറ്റുമതിലും. മതിലിനു മുകളില്‍ ആണികള്‍ പാകിയിട്ടുണ്ട്. ഉഷയ്ക്കും കുടുംബത്തിനും അയല്‍വാസികളുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ല.
ആര്‍.ബി.ഐ പോലും പരാജയപ്പെടും. കള്ളനോട്ടിന് പിന്നിലേത് വന്‍ കള്ളകളികള്‍.
സീരിയല്‍ നടിയായ സൂര്യ ബംഗളൂരുവില്‍ താമസിക്കുന്നതിനാല്‍ രമാദേവിയും മറ്റൊരു മകളും അവിടെയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ വിചാരിച്ചിരുന്നത്. മാസത്തില്‍ രണ്ടുതവണ ഇവിടെ വന്നാലും ആരുമായും സംസാരിക്കാറോ പുറത്തിറങ്ങാറോ ഇല്ല. ആഡംബര വീടിന്റെ വലിയ മതിലിന് പുറത്തേക്ക് വളര്‍ന്നുകിടക്കുന്ന കടലാസ് ചെടികള്‍ അകംകാഴ്ച മറക്കുന്ന തരത്തിലാണ്. പഴയകുടുംബവീടാണ് ഇവര്‍ പൊളിച്ച് വലിയ വീട് ആക്കി മാറ്റിയത്.
സൂര്യ ശശിയുടെ മുളങ്കാടകത്തിനു സമീപം മനയില്‍കുളങ്ങര വനിതാ ഐടിഐയ്ക്കു സമീപത്തെ ആഡംബര വീട്ടില്‍നിന്ന് കള്ളനോട്ട് അച്ചടിക്കാനായി ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, പ്രിന്റര്‍, മഷി, റിസര്‍വ് ബാങ്കിന്റെ വ്യാജ സീല്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇടുക്കിയില്‍നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചെ മുന്നൂമണിയോടെ ആരംഭിച്ച റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടു നിന്നു. കഴിഞ്ഞ ആറു മാസമായി കൊല്ലത്തെ ആഡംബര വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. കള്ളനോട്ട് സംഘത്തില്‍പ്പെട്ട കൂടുതല്‍പ്പേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണു സൂചന. 500 രൂപയുടെ കള്ളനോട്ട് പ്രിന്റ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് പൊലീസ് റെയ്ഡ് നടത്തി ഇവരെ പിടിച്ചത്. 57 ലക്ഷത്തിന്റെ നോട്ടാണ് അച്ചടിച്ചത്. എട്ടുമാസമായി ഇവിടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇവര്‍ നിര്‍മിക്കുന്ന വ്യാജനോട്ടുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റില്ല. അള്‍ട്രാ വയലറ്റ് രശ്മികളുടെ സഹായത്താല്‍മാത്രമേ ഇവ തിരിച്ചറിയാനാകൂ. കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകും. മൂന്ന് ലക്ഷം വ്യാജനോട്ടുകള്‍ അച്ചടിച്ചു കൊടുക്കുമ്പോള്‍ ഒരു ലക്ഷം ഇവര്‍ക്ക് ഒറിജിനല്‍ കിട്ടണം എന്ന വ്യവസ്ഥയിലാണ് അച്ചടിക്കല്‍ നടന്നുപോന്നിരുന്നത്. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കഴിഞ്ഞ ദിവസം മൂന്നു പേരെ ഇടുക്കി അണക്കരയില്‍നിന്നു പൊലീസ് പിടികൂടിയിരുന്നു. ഇടുക്കി മുരിക്കാശേരി വാത്തിക്കുടി സ്വദേശി ലിയോ, പുറ്റടി സ്വദേശി രവീന്ദ്രന്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളിലുടെ അടിസ്ഥാനത്തിലാണു കൊല്ലത്ത് പരിശോധന നടത്തിയത്.

Other Articles

  പാടിപതിഞ്ഞ പ്രണയ വിശേഷങ്ങള്‍

  വരൂ.... നമുക്കീ മഴ നനയാം

  ബഷീറും കടന്നുപോയി...സൗഹൃദ വലയത്തിന്റെ ഒരു കണ്ണികൂടി

  എന്തൊക്കെ കായികാഭ്യാസങ്ങള്‍...

  കണ്‍നിറയെ കഅ്ബയെ കണ്ട സൗഭാഗ്യവാന്‍

  വടക്കേ മലബാറില്‍ നിന്ന് കിരീടമില്ലാത്തൊരു രാജകുമാരന്‍

  വേണ്ടി വന്നാല്‍ ഞമ്മള് വേരിലും കായ്ക്കും...

  ആ ശബ്ദ മാധുര്യം നിലച്ചെന്നു എങ്ങനെ വിശ്വസിക്കും?

  ശബ്ദസൗകുമാര്യത്താല്‍ അനുഗ്രഹീതനായ കലാകാരന്‍

  സൗഹൃദം സൂക്ഷിച്ച പത്രക്കാരന്‍

  ലൂസിഫര്‍ ലോക്കേഷന്‍ തേടി പൃഥിരാജും സംഘവും

  ഞാന്‍ മേരിക്കുട്ടി കടല്‍ കടന്നെത്തുന്നു

  ഉലകനായകന്റെ ഇന്ത്യന്‍ 2 നായിക നയന്‍താര

  എം.വി ബള്ളുള്ളായ: വിട പറഞ്ഞത് തലയെടുപ്പുള്ള മാധ്യമ പ്രവര്‍ത്തകന്‍

  ആദിരാജ സൈനബ ആയിഷ ബീവി അറക്കല്‍ സ്വരൂപത്തിന്റെ യശസ്സുയര്‍ത്തിയ സുല്‍ത്താന