കണ്‍നിറയെ കഅ്ബയെ കണ്ട സൗഭാഗ്യവാന്
വര്‍ഷങ്ങള്‍ക്ക് മുമ്പ്. മഗ്രിബ് നിസ്കാരം കഴിഞ്ഞ നേരം. തളങ്കര മാലിക്ദിനാര്‍ പള്ളി വളപ്പില്‍ നിന്ന് യാത്ര പുറപ്പെടുന്ന ഹജ്ജാജിമാരെ യാത്രയയക്കാന്‍ എത്തിയതായിരുന്നു ഞങ്ങള്‍. ഹജ്ജാജിമാര്‍ കുടുംബാംഗങ്ങളോടും മറ്റും യാത്ര പറഞ്ഞ് ബസില്‍ കയറുന്നു. എല്ലാം നിയന്ത്രിച്ച് ഒരാള്‍ അങ്ങുമിങ്ങും ഓടി നടക്കുകയാണ്. അബ്ദുല്‍ കരിം സിറ്റിഗോള്‍ഡ് ആണ് തൂവെള്ള വസ്ത്രം ധരിച്ച, തലേക്കെട്ടുള്ള അയാളെ ചൂണ്ടിക്കാണിച്ച് 'ഈ സൗഭാഗ്യവാനെ പരിചയമുണ്ടോ'യെന്ന് തിരക്കിയത്.
കണ്ടു പരിചയമുണ്ട്. നേരിട്ടറിയില്ല. കരിം അയാളെ പരിചയപ്പെടുത്തി. ഇതാണ് 'സി. അബ്ദുല്ല ഹാജി ഉപ്പള, എം.ടി.സി ഹജ്ജ് ഗ്രൂപ്പിന്റെ ചെയര്മാന്. ഒരു പാട് തവണ മക്കയും മദീനയും കണ്ട ഭാഗ്യവാന്...'
ചിരിച്ച്, ഹസ്തദാനം നടത്തി അദ്ദേഹം തിരക്കിലേക്ക് പോയി. ഹജ്ജ്-ഉംറ യാത്രകള്‍ നയിക്കുന്ന സംഘങ്ങള്‍ ഇന്ന് കാസര്‍കോട്ട് യഥേഷ്ടം ഉണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ഗ്രൂപ്പുകള്‍ വിരളമായിരുന്നു.
1980ലാണ് സി. അബ്ദുല്ല ഹാജി ഉപ്പള കേന്ദ്രീകരിച്ച് ഹജ്ജ്-ഉംറ ഗ്രൂപ്പിന് തുടക്കം കുറിക്കുന്നത്. അതിനും മുമ്പ് അദ്ദേഹം കപ്പലിലും മറ്റുമായി ഒന്നിലധികം തവണ ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോയിട്ടുണ്ട്. മണ്ണംകുഴിയില്‍ മുദരീസ് ആയിരിക്കെയാണ് അദ്ദേഹത്തിന് തീര്‍ത്ഥ യാത്രകള്‍ നയിക്കാനുള്ള മോഹമുണ്ടായത്. ആദ്യം ബാഗ്ദാദിലേക്കും ഈജിപ്തിലേക്കുമൊക്കെയായിരുന്നു തീര്‍ത്ഥാടക സംഘത്തെ കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇറാഖ്-കുവൈത്ത് യുദ്ധം പൊട്ടിപ്പുറപ്പട്ടതോടെ അങ്ങോട്ടേക്കുള്ള യാത്ര നിര്‍ത്തി. പിന്നെ മക്കയും മദീനയും തന്നെയായി പ്രധാന ലക്ഷ്യം. അതൊരു നല്ല തുടക്കമായിരുന്നു. ഇതിനകം അബ്ദുല്ല ഹാജി 40 തവണയെങ്കിലും ഹജ്ജ്-ഉംറ സംഘത്തെ നയിച്ച് മക്കയിലേക്ക് പോയിട്ടുണ്ട്. ചില വര്‍ഷങ്ങളില്‍ മൂന്നും നാലും തവണ. പരിശുദ്ധ കഅ്ബാലയത്തെ ഒന്ന് കണ്‍കുളിര്‍ക്കെ കാണാന്‍ ആഗ്രഹിച്ച് അബ്ദുല്ല ഹാജിയുടെ കൈപിടിച്ച് നടന്നവരുടെ എണ്ണം ആയിരക്കണക്കിനാണ്. ഏതൊരു വിശ്വാസിയുടെയും ഹൃദയാഭിലാഷമാണ് മക്കയും മദീനയും കാണുക എന്നത്. യാത്ര പുറപ്പെടുമ്പോള്‍ അബ്ദുല്ല ഹാജി സംഘാംഗങ്ങളോട് പറയും: കഅ്ബയെയൊക്കെ കണ് നിറയെ കാണണം. ഫോട്ടോയില്‍ കാണുന്നത് പോലെ കൈവെള്ളയില്‍ ഒതുങ്ങുന്നതല്ല കഅ്ബ. അതൊന്നു കാണേണ്ടത് തന്നെ.
