മരണത്തിലേക്ക് തള്ളിവിടുന്നവര്‍...
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്. കാസര്‍കോടിനൊരിടത്തിന്റെ ചര്‍ച്ച കഴിഞ്ഞ് നേരം വൈകി കിടന്നൊരു രാത്രി. നേരം പുലര്‍ന്നപ്പോഴേക്കും സുഹൃത്ത് വീട്ടിലേക്ക് വന്നു.
' ഉമ്മൂമ്മ ബോധ രഹിതയായി, നീയൊന്ന് പെട്ടെന്ന് വന്നൊന്ന് നോക്കെടാ'.
ഞാന്‍ ചോദിച്ചു 'നിനക്കെന്നാ ഹോസ്പിറ്റലിലേക്ക് എത്തിച്ചൂടെ, അവിടെ വന്നിട്ട് എന്ത് ചെയ്യാനാ ഞാന്‍?
'അതൊക്കെ ശരിയാണ്, പക്ഷെ ബോധം പോയിട്ട് 3 മണിക്കൂറിലേറെയായി. പക്ഷെ അവിടെ കൂടിയവരില്‍ പലരും ആസ്പത്രിയില്‍ കൊണ്ട് പോകേണ്ട എന്ന അഭിപ്രായത്തിലാണ്. ഞാന്‍ പറഞ്ഞാലൊന്നും ചെവി കൊള്ളില്ല. നീയൊന്ന് നോക്കിയിട്ട് പറഞ്ഞാല്‍ അവര്‍ ചെലപ്പൊ കൊണ്ട് പോകും.
അവന്‍ വിഷമത്തോടെ പറഞ്ഞു നിര്‍ത്തി.
ഇത് കേട്ടതും വസ്ത്രം മാറി അവന്റെ സ്‌കൂട്ടറില്‍ ഇരുന്നു. അവന്റെ വീട്ടിലേക്കെത്തിയതും നല്ല ജനക്കൂട്ടത്തെ കണ്ടു. ഏകദേശം നൂറിലേറെ പേര്‍. എല്ലാവരെയും എനിക്ക് പരിചയമുണ്ട്. അവരുടെയൊക്കെ മുഖത്ത് വിഷമം തളം കെട്ടി നില്‍ക്കുന്നു. ഇതൊക്കെ കണ്ടപ്പോ അവനോട് ഞാന്‍ ചോദിച്ചു 'നീ ഉമ്മാന്റെ മരണം ഉറപ്പിക്കാനോ(റലമവേ രീിളശൃാമശേീി)വിളിച്ചത്?
അവനൊന്നും മിണ്ടിയില്ല. ഞാന്‍ അകത്തേക്ക് ചെന്നു. അവിടെയുള്ള എല്ലാവരുടേയും മുഖത്ത് വല്യമ്മ നഷ്ടപ്പെട്ട സങ്കടം കാണാം.
കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്ന ഉമ്മയുടെ അടുത്ത് ചെന്ന് പള്‍സ് നോക്കി. ശ്വാസമെടുക്കുന്നുണ്ട്. പക്ഷെ കോണ്‍ഷ്യസ് അല്ല.
ആ ഉമ്മയെ കാറിലാക്കി അതില്‍ കയറി എത്രയും പെട്ടെന്ന് ഞങ്ങള്‍ കുമ്പള കോ-ഓപ്പറേറ്റീവ് ആസ്പത്രിയിലെത്തിച്ചു. അവിടെയെത്തി ബ്ലഡ് ഷുഗര്‍ നോക്കിയപ്പോള്‍ ഞാനൊന്ന് ഞെട്ടി . ൃയ െ30. ഉടനെ തന്നെ റലഃേൃീലെ 25% (ഴഹൗരീലെ )ഇന്‍ജെക്ഷന്‍ നല്‍കി. ഏകദേശം ഇന്‍ജെക്ഷന്‍ തുടങ്ങി 10 മിനുട്ട് കഴിഞ്ഞപ്പോഴേക്കും ഉമ്മ കണ്ണ് തുറന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ എഴുന്നേറ്റിരുന്ന് സംസാരിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാല്‍ ബോധം പോയ ഒരാളെ 5 മണിക്കൂറുകളാണ് മരണം സംഭവിച്ചു എന്ന സംശയത്തില്‍ ഒന്നും ചെയ്യാതെ നിന്നത്. മരണം ഉറപ്പിക്കാന്‍ പോയ ഒരു രോഗി ഒരൊറ്റ ഇഞ്ചക്ഷനില്‍ എഴുന്നേറ്റ് ഇരുന്നത് കണ്ട എന്റെ സുഹൃത്ത് എന്നോട് പറഞ്ഞുച
' ഇങ്ങനെ എത്ര മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുന്നുണ്ടാവാം'
മരണം എന്നത് ദൈവീകമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്ന് കരുതി രക്ഷപ്പെടുത്താനുള്ള ഒരു ശ്രമമെങ്കിലും നടത്തിയില്ലെങ്കില്‍ അത് സമ്മതിച്ച് നല്‍കാന്‍ പറ്റുമോ?
