വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം
ഭൂമിയില്‍ സത്യത്തെ പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. ഭൂമിയില്‍ അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ആ അനുഗ്രഹങ്ങള്‍ക്കുള്ള നന്മയെന്നോണം കര്‍മ്മങ്ങളുടെ എരിതീയായി ഒരു അര്‍ത്ഥത്തില്‍ വ്രതകാലത്തെ കാണണം. ഭൂമിയില്‍ മനുഷ്യര്‍ക്ക് കനത്ത ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. മനുഷ്യരെ സൃഷ്ടിക്കുമ്പോള്‍ മലക്കുകള്‍ ആശങ്കയറിയിച്ചിരുന്നു. അവര്‍ ഭൂമിയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുമെന്നായിരുന്നു മലക്കുകളുടെ ആശങ്കക്ക് നിദാനം. എന്നാല്‍ അല്ലാഹു ആ ആശങ്കയെ കാര്യമാക്കിയില്ല. മനുഷ്യന് അല്ലാഹു നല്‍കിയ വലിയ അംഗീകാരമായിരുന്നു അത്. അല്ലാഹുവിന്റെ പ്രതിനിധികള്‍ എന്ന സ്ഥാനമാണ് വിശ്വാസികള്‍ക്ക് നല്‍കിയിട്ടുള്ളത്. അങ്ങനെയുള്ള പ്രതിനിധികള്‍ക്ക് അലസമായി ജീവിക്കാന്‍ അവകാശമില്ല. എവിടെ നന്മയുണ്ടോ അവിടെയായിരിക്കണം വിശ്വാസിയുടെ സ്ഥാനം. പരസ്പരം അറിഞ്ഞും സഹായിച്ചും സര്‍വ്വലോക നിയന്താവായ അല്ലാഹുവിനെ ഭയന്നും നബി ചര്യകള്‍ അനുഷ്ഠിച്ചും ജീവിക്കുന്ന വിശ്വാസി സമൂഹത്തിന് നന്മയിലൂന്നിയ ജീവിതം മാത്രമെ കഴിയുകയുള്ളു.
നോമ്പ് ഒരു പരിചയാണ്. ദേഹേച്ഛയുടെ വാള്‍ത്തലപ്പുകള്‍ വ്രതത്തിന്റെ പരിചയില്‍ തട്ടി മൂര്‍ച്ഛയില്ലാതാവുന്ന ഒരു ചിത്രം നോമ്പുമായി ബന്ധപ്പെട്ട് കാണാനാവും. സത്യത്തിന്റെയും നന്മയുടെയും മൂല്യങ്ങളുടെയും കൂടെ നില്‍ക്കുന്നവന് മാത്രമെ വ്രതം ഒരു പരിചയായി അനുഭവപ്പെടുകയുള്ളു.
റമദാന്‍ ദിനങ്ങള്‍ കണ്ണടച്ച് തുറക്കും വിധത്തില്‍ കൊഴിഞ്ഞുതീരുകയാണ്. ചെയ്ത നന്മകളെയും അനുഷ്ഠാനങ്ങളെയും കൂടുതല്‍ പരിപോഷിപ്പിച്ചും ചെയ്യാന്‍ വിട്ടുപോയവ മുറുകെപ്പിടിച്ചും ഇനിയുള്ള രാപ്പകലുകളില്‍ അല്ലാഹുവിനോട് അരു ചേര്‍ന്ന് നില്‍ക്കാനാവണം ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടത്.
ഒരു വിശ്വാസിക്ക് നോമ്പുകാലത്ത് അലസമായി കടന്നുപോകാനാവില്ല. അവിടെ സത്യത്തിന്റെ പക്ഷത്ത് ചേരുന്നവരുടെ മുദ്രകള്‍ പതിഞ്ഞിരിക്കണം. അവിടെ നിഷ്പക്ഷത എന്നൊന്നില്ല. സത്യത്തോടുള്ള പക്ഷപാതം തന്നെയാണ് ഉള്ളത്.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