ഉള്ള കാശ് പെറുക്കിക്കൂട്ടി എനിക്കൊന്ന് മക്കയെ കാണിച്ച് തരണമെന്ന് പറഞ്ഞ് അബ്ദുല്ല ഹാജിയെ സമീപിച്ചവര്‍ ഏറെയാണ്. ഓരോ സംഘത്തെ നയിക്കുമ്പോഴും അദ്ദേഹം ഉത്തരവാദിത്വമുള്ള, തഖ്വയുള്ള അമീറായി മാറുന്നു. അദ്ദേഹം കാണാത്ത, ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ത്ഥിക്കാത്ത പുണ്യ സ്ഥലങ്ങളില്ല. ഹിറയിലും സൗറിലും കയറിയിറങ്ങിയതിന് കണക്കില്ല. കഅ്ബക്ക് ചുറ്റും നൂറു കണക്കിന് തവണ ത്വവാഫ് ചെയ്യാന്‍ ഭാഗ്യം കിട്ടിയ ഒരാള്‍. സഫ-മര്‍വ്വകള്‍ക്കിടയില്‍ അബ്ദുല്ല ഹാജി ഓടിത്തീര്‍ത്തത് എത്രയെത്ര തവണയാണ്. ബദ്റിലും ഉഹ്ദിലും എത്രയോ തവണ അദ്ദേഹം ചെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. മദീനയില്‍ സ്നേഹക്കടലായ പ്രവാചകന് മുഹമ്മദ് നബീയുടെ മഖ്ബറക്കരികില്‍ ചെന്നു നിന്ന് സലാം പറഞ്ഞതിനും കണക്കില്ല. റൗള ഷരീഫില്‍ സുജൂദ് ചെയ്യാന്‍ ഭാഗ്യം കിട്ടിയത് എത്രയോ തവണ. അങ്ങനെ പുണ്യ ഭൂമിയെ നിരന്തരം തൊടാനും കണ്‍നിറയെ കാണാനും സൗഭാഗ്യം ലഭിച്ച ഒരാള്‍.
അബ്ദുല്ല ഹാജിക്കൊപ്പം തീര്‍ത്ഥാടനത്തിന് പോയവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ നായകത്വത്തെക്കുറിച്ച് പറയാന്‍ ആയിരംനാവാണ്. പരിചരണവും പരിപാലനവും ഒക്കെ ഭംഗിയായി നിര്‍വ്വഹിച്ചിരുന്ന ഒരു യഥാര്‍ത്ഥ അമീര്‍.
പണ്ഡിതന് എന്ന നിലയിലും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥിയായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. പ്രഭാഷകനും സംഘാടകനും കൂടിയാണ് അബ്ദുല്ല ഹാജി.
ടി.എ ഷാഫി

Other Articles