വടക്കേ മലബാറില്‍ നിന്ന് കിരീടമില്ലാത്തൊരു രാജകുമാരന്‍
ഫുട്‌ബോള്‍ ലോകകപ്പിന്റെ ആരവങ്ങളാണ് ലോകം മുഴുവന്‍. കാല്‍പ്പന്തു കളിയിലെ സുല്‍ത്താന്മാര്‍ അരങ്ങു വാഴുന്ന ലോകോത്സവം. അതിന്റെ ആര്‍പ്പുവിളികള്‍ നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു.
ഇതിനിടയില്‍ നമ്മുടെ ചുറ്റുവട്ടത്തെ പ്രതിഭാതിളക്കമുള്ള താരകങ്ങളെ കാണാന്‍ നാം മറന്നുപോകുന്നു. നമ്മുടെ നാട്ടിലും പ്രതിഭകളുണ്ട്. കാസര്‍കോടിന്റെ യശസ്സ് അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയര്‍ത്തിപ്പിടിച്ചവര്‍. മൂസാ ഷെരീഫും മുഹമ്മദ് റാഫിയും അതില്‍ ചിലത് മാത്രം. അങ്ങനെയുള്ള ഒരു പ്രതിഭയുടെ കഥയാണിത്.
കരാട്ടെ എന്ന കായികവിനോദത്തെ ജീവശ്വാസം പോലെ സ്‌നേഹിക്കുകയും അതിന് വേണ്ടി ജീവിതത്തിന്റെ എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതുകയും ചെയ്ത പോരാളി.
പുത്തിഗെ പഞ്ചായത്തിലെ എ.കെ.ജി നഗറില്‍ താമസിക്കുന്ന മുഹമ്മദ് അഷ്‌റഫ് (അച്ചു)വിന് കരാട്ടയോട് ജീവനേക്കാള്‍ സ്‌നേഹമാണ്.
ഒരു സാധാരണ കുടുംബത്തിലാണ് അഷ്‌റഫ് ജനിച്ചത്. അബ്ദുല്ല-റംല ദമ്പതികളുടെ മൂത്ത മകന്‍. രണ്ട് ഇളയ സഹോദരിമാരടങ്ങുന്ന കുടുംബം. സീതാംഗോളിയിലെ വളരെ ജനകീയനായ ഡ്രൈവര്‍ ഹമീദിന്റെ പൗത്രന്‍.
11-ാം വയസ്സിലാണ് കരാട്ടെ പരിശീലനം തുടങ്ങുന്നത്. 18 വയസ്സായപ്പോഴേക്കും ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കുകയും തന്റെ കഴിവുകള്‍ കൊണ്ട് പ്രസിദ്ധി നേടുകയും ചെയ്യാനദ്ദേഹത്തിനായി.
നാട്ടിന്‍ പുറത്തെ സാധാരണക്കാരന്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ചെറുപ്പം മുതലേ അഷ്‌റഫിനും കൂടെയുണ്ടായിരുന്നു.
ഏതൊരു പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്യാനുള്ള മാനസികമായ കരുത്ത് ജീവിതത്തിന്റെ കയ്‌പേറിയ പാഠങ്ങള്‍ അദ്ദേഹത്തിന് നല്‍കികൊണ്ടേയിരുന്നു.
പതിനൊന്നാം വയസ്സില്‍ ആനന്ദ് മാസ്റ്ററുടെയും ഹഫീസ് മാസ്റ്ററുടെയും കീഴില്‍ ആരംഭിച്ച പരിശീലനം ഇന്ന് നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നേട്ടങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയ കഥകളൊരുപാടുണ്ട് പറയാന്‍, ഒപ്പം അവഗണയുടെ നൊമ്പരങ്ങളും.
ലോക ഷോട്ടോകാന്‍ കരാട്ടെ ഫെഡറേഷന്റെ സെക്കന്റ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റും കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെക്കന്റ് ബ്ലാക്ക് ബെല്‍റ്റും കരസ്ഥമാക്കിയ ഈ കാസര്‍കോടിന്റെ പുത്രന്‍ ഇന്ന് അവഗണനയുടെ കൂമ്പാരങ്ങളില്‍ ശ്വാസം മുട്ടി നില്‍കുന്നു.