ചിലപ്പോള്‍ കുറച്ച് കൂടി സമയം കഴിഞ്ഞിരുന്നെങ്കില്‍ ആ ഉമ്മ മരണപ്പെട്ടേനെ. അല്ലെങ്കില്‍ തലച്ചോറില്‍ സുഖപ്പെടുത്താന്‍ പറ്റാത്ത രീതിയിലുള്ള മാറ്റങ്ങളുണ്ടായേനെ. (വ്യുീഴഹ്യരലാശര യൃമശി റമാമഴല).
ഇതൊരൊറ്റപ്പെട്ട സംഭവമല്ല.
നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് കാസര്‍കോട്-മഞ്ചേശ്വരം ഭാഗങ്ങളില്‍ കൂടുതലായി കണ്ട്
വരുന്ന ഒരു കാര്യമാണ് ഡോക്ടര്‍മാരെ വീട്ടിലേക്ക് കൊണ്ട് വന്ന് രോഗിയെ ചികില്‍സിക്കുക (വീൗലെ ്ശശെ)േ.
മെഡിക്കല്‍ രംഗത്ത് ഇത് നിര്‍ബന്ധമോ ഉത്തരവാദിത്തമോ അല്ലെങ്കിലും മനുഷ്യത്വത്തിന്റെ പേരില്‍ ചെയ്യാറുണ്ട്. കിടപ്പിലായ രോഗിയോ, മാറാ രോഗം കാരണം കിടപ്പിലായ രോഗികളെ ഇങ്ങനെ വീട്ടില്‍ ചെന്ന് പരിശോധിച്ച് മരുന്ന് നല്‍കാറുണ്ട്. പക്ഷെ നമ്മുടെ നാട്ടില്‍ ഇതിനൊക്കെ വിപരീതമായി എമര്‍ജന്‍സി സമയത്ത് അധികമായി ആശ്രയിക്കുന്നത് കാണാം. ഒരു മനുഷ്യനുണ്ടാകുന്ന ബോധക്ഷയമോ മറ്റോ പല കാരണങ്ങള്‍ കൊണ്ടാവാം. പെട്ടെന്നുണ്ടാവുന്ന ഹാര്‍ട്ട് അറ്റാക്ക് അപസ്മാരം വെര്‍ട്ടിഗോ സിന്‍കോപ് അങ്ങനെ പലതുമാകാം. ഇതൊക്കെ എത്രയും വേഗം ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.
പക്ഷെ ഇതിലേറ്റവും ശക്തമായ അപകടകാരിയായ ഒന്നാണ് കാര്‍ഡിയാക് അറസ്റ്റ് (ഹൃദയസ്തംഭനം). ഒരു മനുഷ്യന് ഹൃദയസ്തംഭനം ഉണ്ടായി 10 മിനുട്ട് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയം വളരെ വിലപ്പെട്ടതാണ്.
