മമ്മി മതി
അമ്മിഞ്ഞ നല്‍കാത്തൊരമ്മയെ കൈവിട്ട്
പെണ്‍മക്കള്‍ നാലുപേര്‍ പോയി.
നിര്‍ഭയരാമവരൊന്നൊച്ചു കൂടി പോല്‍
സ്തന്യബാങ്കൊന്ന് തുറക്കാന്‍
പീഡനം ചെയ്ത സഹോദരനെയമ്മ
ഗാഡഗാഢം പുണര്‍ന്നപ്പോള്‍
'ഈഡിപ്പസിന്റെ പുനര്‍ജനിയാണവന്‍'
പെണ്‍മക്കള്‍ മാതോവോടോതി.
അമ്മയെ വേണ്ട, മതി മതി മമ്മിയെ
മമ്മിക്ക് ജീവനില്ലല്ലോ
അമ്മ കേട്ടില്ല, മറ്റാണ്‍ മക്കളോതി പോല്‍
പെണ്‍മക്കള്‍ വായ്തുറന്നീടാ...
ഇ. പ്രഭാകര പൊതുവാള്‍
writerOther Articles