നമുക്ക് പ്രളയം മതി
പ്രളയം വന്നപ്പോള്‍
ഒരേ കയ്യില്‍
പിടിച്ചു കയറിയവര്‍
ഒരു പാത്രത്തില്‍
നിന്നുണ്ടവര്‍
ഒരു വരിയില്‍ നിന്നവര്‍
ഒരു വരിയില്‍ കിടന്നവര്‍
വെള്ളമിറങ്ങിയപ്പോള്‍
പാര്‍ട്ടിയായി
സംഘടനയായി
ജാതിയായി
മതമായി
തള്ളായി
തല്ലായി
ഉണ്ണി പറഞ്ഞു
വെയിലു വേണ്ടമ്മേ
നമുക്ക് പ്രളയം മതി.
Aboobakkar chettumkuzhy
writter