ഇന്ദ്രന്‍സിനെ അപമാനിച്ചു; പത്രിഷേധവുമായി ആളൊരുക്കം സംവിധായകന്‍
23 -ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും ആളൊരുക്കം സിനിമ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സംവിധായകനായ വി.സി. അഭിലാഷ്. ദേശീയ–സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രത്തെ ഒഴിവാക്കിയത് അപമാനിക്കുന്നതിന് തുല്യമാണെന്നും അഭിലാഷ് സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു.
ഈ ചലച്ചിത്ര അക്കാദമിയോട് ഞങ്ങളെങ്ങനെ നന്ദി പറഞ്ഞുതീര്‍ക്കും? ഇക്കൊല്ലം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച, ഇന്ദ്രന്‍സിന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കം നമ്മുടെ സ്വന്തം ചലച്ചിത്ര മേളയില്‍ നിന്ന് അവര്‍ ഒഴിവാക്കിയിരിക്കുന്നു.!
ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ കേരളാ ഫിലിം ക്രിട്ടിക്‌സ് (4 വിഭാഗങ്ങളില്‍), പ്രഥമ തിലകന്‍ സ്മാരക പെരുന്തച്ചന്‍ അവാര്‍ഡ് (8വിഭാഗങ്ങളില്‍), അടൂര്‍ഭാസി പുരസ്‌കാരം (2 വിഭാഗങ്ങളില്‍), വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനം എന്നിങ്ങനെ ഈ സിനിമ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിരുന്നു.
പക്ഷെ അതിനൊക്കെയപ്പുറമായിരുന്നു ഞങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വലിയൊരു സ്വപ്‌നമായിരുന്നു! ആളൊരുക്കം കാണാനാവസരം കിട്ടിയവര്‍ ഗുരുതുല്യരായ സംവിധായകര്‍ പോലും പറഞ്ഞത് ഈ സിനിമയ്ക്ക് കിട്ടിയില്ലെങ്കില്‍ മറ്റേത് സിനിമയ്ക്ക് ഐ.എഫ്.എഫ്.കെ.യില്‍ അവസരം കിട്ടുമെന്നാണ്!
ഇത്തവണ സിനിമകളുടെ എണ്ണം കൂടിയിട്ടും നവാഗതര്‍ക്ക് പ്രാധാന്യം ഉണ്ടായിട്ടും അങ്ങനെയൊന്നും ഉള്‍പ്പെടുത്താനാനാവാത്ത അത്ര മോശം സിനിമയായിരുന്നോ ഇത്?
ദേശീയ അവാര്‍ഡ് വാങ്ങിയ ആളൊരുക്കം എന്ത് കൊണ്ട് ഇത്തവണ മേളയില്‍ ഉള്‍പ്പെടുത്തിയില്ല?'' എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് സാമൂഹിക പ്രസക്തിയ്ക്കുള്ള അവാര്‍ഡാണ് വാങ്ങിയത് എന്നാണ് ജൂറിയുടെ വിശദീകരണം!
സാമൂഹിക പ്രസക്തിയ്ക്ക് നമ്മുടെ മേളയില്‍ പ്രസക്തിയില്ലേ? ആളൊരുക്കത്തില്‍ പറഞ്ഞ ആ സാമൂഹിക പ്രസക്തമായ വിഷയം ഐ.എഫ്.എഫ്.കെ പ്രേക്ഷകരെങ്കിലും കാണണ്ടേ?
വേദനയോടെ പറയട്ടെ. ദേശീയ പുരസ്‌കാര വേദിയില്‍ നേരിടേണ്ടി വന്ന അപമാനത്തേക്കാള്‍ വലുതാണ് ഇത്. ഇത് വരെയും കയ്യിലെത്താത്ത ആ ദേശീയ പുരസ്‌കാരത്തെ ഓര്‍ത്ത്, അന്ന് ആശ്വാസമേകി വന്ന പല സന്ദേശങ്ങളും ഇപ്പോള്‍ കാപട്യം പോലെ തോന്നിക്കുന്നു!
എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ആളൊരുക്കം അപമാനിക്കപ്പെട്ടിരിക്കുന്നു! സമ്മാനങ്ങള്‍ കൊണ്ടും സെല്‍ഫികള്‍ കൊണ്ടും ഈ ദിവസങ്ങളില്‍ സ്‌നേഹം കൊണ്ട് മൂടപ്പെട്ട ഇന്ദ്രന്‍സേട്ടന്‍ അപമാനിക്കപ്പെട്ടിരിക്കുന്നു!
കഴിഞ്ഞ തവണ ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കപ്പെട്ട ഒരു സിനിമയ്ക്ക് ഇതേ അക്കാദമിയുടെ മറ്റൊരു ജൂറി മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നല്‍കിയത് പോലെ വിചിത്രമായ ഈ തീരുമാനം അവര്‍ തിരുത്തുമോ? അറിയില്ല. ആരെങ്കിലും പ്രതികരിച്ചിരുന്നെങ്കില്‍.
അവര്‍ തിരുത്തിയിരുന്നെങ്കില്‍!
മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 10 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതാണ്. ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, ഹ്യൂമന്‍സ് ഓഫ് സംവണ്‍, സ്ലീപ്ലസ്ലി യുവേര്‍സ്, ആവേ മരിയ എന്നിവയാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.
സംവിധായകന്‍ സിബി മലയില്‍, ജോര്‍ജ് കിത്തു, ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍, ഡോ. ടി. അനിത, ഡോ. വി. മോഹനകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഇത്തവണത്തെ മേള നടക്കുക




