റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം
പുതിയ കണ്ണുകളും പുതിയ വെളിച്ചവും നല്‍കുന്ന ആരാധനയുടെ വസന്തമാണ് പുണ്യ റമദാന്‍. നോമ്പ് കാലത്ത് കഴിഞ്ഞ കാലങ്ങളിലെ തെറ്റുകള്‍ ഏറ്റുചൊല്ലി അല്ലാഹുവിനോട് പാപമോചനത്തിന് തേടിക്കൊണ്ടിരിക്കാന്‍ പ്രവാചകന്‍ കല്‍പ്പിച്ചിട്ടുണ്ട്. അല്ലാഹു കരുണാനിധിയാണെന്ന കാര്യവും ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ആ കാരുണ്യം തന്നെയാണ് ഈമാന്റെ അന്തസത്തയും.
നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.
മനുഷ്യനെ അടിമുടി മാറ്റിമറിക്കുന്നതിന് വേണ്ടിയാണ് നോമ്പ് അവന് മേല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. പശ്ചാത്താപ വിവശമായ മനസ്സില്ലെങ്കില്‍ യഥാര്‍ത്ഥ നോമ്പുകാരന്‍ ഉണ്ടാവുന്നില്ല.
റമദാന്‍ നാളുകളില്‍ ഖുര്‍ആനെ കൂട്ടുപിടിച്ചാണ് വിശ്വാസികള്‍ ജീവിതത്തിന്റെ നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നത്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വചനങ്ങളാണ് ഖുര്‍ആനിലുള്ളത്. ഖുര്‍ആനിലൂടെയുള്ള ജീവിത പ്രവാഹം എത്രമാത്രം ആശ്വാസകരമാണെന്ന് അനുഭവിച്ചവര്‍ക്കെ അറിയു. ആ അനുഭവ സമ്പത്ത് നേടാനുള്ള ശ്രമമാണ് വിശ്വാസികള്‍ നടത്തേണ്ടത്.
കൊടുത്താലും കൊടുത്താലും തീരാത്ത കാരുണ്യത്തിന്റെ ആകാശവും ഭൂമിയും അല്ലാഹുവിനുണ്ട്. അത് കൊണ്ട് അല്ലാഹുവിനോട് ആവശ്യപ്പെടുന്നതില്‍ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത്. പാപം ചെയ്യുന്നവനെ ശിക്ഷിക്കുന്നവന്‍ മാത്രമല്ല, അതിനേക്കാളേറെ പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നവനുമാണ് അല്ലാഹു.
മാറ്റങ്ങളുടെ പ്രകാശപ്രളയമാണ് നോമ്പിലൂടെ വിശ്വാസി ലക്ഷ്യമിടേണ്ടത്. അല്ലാഹുവിന്റെ അനുഗ്രഹം രാപ്പകല്‍ ഭേദമില്ലാതെ വര്‍ഷിച്ചു കൊണ്ടിരിക്കുന്ന മാസമാണിത്. എല്ലാ അര്‍ത്ഥത്തിലും നന്മയുടെ വീണ്ടെടുപ്പ് കാലം. ജീവിതത്തിന്റെ താളപ്പിഴകള്‍ നിറഞ്ഞ പതിനൊന്ന് മാസത്തിന് ശേഷമാണ് ആത്മസംസ്‌കരണത്തിന് വേണ്ടി റമദാന്‍ നിലാവുദിക്കുന്നത്.
നോമ്പുകാരന്‍ എല്ലാ അര്‍ത്ഥത്തിലും നന്മയുടെ കൂട്ടുകാരനാവുന്നു. നോട്ടത്തിലും ഭാവത്തിലും ചലനത്തിലുമെല്ലാം അവന്‍ നന്മയുടെ അടയാളമുള്ള മനുഷ്യനായി തീരുന്നു. നന്മയിലൂന്നിയ കര്‍മ്മമാണ് നോമ്പിനെ സാഫല്യത്തിലെത്തിക്കുന്നത്. ആ കൃപയാണ് റമദാന്റെ പ്രായോഗിക സ്വരൂപത്തെ നിര്‍ണ്ണയിക്കുന്നത്. നോമ്പ് നോറ്റിരിക്കുന്ന ഒരാള്‍ക്ക് മറ്റൊരാളെ കുറിച്ച് കുറ്റം പറയാന്‍ കഴിയില്ല. വേദനിപ്പിക്കാനുമാവില്ല.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