അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍
ഇന്ന് റമദാന്‍ 20. ഇനി കിട്ടിയാല്‍ പത്ത് നോമ്പ് ദിനങ്ങള്‍ മാത്രം. നരകമോചനത്തിനുള്ള പ്രാര്‍ത്ഥനകള്‍ക്ക് പ്രാധാന്യം നല്‍കുന്ന, റമദാനിലെ അവസാനത്തെ പത്ത് വിശ്വാസി മനസ്സുകളില്‍ തീവ്രമായ വികാരവിചാരങ്ങളുടെ ഘട്ടം കൂടിയാണ്. മൂന്നാമത്തെ പത്തിന്റെ പുണ്യമേറിയ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വിശ്വാസികള്‍. റമദാന്‍ വിശ്വാസി മനസ്സുകളില്‍ ഉണ്ടാക്കുന്ന വൈകാരികാനുഭൂതി ഒന്ന് വേറെ തന്നെയാണ്. മൂന്നാമത്തെ പത്ത് ആരാധനകളുടെ പെരുപ്പം കൊണ്ട് കൂടി ശ്രദ്ധിക്കപ്പെടുന്നു. ലൈലത്തുല്‍ ഖദ്ര്‍ എന്ന ശ്രേഷ്ഠരാവിന്റെ വരവാണ് വിശുദ്ധ റമദാനിലെ അവസാന പത്തിന് അനിര്‍വചനീയമായ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസമെന്ന പ്രാധാന്യവും പ്രത്യേകതയും റമദാന്‍ മാസത്തിന് പൊതുവെ ഉള്ളതാണെങ്കിലും ലൈലത്തുല്‍ ഖദ്ര്‍ അക്കാര്യത്തില്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ട്. നന്മയുടെ ഒരു വാക്കിനും സദ്ഭാവത്തോടെയുള്ള ഒരു നോക്കിനും ഖുര്‍ആന്‍ പാരായണത്തിനും അറിവിന്റെ മറ്റു വിധത്തിലുള്ള പ്രകീര്‍ത്തനങ്ങള്‍ക്കും സഹായത്തിനുമെല്ലാം പുണ്യത്തിന്റെ ഇരട്ടിപ്പ് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്ന വേളയാണിത്. അല്ലാഹുവിന്റെ ഖജനാവ് ഏറ്റവും വലുതാണ്. കൊടുത്ത് തീരാത്തതാണ്. ആ ഖജനാവില്‍ നിന്നുള്ള സഹായത്തിനുള്ള പ്രാര്‍ത്ഥനകള്‍ക്കാണ് ഖുര്‍ആന്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ളത്. ലൈലത്തുല്‍ ഖദ്‌റിന്റെ വരവിനെ വിശുദ്ധമായ ഹൃദയത്തോടെ, ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ അവസാന പത്തിലെ ഓരോ രാപ്പകലുകളും അവര്‍ പ്രാര്‍ത്ഥനകളാലും സദ്‌വൃത്തികളാലും സജീവവും സമ്പന്നവുമാക്കുന്നു. നരകവാതിലുകള്‍ അടയുന്ന നാളുകളില്‍ വിശ്വാസികള്‍ അതിന്റെ സൗഭാഗ്യം കൊതിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍, നബിവചനങ്ങള്‍, അവയില്‍ നിന്നും ഉല്‍ഭൂതമാകുന്ന ആരാധനാകര്‍മ്മങ്ങള്‍ ഇതെല്ലാം മനുഷ്യസമൂഹത്തിന് മുന്നില്‍ നന്മയിലേക്കുള്ള വാതിലുകള്‍ തുറന്നുവെക്കുന്നു.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