ആ സമയത്ത് കൃത്യമായി ചികിത്സാ കാര്യങ്ങള്‍ ചെയ്താല്‍ മിക്കപ്പോഴും ജീവന്‍ പിടിച്ചു നിര്‍ത്താം. അന്നേരം ചെയ്യേണ്ടതാണ് കാര്‍ഡിയോ പള്‍മൊണറി രസിറ്റേഷന്‍ (ഇജഞ ). ഇജഞ എന്നത് രോഗിയുടെ നെഞ്ചില്‍ കംപ്രഷന്‍ ചെയ്യുകയും, അഡ്രിനാലിന്‍ പോലുള്ള ഇന്‍ജക്ഷന്‍ നല്‍കിയും ശ്വാസകോശത്തില്‍ ട്യൂബ് കൊണ്ട് കൃത്രിമശ്വാസവും വേണ്ടി വന്നാല്‍ രോഗിക്ക് ഷോക്ക് (റലളലയൃശഹഹമശേീി) നല്‍കിയും സ്തംഭിച്ച ഹൃദയത്തെ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം 'റിസസിറ്റേഷന്‍'. പല മാളുകളിലും (എയര്‍പോര്‍ട്ടിലും ചില്ലിട്ട ഒരു പെട്ടിയില്‍ ഹൃദയത്തിന്റെ ചിത്രത്തോടെ ഒരു മെഷീന്‍ കാണാന്‍ നമുക്ക് സാധിക്കും. അതില്‍ അഋഉ ഓട്ടോമാറ്റിക് ഡെഫ്രിബില്ലടര്‍ എന്നെഴുതി കാണാം. പൊതുയിടങ്ങളില്‍ പോലും ഇത് സ്ഥാപിക്കുന്നുണ്ടെങ്കില്‍ ഇതിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കാന്‍ പറ്റും).
ആയതിനാല്‍ അബോധാവസ്ഥയിലുള്ള ഒരു രോഗിയെ അത്യാവശ്യം സൗകര്യങ്ങളുള്ള ആസ്പത്രിയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഹൃദയസ്തംഭനമുണ്ടാക്കുന്ന ്‌ലിേൃശരൗഹമൃ ളശയൃശഹഹമശേീി , ്‌ലിേൃശരൗഹമൃ മേരവ്യരമൃറശമ സന്ദര്‍ഭങ്ങളില്‍ ഇജഞ വളരെ അത്യാവശ്യമാണ്. നല്ല രീതിയില്‍ കൃത്യ സമയത്ത് ഇജഞ ചെയ്താല്‍ പലപ്പോഴും ജീവന്‍ രക്ഷിക്കാന്‍ നമുക്ക് സാധിക്കും. അതിനാലാണ് സ്തംഭനമുണ്ടായി കഴിഞ്ഞുള്ള കുറച്ച് സമയത്തെ 'ഗോള്‍ഡന്‍ ടൈം, മിനുട്‌സ്' എന്നൊക്കെ വിളിക്കുന്നത്.
പക്ഷെ ഇങ്ങനെയൊന്ന് നമ്മുടെ വീട്ടിലുള്ളൊരാള്‍ക്ക് സംഭവിച്ചാല്‍ വീട്ടിലേക്ക് ഡോക്ടറെ എത്തിക്കുന്നത് കൊണ്ട് മാത്രം ജീവന്‍ രക്ഷിക്കാന്‍ പറ്റുമോ? ഒരുപകരണമോ ഒരിഞ്ചക്ഷനോ ഇല്ലാതെ ഡോക്ടറെ മാത്രം അവിടെ എത്തിച്ച് വിലപ്പെട്ട സമയവും ജീവനും പാഴാക്കുന്നതിനോട് യോജിക്കാന്‍ ഒരിക്കലും സാധിക്കില്ല. എത്രയും നേരത്തെ ഇജഞ നല്‍കാന്‍ പറ്റുന്നോ അത്രയും കൂടുതല്‍ ജീവന്‍ രക്ഷിക്കാനുള്ള സാധ്യതകളുണ്ടെന്ന് പഠനം തെളിയിക്കുന്നു. പലപ്പോഴും ഒരു ഡോക്ടറെന്ന നിലയില്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ വന്ന് അബോധാവസ്ഥയിലായ രോഗിയെ നോക്കണമെന്ന് പറയാറുണ്ട്. പക്ഷെ എന്റെ വീട്ടിലേക്ക് എന്നെ അന്വേഷിച്ച് വരുന്ന സമയം കൊണ്ട് ആ രോഗിയെ അടുത്തുള്ള ഒരാസ്പത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നില്ല എന്നത് അറിവില്ലായ്മയാണോ എന്ന് ചോദിച്ചാല്‍ അറിയില്ല.
