ശബ്ദസൗകുമാര്യത്താല്‍ അനുഗ്രഹീതനായ കലാകാരന്‍
യാത്രയായത് അവതരണ ശൈലിയിലെ വ്യത്യസ്തത കൊണ്ട് വേദികളെ തന്റെ ശബ്ദ സൗകുമാര്യത്താല്‍ ആകര്‍ഷമാക്കിയ കലാകാരന്‍.
ഇന്നലെ പുലര്‍ച്ചെ അന്തരിച്ച രാധാകൃഷ്ണന്‍ മാസ്റ്റര്‍ പ്രമുഖരുടേയും അല്ലാത്തവരുടേയും ഗാനമേള വേദികളില്‍ തിളങ്ങിയ അവതാരകനായിരുന്നു. യേശുദാസ്, ജയചന്ദ്രന്‍ തുടങ്ങിയവരുടെ ഗാനമേളകള്‍ക്ക് അവതാകരനായി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിരുന്നു.
ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ ഗാനമേള വേദികളില്‍ സ്ഥിരം അവതാരകനായാണ് രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത്.
അദ്ദേഹത്തിന്റെ കൂടെ കേരളത്തിലങ്ങോളമിങ്ങോളം അവതാരകനായി പ്രവര്‍ത്തിക്കുകയായിരുന്നു.
സ്‌കൂള്‍ യുവജനോത്സവം, കാര്‍ഷിക മേള എന്നിവയിലും രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്ഥിരം അനൗണ്‍സറായിരുന്നു.
പ്രാദേശിക ചാനലായ കാഞ്ഞങ്ങാട് സിറ്റി ചാനലില്‍ പ്രമുഖരുമായി അഭിമുഖം നടത്തുന്ന അതിഥി എന്ന പരിപാടി അവതരിപ്പിച്ചുവരികയായിരുന്നു. കവി എസ്. രമേശന്‍ നായര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേരെ ഇന്റര്‍വ്യൂ ചെയ്തിരുന്നു.
സ്വകാര്യ ചാനലുകളിലെ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കി കഴിവ് തെളിയിച്ച രാധാകൃഷ്ണന്‍ മാസ്റ്റര്‍ മികച്ച സംഘാടകന്‍ കൂടിയാണ്.
ഏറ്റവും ഒടുവില്‍ കാഞ്ഞങ്ങാട് നഗരസഭയെകുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കണമെന്ന ആശയത്തെകുറിച്ച് ഇന്നലെയാണ് ചെയര്‍മാന്‍ വി.വി രമേശനുമായി ചര്‍ച്ച ചെയ്തത്.
ഈയൊരു ദൗത്യം പൂര്‍ത്തിയാക്കുവാന്‍ കഴിയാതെയാണ് അദ്ദേഹം യാത്രയായത്.
പി. പ്രവീണ്‍ കുമാര്‍

Other Articles

  അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍

  പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍; അതിഥികളെ അമ്പരപ്പിച്ച് ദുല്‍ഖര്‍

  പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...

  അന്ത്യയാത്ര

  നിത്യസത്യം

  ബലിയാടുകള്‍

  പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം

  ബോക്‌സോഓഫീസില്‍ തിളങ്ങി മിഖായേല്‍; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

  ദരിദ്രന്റെ സൃഷ്ടികള്‍

  മൊബൈല്‍ ഫോണില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയൊരുക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു

  വേനലും മഴയുമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍

  ~ഒരു കരീബിയന്‍ ഉഡായിപ്പിലൂടെ കാസര്‍കോട് സ്വദേശി സൂര്യ നായക നിരയിലേക്ക്‌

  അടുപ്പ്

  പിറവി

  നിത്യവസന്തം ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട്...