സുവിശേഷം
പുതിയ നിയമത്തിലെ
യോഹന്നാന്‍ സുവിശേഷത്തിലെവിടെയും
ചര്‍മ്മം പൊട്ടാത്ത നിങ്ങളുടെ കരളുറപ്പിനെക്കുറിച്ച്
പറഞ്ഞു കണ്ടിട്ടില്ല.
നില്‍പ്പിലും ഇരിപ്പിലും
നിഴലുകളുടെ ദര്‍ശനത്തിലും
നിലപാട് തെറ്റാത്ത
നിശ്ചയ ദാര്‍ഢ്യത്തെക്കുറിച്ചുള്ള
യാക്കോബിന്റെ വചനത്തിലും
നിങ്ങളില്ല.
ഭൂമി പറുദീസയാക്കുന്ന
ലൂക്കോസിന്റെ വാക്യവും
നിങ്ങള്‍ക്കുള്ളതല്ല.
ഉല്‍പത്തി മുതല്‍
നിയമാവര്‍ത്തനം വരെ
എത്ര തിരഞ്ഞിട്ടും
കര്‍ത്താവിന്റെ മണവാട്ടിയായി
നിങ്ങളെവിടെയും കടന്നുവന്നിട്ടില്ല.
പിന്നെ ആരാണ്
വിചാരങ്ങളെ ശിരോവസ്ത്രത്തിലൊട്ടിച്ച്
നിങ്ങളെ
കുരിശില്‍ തറച്ചത്...
Moideen agnadimugar
writterOther Articles