പക്ഷെ അബോധാവസ്ഥയിലായി അനക്കമില്ലാതാവുകയും ചില ആള്‍ക്കാര്‍ പള്‍സ് നോക്കി പള്‍സില്ല എന്ന് പറഞ്ഞ് മരണം സംഭവിച്ചു എന്ന് ചിന്തിച്ച്, മരണം സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടുന്നവരോട് രണ്ട് കാര്യങ്ങളുണര്‍ത്താനുണ്ട്.
1. അബോധാവസ്ഥയുണ്ടായി പള്‍സില്ലാതായാല്‍ മരണം സംഭവിച്ചു എന്ന് പറയാന്‍ പറ്റില്ല. അത് ചിലപ്പോള്‍ രക്ഷിച്ചെടുക്കാന്‍ പറ്റുന്ന ഹൃദയസ്തംഭനമായിരിക്കാം. അതിന് ഇ.സി.ജി നിര്‍ബന്ധമാണ്. ഇ.സി.ജി എടുത്ത് നോക്കി എന്തെങ്കിലും ചെയ്യാനേറ്റവും നല്ലത് ആസ്പത്രിയാണ്.
2. ഇനി മരണം സംഭവിച്ചത് സ്ഥിരീകരിക്കാന്‍ ഡോക്ടര്‍ ഒന്ന് ടോര്‍ച്ചടിച്ച് കണ്ണ് നോക്കിയത് കൊണ്ട് മാത്രം നടക്കില്ല. പലപ്പോഴും ഇതുപോലുള്ള രോഗിയുടെ മരണം ഒരു ഇ.സി.ജി പോലുമെടുക്കാതെ മരണം സ്ഥിരീകരിക്കാന്‍ സാധിക്കില്ല.
നല്ല ആരോഗ്യത്തോടെ നടന്ന് തന്റെ കാര്യങ്ങള്‍ ചെയ്ത് ജീവിതം മുമ്പോട്ട് കൊണ്ട് പോകുന്നൊരാള്‍ (അയാള്‍ എന്ത് രോഗമുള്ളയാളായിക്കോട്ടെ) നമ്മുടെ മുമ്പില്‍ കുഴഞ്ഞ് വീണാല്‍ മനസ്സില്‍ ആദ്യം തോന്നുന്ന കാര്യം അയാളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ്. ചിലപ്പോള്‍ നമുക്ക് അയാള്‍ മരിച്ചു എന്ന് തോന്നാം. പക്ഷെ മരിച്ചു എന്നുറപ്പിക്കുന്നതിന് മുമ്പ് ജീവന്‍ രക്ഷപ്പെടുത്താനുള്ളൊരു ശ്രമം നടത്തുക എന്നത് മനുഷ്യത്വമല്ലേ? എത്ര വയസുള്ള ആളാണെങ്കിലും എന്ത് രോഗമുള്ള ആളാണെങ്കിലും അതിനൊന്ന് ശ്രമിക്കുന്നതില്‍ തെറ്റുണ്ടോ?
ശ്രമിക്കാതിരിക്കുന്നതല്ലേ തെറ്റ്?
ഇനി അതുപോലുള്ള അവസ്ഥയില്‍ രണ്ട് തരത്തില്‍ നമുക്ക് തീരുമാനമെടുക്കാം.
1. എത്രയും പെട്ടെന്ന് അയാളെ അത്യാവശ്യം സൗകര്യമുള്ള ആസ്പത്രിയിലേക്കെത്തിക്കുക.
2. ഡോക്ടറെ വീട്ടിലേക്ക് കൊണ്ട് വരിക. അത് വരെ കാത്ത് നിന്ന് ഡോക്ടര്‍ വീട്ടിലെത്തി നോക്കിയതിന് ശേഷം അയാള്‍ പറയുന്നത് പോലെ ചെയ്യുക.