അദ്ദേഹം ജീവിതത്തിന്റെ പല പ്രതിസന്ധിഘട്ടങ്ങളില്‍ ആടിയുലഞ്ഞെങ്കിലും കരാട്ടയെ മാത്രം കൈവിടാനാകുമായിരുന്നില്ല. സാമ്പത്തിക പരാധീനതകള്‍ കാരണം പ്ലസ്ടു തലത്തില്‍ പഠനം നിര്‍ത്തിയപ്പോഴും ജീവിതത്തിന്റെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂലിപ്പണിയെടുത്തപ്പോഴും ഓട്ടോ-ടാക്‌സി ഡ്രൈവറായി വേഷമിടേണ്ടി വന്നപ്പോഴൊന്നും കരാട്ടയെ കൈവിട്ടില്ല. കുമ്പള പ്രൊഫഷണല്‍ കരാട്ടെ അക്കാദമി തുടങ്ങി പലരെയും ഈ രംഗത്തേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ട് വന്നു. കരാട്ടെ പുത്തിഗെ പഞ്ചായത്തില്‍ ജനകീയമാക്കുന്നതിനും കുട്ടികള്‍ക്ക് നല്ലൊരധ്യാപകനാകുന്നതിനും ഇത് വളരെയേറെ സഹായിച്ചിട്ടുണ്ട്.
പക്ഷെ വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് കെട്ടിപ്പടുക്കിയ അക്കാദമിയും സാമ്പത്തിക പ്രതിസന്ധി കാരണം പൂട്ടേണ്ടി വന്നു. അവിടെയും പതറിയില്ല.
കരാട്ടെയില്‍ രാജ്യാന്തരതലത്തിലും അന്താരാഷ്ട്ര തലങ്ങളിലും അഷ്‌റഫ് മികവുറ്റ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
2008ലാണ് കണ്ണൂരില്‍ നടന്ന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി രാജ്യാന്തര തലത്തില്‍ സ്വര്‍ണം നേടുന്നത്.
തുടര്‍ന്നങ്ങോട്ട് 2009, 2010, 2011, 2016, 2017 വര്‍ഷങ്ങളില്‍ വിവിധ നഗരങ്ങളില്‍ നടന്ന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കി നാഷണല്‍ ചാമ്പ്യനായി.
അതോടൊപ്പം 2016 ബെല്‍ജിയത്തിലും 2018 ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര സെമിനാറുകളിലും പങ്കെടുക്കുകയും
രണ്ട് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി
ലോക അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും ചെയ്തു.
പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വഴികളില്‍ സജീവമായി. ഈ വര്‍ഷം നെതര്‍ലാന്റില്‍ നടന്ന ലോക അന്താരാഷ്ട്ര കരാട്ടെ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മ്മനി, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
നാടിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ ഒരു ചാമ്പ്യന്‍. പക്ഷെ ജീവിതത്തിന്റെ പ്രാരാബ്ധങ്ങളോട് പരാജയപ്പെട്ടു. സഹോദരിമാരുടെ കല്യാണവും മറ്റും തുടങ്ങിയ പ്രയാസങ്ങള്‍ സ്വന്തം തോളിലേറ്റി പൊരുതിയ പോരാളിക്കിന്നും സ്വന്തം വീടെന്നത് സ്വപ്‌നം മാത്രമാണ്. ആ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അദ്ദേഹത്തിലാണ്.
ഒരു നല്ല സ്‌പോണ്‍സറോ സര്‍ക്കാരിന്റെ സഹായമോ ഇത് വരെ അദ്ദേഹത്തിന് ലഭിച്ചില്ല എന്നത് നമ്മെ ലജ്ജിപ്പിക്കുന്നു.
സാംസ്‌കാരിക-കലാ-കായിക നായകന്മാര്‍ നാടിന്റെ സമ്പത്താണ്. അവര്‍ നാടിന്റെ അഭിമാനമാണ്. അവരെ സംരക്ഷിക്കേണ്ടത് നാടിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണ്. പക്ഷെ നമ്മുടെ ജില്ലയില്‍ പലപ്പോഴും ഇങ്ങനെയുള്ള പ്രതിഭകള്‍ ഉണ്ടാകുന്നില്ല എന്ന് പറയുന്നവര്‍ ചിന്തിക്കേണ്ടത് പ്രതിഭകളുണ്ടാകുന്നുണ്ട് എന്നാല്‍ പ്രോത്സാഹനം വേണ്ടത് പോലെ ലഭിക്കുന്നില്ല എന്ന സത്യം തന്നെയാണ്.
യൂറോപ്യന്‍ നാട്ടിലോ മറ്റുള്ള രാജ്യത്തോ ആയിരുന്നെങ്കില്‍ അഷ്‌റഫ് ഇന്ന് ആരാധിക്കപ്പെടുന്ന താരമായി മാറിയേനെ.
