മകന്റെ ചികിത്സയ്ക്കുവേണ്ടത് ലക്ഷങ്ങള്‍; പ്രതീക്ഷയോടെ സേതുലക്ഷ്മി
'അമ്മേ...അമ്മ കരഞ്ഞ് പറഞ്ഞ ആ വീഡിയോ കണ്ടപ്പോള്‍ ഉള്ളുപിടഞ്ഞുപോയി. അമ്മയുടെ മകന് ഞാന്‍ തരാമമ്മേ കിഡ്നി. എനിക്ക് ജീവിക്കാന്‍ ഒരെണ്ണം മതിയല്ലോ. മാത്രമല്ല സിനിമയില്‍ അമ്മയുടെ അഭിനയം എനിക്ക് അത്ര ഇഷ്ടമാണ്..' പാലായില്‍ നിന്നും വിളിച്ച ഒരു യുവതി സേതുലക്ഷ്മി അമ്മയോട് പറഞ്ഞ വാക്കുകളാണിത്. എങ്കിലും മുന്നിലുള്ളത് ഒരു കടലാണ്. ഏകദേശം 35 ലക്ഷത്തോളം രൂപയാണ് മകന്റെ ചികില്‍സയ്ക്കായി വേണ്ടത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മകന്റെ ജീവന് രക്ഷിക്കാന്‍ സഹായം ചോദിച്ച് സിനിമാതാരം സേതുലക്ഷ്മി ഫെയ്സ്ബുക്കില്‍ അപേക്ഷയുമായി എത്തിയത്..
'ഡയാലിസിലൂടെ അവന്റെ ജീവന് നിലനിര്‍ത്തണം. ഉയിരോടെ എന്റെ കുഞ്ഞിനെ എനിക്ക് കാണണം. അത്രയേയുള്ളൂ മോഹം. വാടക വീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് അവന് കിഡ്നി സംബന്ധമായ അസുഖം പിടികൂടിയത്. ഇപ്പോള്‍ കാലിന്റെ അസ്ഥികള്‍ക്ക് തേയ്മാനവും ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഞാന്‍ ആകെ തകര്‍ന്നുപോയി. കിഡ്നി മാറ്റി വയ്ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞപ്പോള്‍ ഒരു പയ്യനാ പറഞ്ഞത്, 'അമ്മ.. നമുക്ക് ഫെയ്സ്ബുക്കില്‍ ഒരു വീഡിയോ ചെയ്യാം എന്ന്'. ഒടുവില്‍ കിട്ടിയ കച്ചിതുരുമ്പായിരുന്നു അത്. ആ വീഡിയോ സോഷ്യല്‍ ലോകത്ത് ഒട്ടേറെ പേര് കണ്ടു. എന്നെ വിളിച്ചു. എന്നെ ഇഷ്ടപ്പെടുന്ന കുറേ പേര് എന്നെ സഹായിക്കാന്‍ മുന്നോട്ട് വന്നു. നന്ദിയുണ്ട് മക്കളെ ഒരുപാട്'.. ഈ വീഡിയോ കണ്ടശേഷം മഞ്ജു വാരിയര്‍ വിളിച്ചിരുന്നു. എന്താ മുന്‍പ് പറയാഞ്ഞത് എന്ന് ചോദിച്ചു. ധൈര്യമായിരിക്ക് ഒരുപാട് സംഘടനകളുണ്ട് എല്ലാവരും സഹായിക്കും. വേണ്ടതെല്ലാം ചെയ്യാം എന്ന് മഞ്ജു പറഞ്ഞു. പിന്നെ ഇന്ദ്രജിത്തും വിളിച്ച് അക്കൗണ്ട് നമ്പര്‍ വാങ്ങിച്ചിട്ടുണ്ട്. എല്ലാവരും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഫോണ്‍ വിളിച്ച് പറയുന്ന സാധാരണക്കാരുടെ സ്നേഹം ഈ ദിവസങ്ങളില്‍ അടുത്തറിയുന്നുണ്ട്. സൗജന്യമായി കിഡ്നി തരാമെന്ന് പറഞ്ഞ് രണ്ടുപര്‍ വിളിച്ചിരുന്നു. നാളെ അവര്‍ പരിശോധനയ്ക്ക് എത്തും. കേരളം കാണിക്കുന്ന ഈ സ്നേഹം കാണുമ്പോള്‍ എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു രൂപ പോലും വാങ്ങാതെയാണ് എനിക്ക് അമ്മയില്‍ ഭാരവാഹികള്‍ അംഗത്വം നല്‍കിയത്. മോഹന്‍ലാല്‍ അടക്കം അതിന് നല്ല പിന്തുണ തന്നിരുന്നു. ഇപ്പോ മാസം തോറും അയ്യായിരം രൂപ പെന്‍ഷനും ഞാന്‍ അമ്മയില്‍ നിന്നും വാങ്ങിക്കുന്നുണ്ട്. അവര്‍ ഇത്രയൊക്കെ ചെയ്യുമ്പോള്‍ എന്റെ കയ്യില്‍ ഒന്നുമില്ലാതെ ഞാനെങ്ങനെയാ സഹായം ചോദിക്കുന്നേ.. അതാ ഞാന്‍ അവരോട് ഒന്നും പറയാതിരുന്നേ... ഇപ്പോള്‍ ചെറിയ തുകകളൊക്കെ കുറേ പേര് തന്നു സഹായിക്കുന്നുണ്ട്. ഇനി എനിക്ക് 'അമ്മ'യോട് ചോദിക്കാന്‍ ഒരു ധൈര്യമുണ്ട്.
പണം തികയാതെ വന്നാല്‍ ചോദിക്കണം. ഒട്ടേറെ പേര് അവരുടെ ചിത്രത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈ സ്നേഹം മതി, എന്റെ മകന് തിരിച്ചുവരും. സേതുലക്ഷമി പറയുന്നു.

Other Articles