വര്‍ഷവൃക്ഷം
വര്‍ഷവൃക്ഷമേ,
നിന്നില്‍ നിന്നും
കൊഴിഞ്ഞത്
ഉണങ്ങിയ ഇലകളാണെന്നും,
പഴുത്ത ഇലകളാണെന്നും
പച്ചിലകളാണെന്നും
തിരിച്ചറിവിന്റെ
'തടുപ്പ'യിലിട്ട് 'ചേറു'മ്പോള്‍
ചുടു ബാഷ്പനൂലില്‍
എല്ലാം
കോര്‍ക്കപ്പെടാന്‍
വിധിക്കപ്പെടുന്നു!
വര്‍ഷവൃക്ഷമേ,
നിന്റെ ശിഖരങ്ങള്‍
മുറിച്ചുമാറ്റപ്പെട്ട
കോടാലികളാം
ഓഖിയും പ്രളയവും
തിരിച്ചറിവിന്റെ
ചിന്തതന്‍വാടികളിലെപ്പൂക്കള്‍
നഖക്ഷതമേല്‍ക്കുന്നു!!
വര്‍ഷവൃക്ഷത്തിന്‍
വരവ് ചിലവ്
കണക്കെടുപ്പിലെന്നും
ദുഃഖഭാരമല്ലോ മിച്ചം!
പൂജ്യ വൃത്തങ്ങളിലല്ലോ കറക്കം!!

Other Articles

  കാവ്യയ്‌ക്കൊപ്പമുള്ളത് മകള്‍ മഹാലക്ഷ്മിയോ? വൈറലായ ചിത്രത്തിനു പിന്നിലെ യാഥാര്‍ഥ്യം

  ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുത്: പഞ്ച് ഡയലോഗുമായി ബാബു ആന്റണി

  അപ്രതീക്ഷിത പ്രഖ്യാപനങ്ങളില്ല: ഇത്തവണയും അവാര്‍ഡ് 'ജനപ്രിയം'

  പരീക്ഷാക്കാലം: റിവിഷനാകണം പ്രധാന പഠനചര്യ

  അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍

  പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍; അതിഥികളെ അമ്പരപ്പിച്ച് ദുല്‍ഖര്‍

  പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...

  അന്ത്യയാത്ര

  നിത്യസത്യം

  ബലിയാടുകള്‍

  പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം

  ബോക്‌സോഓഫീസില്‍ തിളങ്ങി മിഖായേല്‍; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

  ദരിദ്രന്റെ സൃഷ്ടികള്‍

  മൊബൈല്‍ ഫോണില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയൊരുക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു

  വേനലും മഴയുമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