ലക്ഷ്യം
മാരുത തലോടലും
വെയിലിന്‍ നിശ്വാസവും
പൊടിപടല സ്പര്‍ശവും
നിത്യവും ഏറ്റുവാങ്ങി
മടുത്തു.
യാചകനെ തടഞ്ഞുനിര്‍ത്തി
മുടിയൊതുക്കുവാനും
മുഖം മിനുക്കുവാനും
മുഖം മിനുക്കുവാനും
പറഞ്ഞു, മുഷിഞ്ഞു.
ഇനി
നല്ലൊരു കരിങ്കല്‍
കഷ്ണത്തിന്റെ
തകര്‍പ്പന്‍ ചുംബനത്തിന്
കാത്തിരിക്കുന്ന
കൂറ്റന്‍ കെട്ടിടത്തിന്റെ
ചില്ലുകളാണെന്റെ
ലക്ഷ്യം.
P.V.K. Aramanganam
WriterOther Articles