കനലുകള്‍ മഴയായി പെയ്ത ജീവിതയാത്രയില്‍ പോലും തന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പൊരുതിയ പോരാളിയെ ഇനിയും വിസ്മരിച്ചാല്‍ കാലം മാപ്പ് നല്‍കില്ല. നൊമ്പരങ്ങളുടെ കാണാക്കയങ്ങളില്‍ നമുക്കദ്ദേഹത്തെ തിരിച്ചറിയേണ്ടതുണ്ട്.
നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും പ്രമുഖരും സര്‍ക്കാരും നല്‍കേണ്ടത് പ്രോത്സാഹനം മാത്രമാണ്. അദ്ദേഹത്തിന്റെ കഴിവുകള്‍ അംഗീകരിച്ച് അര്‍ഹമായ സഹായങ്ങളെങ്കിലും ചെയ്യുക.
2020 ടോക്കിയോ ഒളിംപിക്‌സില്‍ കരാട്ടെ ആദ്യമായി മത്സരയിനമായി ഉള്‍പ്പെടുത്തിയ വേളയില്‍ നാം മൗനം വെടിഞ്ഞാല്‍, അര്‍ഹതപ്പെട്ട സഹായം നല്‍കാന്‍ തയ്യാറായാല്‍, രാജ്യത്തെ ഒരു ഒളിമ്പ്യനെ നമ്മുടെ നാട്ടിലേക്ക് ലഭിച്ചേക്കും. അത് അവഗണനയുടെ വിഷം ശ്വസിക്കുന്ന ജില്ലക്ക് മുതല്‍ കൂട്ടാവുമെന്നതില്‍ സംശയമില്ല.
ഓടുന്ന വണ്ടിയില്‍ ഏറ്റവും കൂടുതല്‍ സമയം തലകുത്തനെ നിന്ന് കൊണ്ട് (ഹെഡ് സ്റ്റാന്‍ഡ്) ഗിന്നസില്‍ ചരിത്രമെഴുതാന്‍ തയ്യാറാകുന്ന ഈ പ്രതിഭക്ക് നമുക്ക് നല്‍കാന്‍ പറ്റുന്നത് ചിറകുകളാണ്...ഉയരത്തില്‍ പറക്കാന്‍, ജീവിത യാഥാര്‍ഥ്യങ്ങളോട് പോരാടാനുള്ള ചിറക്.
ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍, രാജ്യം കണ്ട പ്രതിഭകളുടെ പട്ടികയിലേക്ക് ഉയരാന്‍...
പി.ടി ഉഷ, ഐ.എം വിജയന്‍, ശ്രീശാന്ത്, മുഹമ്മദ് റാഫി, പി.സി ആസിഫ്, മൂസാ ഷെരീഫ് തുടങ്ങിയവരെപ്പോലെ നോളെ അഷ്‌റഫിലൂടെ നമ്മുടെ ജില്ലയും സംസ്ഥാനവും അറിയപ്പെടാന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആ പറവയെ അരിഞ്ഞിടുന്നതിന് മുമ്പെങ്കിലും നമുക്ക് ഉണരേണ്ടതുണ്ട്. അധികാരികളെ ഉണര്‍ത്തേണ്ടതുണ്ട്.
പ്രതിഭകള്‍ ദൈവത്തിന്റെ കയ്യൊപ്പുകളാണ്.
ദൈവത്തിന്റെ സ്പര്‍ശമേറ്റ അനുഗ്രഹീത ശില്‍പങ്ങള്‍...

Other Articles

  അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍

  പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍; അതിഥികളെ അമ്പരപ്പിച്ച് ദുല്‍ഖര്‍

  പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...

  അന്ത്യയാത്ര

  നിത്യസത്യം

  ബലിയാടുകള്‍

  പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം

  ബോക്‌സോഓഫീസില്‍ തിളങ്ങി മിഖായേല്‍; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

  ദരിദ്രന്റെ സൃഷ്ടികള്‍

  മൊബൈല്‍ ഫോണില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയൊരുക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു

  വേനലും മഴയുമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍

  ~ഒരു കരീബിയന്‍ ഉഡായിപ്പിലൂടെ കാസര്‍കോട് സ്വദേശി സൂര്യ നായക നിരയിലേക്ക്‌

  അടുപ്പ്

  പിറവി

  നിത്യവസന്തം ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട്...