ഇതില്‍ ഏത് ചെയ്താലാണ് മുകളില്‍ പറഞ്ഞ ഗോള്‍ഡന്‍ ടൈമില്‍ ഒരു ശ്രമമെങ്കിലും നടത്താന്‍ സാധിക്കുക. ചിലപ്പോള്‍ 10 പേര്‍ക്ക് ഇജഞ നല്‍കിയാല്‍ ഒരാള്‍ മാത്രമായിരിക്കും രക്ഷപ്പെടുക. പക്ഷെ ആ ഒരാള്‍ അയാളുടെ കുടുംബത്തിന് എല്ലാമാണ്. ഇനി അങ്ങനെയല്ല അയാള്‍ മരിച്ചു എന്ന് തോന്നിയാല്‍ പോലും ഡോക്ടര്‍ വന്ന് ഇ.സി.ജി എടുത്ത് നോക്കാതെ മരണം എങ്ങനെ ഉറപ്പിക്കും. ലോകത്തുള്ള ഒരു ഡോക്ടറും പെട്ടെന്നൊരാള്‍ ബോധരഹിതനായാല്‍ ഇ.സി.ജിയില്ലാതെ (റെക്കോര്‍ഡിക്കല്‍ തെളിവ്) ഇല്ലാതെ മരണം സ്ഥിരീകരിക്കില്ല. പ്രത്യേകിച്ച് ചിതയില്‍ നിന്ന് പോലും മൃതദേഹം ജീവിതത്തിലേക്ക് തിരിച്ച് വന്ന സംഭവങ്ങള്‍ നമ്മുടെ മുമ്പിലുള്ളപ്പോള്‍.
പക്ഷെ പലരും ആസ്പത്രിയിലെത്തിക്കാന്‍ പറ്റാത്തതിന്റെ ബുദ്ധിമുട്ടായി പറയുന്നത് വയസ്സെന്നും തടിയുള്ള ആളാണെന്നുമൊക്കെയാണ്. പക്ഷെ മരണം എന്നത് ഒരു മനുഷ്യ ജീവനെ മൃതദേഹമാക്കുന്ന പ്രക്രിയയാണ്. മരണം നമ്മിലുണ്ടാക്കുന്ന നഷ്ടങ്ങളും വളരെ വലുതാണ്. അങ്ങനെയുള്ള മരണത്തില്‍ നിന്ന് ഒരു ജീവനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നതെന്തും നമ്മുടെ ന്യായങ്ങള്‍ മാത്രമാണ്. മതത്തിന്റെ കൂട്ട് പിടിച്ചാലും മനുഷ്യത്വത്തിന്റെ കൂട്ട് പിടിച്ചാലും അസൗകര്യങ്ങളുടെ കൂട്ട് പിടിച്ചാലും ഇനി രോഗിക്ക് ആസ്പത്രിയില്‍ പോകുന്നത് താല്‍പര്യമില്ലായിരുന്നു എന്ന മുടന്തന്‍ ന്യായമാണെങ്കിലും.
അത് കൊണ്ടാണ്, അത് കൊണ്ട് മാത്രമാണ് പല ഡോക്ടര്‍മാരും ഈ സംവിധാനത്തെ എതിര്‍ക്കുന്നതും ജനങ്ങളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിക്കുന്നത്. ഒരു ഹൃദയസ്തംഭനമുണ്ടായ രോഗി മേല്‍പറഞ്ഞ രീതിയില്‍ ര.ു.ൃ ചെയ്ത് ജീവന്‍ രക്ഷപ്പെട്ട ഒരു സംഭവമെങ്കിലും കണ്ടിരുന്നെങ്കില്‍ നമ്മള്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ബുദ്ധിയോടെ നീങ്ങിയേനെ. ജീവന്‍ രക്ഷിച്ചെടുക്കാനുള്ള മനസ്സെങ്കിലുമുണ്ടായേനെ. മരിച്ചു എന്ന് ചിന്തിക്കുന്നതിന് മുമ്പ് മനുഷ്യനെ പൊക്കിയെടുത്ത് ആസ്പത്രിയിലേക്കോടിയേനെ.
മെഡിക്കല്‍ രംഗത്ത് ബിരുദം നേടിയ ഒരാള്‍ക്കെങ്ങനെ ഹൃദയസ്തംഭനമുണ്ടായ രോഗിയെ വീട്ടില്‍ ചെന്ന് നോക്കണം എന്ന് പറയുമ്പോള്‍ നിങ്ങള്‍ ആദ്യം ആസ്പത്രിയിലേക്കെത്തിക്കുക എന്ന് പറയാതിരിക്കാന്‍ സാധിക്കുക?
