കാറ്റും മഴയും
അടിച്ചുപെയ്തിട്ടും
നിലച്ചിടാത്ത നീ
ഉടച്ചിടുമോ
ഭൂവിന്റെ മോന്തായം?
തച്ച് തിരുമ്പി
ഉണക്കിയെടുക്കാന്‍
എത്ര വെയിലിനി
കൊള്ളാനിരിക്കുന്നു?
മുഷിഞ്ഞ വാക്കും
നോക്കും മാത്രം
മിച്ചമാക്കി നീ
ഇനിയും പെയ്തു തീരാതെ
ഉടച്ചുവാര്‍ക്കുമോ
ഒരു പുതുലോകം?!
Raghavan bellippady
WriterOther Articles