ഞാന്‍ മേരിക്കുട്ടി കടല്‍ കടന്നെത്തുന്നു
ജയസൂര്യയെ പ്രധാനകഥാപാത്രമാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത 'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രം കേരളത്തിലുണ്ടാക്കിയ അലയൊലികള്‍ ചെറുതല്ല. മികച്ച ചിത്രമെന്ന് ഏവരും വാഴ്ത്തിയ ചിത്രം അത് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ കൊണ്ടും ശ്രദ്ധ നേടിക്കഴിഞ്ഞു. കേരളത്തില്‍ റിലീസ് ചെയ്ത് ഒരു മാസമടുക്കാറാകുന്ന വേളയില്‍ ചിത്രം ഗള്‍ഫ് നാടുകളിലും പ്രദര്‍ശനത്തിനെത്തുകയാണ്. പക്ഷെ ഒരുപാട് പ്രതിബന്ധങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് ചിത്രം അണിയറക്കാര്‍ കടല്‍ കടത്തി കൊണ്ടു വരുന്നത്.
യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചിട്ടില്ല. പ്രദര്‍ശനം അനുവദിച്ച രാജ്യങ്ങളില്‍ പോലും ഒരു തരത്തിലുള്ള പ്രമോഷനും പാടില്ല എന്നാണ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്. പത്രം, ടിവി, റേഡിയോ തുടങ്ങിയ ഒരു മാധ്യമങ്ങളിലും പരസ്യം നല്‍കാനും പാടില്ല. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ കഥാപാത്രത്തിന്റെ മുഖമുള്ള പോസ്റ്റര്‍ പോലും അനുവദനീയമല്ല. ഇവിടെ കൊടുക്കുന്നതിനായി മുഖമില്ലാത്ത പ്രത്യേക പോസ്റ്റര്‍ പോലും അണിയറക്കാര്‍ ഡിസൈന്‍ ചെയ്തിരിക്കുകയാണ്.
ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥയാണ് ഞാന്‍ മേരിക്കുട്ടി പറയുന്നത്. പെണ്ണായി മാറിയ മേരിക്കുട്ടിയുടെ കഥകേരളത്തിലെ പൊതുസമൂഹം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിലനില്‍ക്കുന്ന വിലക്കാണ് ചിത്രത്തിന് വിനയായത്. ഇത്തരം ശസ്ത്രക്രിയകള്‍ അനുവദനീയമല്ലാത്തതിനാലാണ് സമാനപ്രമേയം കൈകാര്യം ചെയ്യുന്ന ഈ സിനിമയോടും അധികൃതര്‍ കര്‍ശന നിലപാടെടുക്കാന്‍ കാരണം. എന്നാല്‍ യു.എ.ഇ.യില്‍ അനുമതി ലഭിച്ചത് വലിയൊരു ആശ്വാസമായാണ് ചിത്രത്തിന്റെ അണിയറക്കാര്‍ കരുതുന്നത്.

Other Articles

  അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍

  പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍; അതിഥികളെ അമ്പരപ്പിച്ച് ദുല്‍ഖര്‍

  പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...

  അന്ത്യയാത്ര

  നിത്യസത്യം

  ബലിയാടുകള്‍

  പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം

  ബോക്‌സോഓഫീസില്‍ തിളങ്ങി മിഖായേല്‍; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

  ദരിദ്രന്റെ സൃഷ്ടികള്‍

  മൊബൈല്‍ ഫോണില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയൊരുക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു

  വേനലും മഴയുമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍

  ~ഒരു കരീബിയന്‍ ഉഡായിപ്പിലൂടെ കാസര്‍കോട് സ്വദേശി സൂര്യ നായക നിരയിലേക്ക്‌

  അടുപ്പ്

  പിറവി

  നിത്യവസന്തം ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട്...