താന്‍ ആ വീട്ടില്‍ ചെല്ലുന്നത് വെറുതെയാണെന്നും ഗുണമല്ല മറിച്ച് രോഗിയെ രക്ഷിക്കാനുള്ള സമയം ഇല്ലാതാക്കലാണെന്ന് തിരിച്ചറിയാത്ത ഒരു ഡോക്ടറെങ്കിലും ഉണ്ടാകുമോ?
ആസ്പത്രിയിലേക്കെത്തിക്കൂ എന്ന് പറയുന്നതിനെ അഹങ്കാരമായി കണ്ട് ഡോക്ടര്‍ വീട്ടില്‍ ചെന്ന് നോക്കി ആസ്പത്രിയില്‍ കൊണ്ട് പോകൂ എന്ന് പറയാതെ ഞങ്ങള്‍ കൊണ്ട് പോകില്ല എന്ന് പറയുന്നവരോട് സഹതാപം മാത്രമേ തോന്നാറുള്ളു. അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിയെ രക്ഷിക്കാന്‍ ആസ്പത്രിയിലേക്കാണ് എത്തിക്കേണ്ടത് എന്ന് അറിയാത്തത്ര നിഷ്‌കളങ്കരും അറിവില്ലാത്തവരുമാണോ നമ്മള്‍?
ഇത്രയൊക്കെ ചിലപ്പോള്‍ കാസര്‍കോടിന് പുറത്തുള്ള ജനങ്ങള്‍ക്ക് അത്ഭുതമായിരിക്കും. കേരളത്തിനകത്തും പുറത്തും പലയിടങ്ങളിലും വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും എവിടെയും എനിക്കിത് കാണാന്‍ ഇത് സാധിച്ചിട്ടില്ല. പക്ഷെ നാം മാത്രമെന്തേ ഇങ്ങനെ ചെയ്യുന്നു?
നമുക്ക് മാത്രമെന്തേ ഒരു അവസാന ശ്രമമെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.
വിലപ്പെട്ടൊരു ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ നാം ചെയ്യേണ്ടത് ആസ്പത്രിയില്‍ എത്തിക്കുക എന്ന് മാത്രമാണ്. അവിടെയുള്ള സൗകര്യങ്ങള്‍ കൊണ്ടൊരു ശ്രമമാണ്. അത് വെറുമൊരു ഇന്‍ജക്ഷന്‍ കൊണ്ടാണെങ്കില്‍ പോലും. അതിന് നാം തയ്യാറല്ലെങ്കില്‍ നാം ചെയ്യുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ മാറേണ്ടത് നമ്മുടെ ചിന്താഗതിയാണ്. മൊബൈല്‍ ഐ.സിയും മറ്റും സജീവമായി അരങ്ങ് വാഴുന്ന ഒരു സംസ്ഥാനത്ത് ബോധക്ഷയമുണ്ടായൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ അയാളുടെ മരണം സ്ഥിരീകരിക്കാനാണ് നാം തിടുക്കം കൂട്ടുന്നതെങ്കില്‍ കാലം നമ്മോട് മാപ്പ് പറയില്ല. കാക്കത്തൊള്ളായിരം ആസ്പത്രികളും അതിലേറെ വാഹനവും മെക്കാഡം റോഡുകളും നമ്മുടെ മുമ്പിലുള്ളപ്പോള്‍. ഇത്ര ലാഘവത്തോടെ നഷ്ടപ്പെടുത്താനുള്ളതല്ല ഒരു ജീവനും! ഓര്‍ക്കുക, നമ്മുടെ അറിവില്ലായ്മ കാരണം നാമൊരിക്കലും ഒരു ജീവന്‍ നഷ്ടപ്പെടുത്തുന്നതിന് കൂട്ട് നില്‍ക്കരുത്. നമ്മളറിയാതെ നാം കൊലപാതകികളാവരുത്.

Other Articles

  ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു ' എമ്പുരാന്‍'

  ആ കണ്ണീര്‍ അവര്‍ കണ്ടു; മോളി കണ്ണമാലിക്ക് 'അമ്മ' വീടൊരുക്കുന്നു

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം