വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്
നന്മകളുടെ സംവിധാനമാണ് റമദാന്‍ ഉദ്‌ഘോഷിക്കുന്നത്. നന്മകളെ അക്ഷരാര്‍ത്ഥത്തില്‍ പൊലിപ്പിക്കുകയാണ് നോമ്പുകാരന്‍ ചെയ്യുന്നത്. 70ഉം 700ഉം തവണ പ്രതിഫലം വര്‍ധിപ്പിച്ച് ആത്മീയതയുടെ അടിക്കല്ലുകള്‍ ബലപ്പെടുത്തുകയാണ് റമദാന്റെ മറ്റൊരു ലക്ഷ്യം.
നന്മയെ ഉണര്‍ത്തുക എന്നത് മനുഷ്യവംശത്തിന്റെ മുന്നില്‍ അല്ലാഹു സമര്‍പ്പിച്ച മഹിതമായ ഒരു സംവിധാനമാണ്. നന്മകള്‍ കാണുമ്പോള്‍ മുഖം തിരിച്ചു കളയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നന്മയോടൊപ്പം മനുഷ്യനെ കൈപിടിച്ച് നടത്താനാണ് അല്ലാഹു ഇച്ഛിക്കുന്നത്. എളിമയില്‍ നിന്നാണ് പരമമായ നന്മ ഉടലെടുക്കുന്നത്. നബി വചനങ്ങള്‍ വായിച്ചു നോക്കുമ്പോള്‍ അറിയാം എത്രമാത്രം ലാളിത്യത്തിലാണ് അവ പറയപ്പെട്ടിരിക്കുന്നതെന്ന്. മനുഷ്യമനസ്സുകളിലേക്ക് നേര്‍ക്കുനേരെ പ്രവേശിക്കുന്ന സദുപദേശങ്ങളുടെ പ്രകാശ രശ്മിയാണ് നബി വചനങ്ങള്‍. ജീവിതത്തിന്റെ അലകും പിടിയും മാറ്റാനുള്ള കരുത്ത് അതിനുണ്ട്. അല്ലാഹുവിന്റെ വചനങ്ങളും നബി വചനങ്ങളും മനുഷ്യവംശത്തിന്റെ ചരിത്രത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം അപാരമാണ്.
തിന്മകള്‍ പെരുകുന്ന ലോകം ഇല്ലാതാക്കുക എന്നത് മതദര്‍ശനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമാണ്. എന്നാല്‍ പുതിയ സമൂഹം തിന്മകളെ താലോലിക്കുന്ന കാഴ്ചയാണ് കാണുന്നത്.
റമദാന്‍ നാളുകളില്‍ ഖുര്‍ആന്‍ പാരായണത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളെ സംബന്ധിച്ച് ഒരു വിളക്കാണ്. തമസ്സിന്റെ തലങ്ങള്‍ ആ വിളക്കില്‍ നിന്ന് വെളിച്ചം തേടി സ്വയം മാറ്റുന്നു. ആ മാറ്റമാണ് സമൂഹത്തെ തിന്മകളില്‍ നിന്ന് മോചിപ്പിക്കുന്നത്. ആ മാറ്റം തന്നെയാണ് വ്രതമാസത്തിന്റെ മുഖ്യമായ ലക്ഷ്യവും.

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം

  റമദാന്‍ വിമോചനത്തിന്റെ മാസം