ലൂസിഫര്‍ ലോക്കേഷന്‍ തേടി പൃഥിരാജും സംഘവും
ലൂസിഫര്‍! ഈ പ്രോജക്ട് പ്രഖ്യാപിച്ചതു മുതല്‍ സിനിമയെ തഴുകി ഊഹാപോഹങ്ങളുടെ മേളം തന്നെയായിരുന്നു. സിനിമയുടെ ലൊക്കേഷന്‍ തീരുമാനിക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് പൃഥ്വിരാജ്.
ചിത്രീകരണം ജൂലായ് 18ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരവും മുംബൈയും ആയിരിക്കും പ്രധാന ലൊക്കേഷനുകള്‍. കുട്ടിക്കാനവും പ്രധാനലൊക്കേഷന്‍ ആണ്.
മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന് ദീപക് ദേവ് സംഗീതം പകരുന്നു. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. മോഹന്‍ലാല്‍ അല്ലാതെ സിനിമയുടെ മറ്റു താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ എന്നിവരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നു. മഞ്ജു വാരിയര്‍, സാനിയ ഇയ്യപ്പന്‍ എന്നിവരാകും ചിത്രത്തിലെ പ്രധാനസ്ത്രീകഥാപാത്രങ്ങളെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Other Articles

  പാടിപതിഞ്ഞ പ്രണയ വിശേഷങ്ങള്‍

  വരൂ.... നമുക്കീ മഴ നനയാം

  ബഷീറും കടന്നുപോയി...സൗഹൃദ വലയത്തിന്റെ ഒരു കണ്ണികൂടി

  എന്തൊക്കെ കായികാഭ്യാസങ്ങള്‍...

  കണ്‍നിറയെ കഅ്ബയെ കണ്ട സൗഭാഗ്യവാന്‍

  വടക്കേ മലബാറില്‍ നിന്ന് കിരീടമില്ലാത്തൊരു രാജകുമാരന്‍

  വേണ്ടി വന്നാല്‍ ഞമ്മള് വേരിലും കായ്ക്കും...

  ആ ശബ്ദ മാധുര്യം നിലച്ചെന്നു എങ്ങനെ വിശ്വസിക്കും?

  ശബ്ദസൗകുമാര്യത്താല്‍ അനുഗ്രഹീതനായ കലാകാരന്‍

  സൗഹൃദം സൂക്ഷിച്ച പത്രക്കാരന്‍

  ഞാന്‍ മേരിക്കുട്ടി കടല്‍ കടന്നെത്തുന്നു

  കളളനോട്ടടിയില്‍ പെട്ട് സീരിയല്‍ നടിയും കുടുംബവും

  ഉലകനായകന്റെ ഇന്ത്യന്‍ 2 നായിക നയന്‍താര

  എം.വി ബള്ളുള്ളായ: വിട പറഞ്ഞത് തലയെടുപ്പുള്ള മാധ്യമ പ്രവര്‍ത്തകന്‍

  ആദിരാജ സൈനബ ആയിഷ ബീവി അറക്കല്‍ സ്വരൂപത്തിന്റെ യശസ്സുയര്‍ത്തിയ സുല്‍ത്താന