ഉണ്ടയുമായി മമ്മുട്ടി കാസര്‍കോട്ട്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുകയാണ്. നേരില്‍ കാണാന്‍. ഈ മാസം 18ന് മലയാള സിനിമയുടെ താരചക്രവര്‍ത്തി മമ്മൂട്ടി കാസര്‍കോട് എത്തും. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'ഉണ്ട'യില്‍ അഭിനയിക്കാനാണ് മമ്മൂട്ടി എത്തുന്നത്. മുള്ളേരിയ പാര്‍ത്ഥകൊച്ചിയില്‍ സിനിമയുടെ സെറ്റിന്റെ പണി അവസാനഘട്ടത്തിലാണ്.
നോര്‍ത്ത് ഇന്ത്യയിലെ നക്‌സലൈറ്റ് ഏരിയയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനായി എത്തുന്ന പൊലീസ് യൂണിറ്റിലെ പൊലീസ് ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തില്‍ നിരവധി സിനിമകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച മമ്മൂട്ടിയുടെ പുതിയ പൊലീസ് ഓഫീസറുടെ വേഷം ആരാധകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ ഇറങ്ങിയപ്പോള്‍ ട്രോളര്‍മാരുടെ ബഹളമായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ കാതോട് കാതോരം, കൂടെവിടെ, മഴയെത്തും മുമ്പേ തുടങ്ങിയ പേരില്‍ ഇറങ്ങിയ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേര് കേട്ട് മമ്മൂട്ടിയുടെ ആരാധകര്‍ ആദ്യം ഒന്നമ്പരന്നിരുന്നു. നിമിഷ നേരം കൊണ്ടാണ് പോസ്റ്റര്‍ തരംഗമായി മാറിയത്.
രണ്ടാഴ്ച്ചയോളം കാസര്‍കോട് ചിത്രീകരണമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. കാസര്‍കോടിന് പുറമേ. മംഗ്‌ളൂര്‍, ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയിലും ചിത്രീകരണം നടക്കും. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ബോളിവുഡ് താരങ്ങള്‍.
ചിത്രത്തിലെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിങിന്റെ ബാജിറാവു മസ്താനിയുമുള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രത്തിന് ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്. ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, ലുക്ക്മാന്‍, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ കോമഡി ചിത്രമായ 'ഉണ്ട'യുടെ തിരക്കഥയൊരുക്കുന്നത് അര്‍ഷാദാണ്. മൂവിമില്ലും ജെമിനി സ്റ്റുഡിയോയുമാണ് സിനിമ നിര്‍മ്മിക്കുന്നത്. 12 കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന 'ഉണ്ട'യുടെ ചിത്രീകരണം കാസര്‍കോട് ആരംഭിക്കുന്നത്. മമ്മൂട്ടി ആരാധകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. ഏറേ കാലത്തിന് ശേഷമാണ് മമ്മൂട്ടി ഒരു ചിത്രത്തിന്റെ ഭാഗമാവാന്‍ കാസര്‍കോട് എത്തുന്നത്.
Shafi Theruvath
writerOther Articles

  പാട്ട് നിര്‍ത്തി പറന്നകന്നു 'മിഹ്‌റാജ് രാവിലെ കാറ്റ്....'

  പതിവു തെറ്റിച്ച് മത്സരിച്ച് വോട്ട് ചെയ്ത് താരങ്ങള്‍

  പെരുവഴിയിലേക്ക് തള്ളിവിട്ട ഒരമ്മയുടെ കഥയുമായി 'നോവ്'

  5 ദിവസം കൊണ്ട് 10 കോടി; ബാലന്‍ വക്കീല്‍ ഹിറ്റിലേക്ക്...

  ഈ പുരസ്‌ക്കാരം എന്നെ സ്‌നേഹിച്ചവര്‍ക്ക്: പത്മഭൂഷണെക്കുറിച്ച് മോഹന്‍ലാല്‍

  നഷ്ടം നിര്‍മ്മാതാക്കള്‍ക്ക്: ബോക്‌സോഫീസില്‍ വീണത് 114 ചിത്രങ്ങള്‍

  ക്രിസ്തുമസ് നവവത്സരത്തിന് യുവതാര ചിത്രങ്ങള്‍

  ഒടിയന്‍ തീയേറ്ററുകളില്‍ പ്രതീക്ഷയോടെ പ്രേക്ഷകര്‍

  രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

  കട്ടപ്പനയില്‍ നായകന്‍ ആകേണ്ടിയിരുന്നത് മറ്റൊരു നടന്‍ വെള്ളിപ്പെടുത്തലുമായി വിഷ്ണു

  ഓട്ടര്‍ഷ വിശേഷവുമായി സുജിത് വാസുദേവ്...

  ഗോവ ചലച്ചിത്രമേളയില്‍ ആറ് മലയാളസിനിമകള്‍

  ജയന്‍ മറഞ്ഞു പോയിട്ട് 38 വര്‍ഷങ്ങള്‍...

  ഇന്ദ്രന്‍സിനെ അപമാനിച്ചു; പത്രിഷേധവുമായി ആളൊരുക്കം സംവിധായകന്‍

  മറഞ്ഞു, വയലിന്‍ വിസ്മയവും ഹിറ്റുകളുടെ ഇന്ദ്രജാലകനും