താരപുത്രന്‍ തിരക്കിലേക്ക്; കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങള്‍...
മലയാളത്തിലെ യുവനായകനിരയില്‍ ശ്രദ്ധേയനാവുകയാണ് താരപുത്രന്‍. അണിയറയില്‍ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങള്‍.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രങ്ങളിലൂടെ ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കാളിദാസ് ജയറാമിനാണ് കൈനിറയെ ചിത്രങ്ങള്‍. കാളിദാസിന്റെ നായകനായുള്ള തുടക്കം തമിഴിലായിരുന്നു. മീന്‍ കുഴമ്പും മന്‍ പാനൈയും, ഒരു പക്കാ കഥൈ എന്നീ ചിത്രങ്ങളിലൂടെ നായകനായി തമിഴില്‍ ഹരിശ്രീ കുറിച്ചു.
മലയാളത്തില്‍ പൂമരത്തിലൂടെയാണ് കാളിദാസ് നായകനാവുന്നത് എന്നാല്‍ ആദ്യ ചിത്രം നായകനെന്ന നിലയില്‍ വിജയത്തുടക്കം കുറിക്കാന്‍ കഴിഞ്ഞില്ലെങ്കിലും യുവനടന്‍മാരില്‍ ഒരിടം നേടി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ് കാളിദാസിപ്പോള്‍.
അപര്‍ണ ബാലമുരളിയാണ് നായിക. ആലപ്പുഴയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ മികച്ചൊരു ബ്രേക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് കാളിദാസ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.
കോഴിക്കോട് ജില്ലയെ വിറപ്പിച്ച നിപ്പ വൈറസ് രോഗത്തിന്റെ സംഭവങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, ടോവിനോ തോമസ്, ആസിഫ് അലി തുടങ്ങി വലിയ താരനിര തന്നെയുണ്ട്.
ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവിലും നായകനായി എത്തുന്നു. മായാനദി, വരത്തന്‍ ഫെയിം ഐശ്വര്യ ലക്ഷ്മിയാണ് നായിക.
ആട് 2 വിന്റെ വന്‍ വിജയത്തിന് ശേഷമാണ് മിഥുന്‍ മാനുവല്‍ ഈ ചിത്രം ഒരുക്കുന്നത്.
മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ബോളിബുഡ് കാമറാമനും മലയാളിയുമായ സന്തോഷ് ശിവന്‍ ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കാളിദാസ് പ്രധാന വേഷത്തില്‍ എത്തുന്നു.
അടുത്ത മാസം ചിത്രീകരണം തുടങ്ങും. ഇതിന് പുറമേ അഞ്ചോളം മലയാള ചിത്രങ്ങളില്‍ കൂടി കാളിദാസ് നായകവേഷത്തില്‍ എത്തുന്നു.
ഇതില്‍ വലിയ ബജറ്റുകളില്‍ ഒരുക്കുന്ന ചിത്രങ്ങളുമുണ്ട്. അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന തമിഴ് ചിത്രത്തില്‍ കാളിദാസന്‍ നായകനാവുന്നു.
ധ്രുവങ്ങള്‍ പതിനാറ് സംവിധാനം ചെയ്ത കാര്‍ത്തിക് നരേന്റെ നാടക മീഡിയ എന്ന ചിത്രത്തിലും കാളിദാസ് നായകനാവും.
മലയാളത്തിലെ പ്രിയപ്പെട്ട നടന്‍ ജയറാമിന്റെയും മുന്‍ നടി പാര്‍വതിയുടെയും മകനായ കാളിദാസ് ജയറാമിന് ഇന്ന് മലയാളത്തിലാണ് കൂടുതല്‍ താരമൂല്യം ഉള്ളത്. നിര്‍മ്മാതാക്കള്‍ക്ക് താങ്ങാനാവുന്ന പ്രതിഫലം വാങ്ങുന്ന കാളിദാസ് മറ്റു യുവതാരങ്ങള്‍ക്കൊപ്പം മുന്നേറാനുള്ള മത്സരത്തിലാണ്. അതിന് പൂര്‍ണ പിന്തുണയുമായി ജയറാമും പാര്‍വതിയുമുണ്ട്.
Shafi Theruvath
writerOther Articles

  മാമാങ്കവുമായി മമ്മുട്ടി എത്തുന്നു

  പാട്ട് നിര്‍ത്തി പറന്നകന്നു 'മിഹ്‌റാജ് രാവിലെ കാറ്റ്....'

  പതിവു തെറ്റിച്ച് മത്സരിച്ച് വോട്ട് ചെയ്ത് താരങ്ങള്‍

  പെരുവഴിയിലേക്ക് തള്ളിവിട്ട ഒരമ്മയുടെ കഥയുമായി 'നോവ്'

  5 ദിവസം കൊണ്ട് 10 കോടി; ബാലന്‍ വക്കീല്‍ ഹിറ്റിലേക്ക്...

  ഈ പുരസ്‌ക്കാരം എന്നെ സ്‌നേഹിച്ചവര്‍ക്ക്: പത്മഭൂഷണെക്കുറിച്ച് മോഹന്‍ലാല്‍

  നഷ്ടം നിര്‍മ്മാതാക്കള്‍ക്ക്: ബോക്‌സോഫീസില്‍ വീണത് 114 ചിത്രങ്ങള്‍

  ക്രിസ്തുമസ് നവവത്സരത്തിന് യുവതാര ചിത്രങ്ങള്‍

  ഒടിയന്‍ തീയേറ്ററുകളില്‍ പ്രതീക്ഷയോടെ പ്രേക്ഷകര്‍

  രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

  കട്ടപ്പനയില്‍ നായകന്‍ ആകേണ്ടിയിരുന്നത് മറ്റൊരു നടന്‍ വെള്ളിപ്പെടുത്തലുമായി വിഷ്ണു

  ഓട്ടര്‍ഷ വിശേഷവുമായി സുജിത് വാസുദേവ്...

  ഗോവ ചലച്ചിത്രമേളയില്‍ ആറ് മലയാളസിനിമകള്‍

  ജയന്‍ മറഞ്ഞു പോയിട്ട് 38 വര്‍ഷങ്ങള്‍...

  ഇന്ദ്രന്‍സിനെ അപമാനിച്ചു; പത്രിഷേധവുമായി ആളൊരുക്കം സംവിധായകന്‍