Shafi Theruvath
writer



Other Articles

  ഗോവ ചലച്ചിത്രമേളയില്‍ ആറ് മലയാളസിനിമകള്‍

  ജയന്‍ മറഞ്ഞു പോയിട്ട് 38 വര്‍ഷങ്ങള്‍...

  ഉണ്ടയുമായി മമ്മുട്ടി കാസര്‍കോട്ട്

  മറഞ്ഞു, വയലിന്‍ വിസ്മയവും ഹിറ്റുകളുടെ ഇന്ദ്രജാലകനും

  താരപുത്രന്‍ തിരക്കിലേക്ക്; കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങള്‍...

  വിട പറഞ്ഞത് അറബി അക്ഷരമാലകളും ഖുര്‍ആന്‍ ആയത്തുകളും പകര്‍ന്ന് നല്‍കിയ ഗുരുനാഥന്‍

  മമ്മൂട്ടിയുടെ ചിത്രത്തിലും തിളങ്ങി കാസര്‍കോട്ടുകാരി ശ്രീവിദ്യാനായര്‍

  കാസര്‍കോട് നിന്നൊരു സിനിമ ലോകസിനിമാ ഫെസ്റ്റിവലുകളില്‍

  ചെര്‍ക്കളം അബ്ദുല്ലയും 786 നമ്പര്‍ ഫിയറ്റ് കാറും

  ശ്രീനിവാസന്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം ചിരിപ്പിക്കാന്‍ എത്തുന്നു

  പൊരിവെയിലില്‍ ഇന്ദ്രന്‍സും സുരഭിയും

  കാഞ്ഞങ്ങാട്ട് മൊട്ടിട്ട മുല്ലകള്‍ ചിത്രീകരണം തുടങ്ങി

  ഇത് മലയാള സിനിമയാണ് നന്മ സ്‌ക്രീനില്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി.

  മനസ്സില്‍ നിന്ന് മായുന്നില്ല; മിനാര്‍ താജുവിന്റെ ചിരിക്കുന്ന മുഖം...

  പുരസ്‌കാര നിറവില്‍ ഇന്ദ്രന്‍സ് , പാര്‍വ്വതിക്കും അംഗീകാരം