മനസ് കരയുന്ന ദിനരാത്രങ്ങള്‍
റമദാനിന്റെ പവിത്ര നാളുകള്‍ കൊഴിഞ്ഞു തീരുകയാണ്. ഇനിയുള്ള ദിവസങ്ങളെ വിശ്വാസികള്‍ എണ്ണുക മണിക്കൂറുകളുടേയും നിമിഷങ്ങളുടേയും അളവ് കൊണ്ടാണ്. റമദാന്‍ ദിനരാത്രങ്ങള്‍ വിശ്വാസി സമൂഹത്തെ അത്രയേറെ സ്വാധീനിച്ചിരിക്കുന്നു. ആത്മ സംസ്‌കരണത്തിന്റെ സൗഭാഗ്യപൂര്‍ണ്ണമായ ഒരു കാലയളവാണ് കടന്നുപോകുന്നത്. മനസ്സ് കരയുന്ന ഈ ദിനരാത്രങ്ങളില്‍ തീര്‍ച്ചയായും വിശ്വാസികള്‍ക്ക് എത്തിപ്പിടിക്കാവുന്നതൊക്കെ എത്തിപ്പിടിക്കാന്‍ കഴിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയാണ് എല്ലായിടത്തും കേള്‍ക്കുന്നത്. വിട പറയാനൊരുങ്ങുന്ന പുണ്യ ദിനങ്ങള്‍ എല്ലാവരിലും ഒരു പോലെ വേദനയാണ് സൃഷ്ടിക്കുന്നത്. ഇനിയുള്ള നാളുകള്‍ കൂടുതല്‍ ഭക്തിയിലും പ്രാര്‍ത്ഥനകളിലും കഴിഞ്ഞുകൂടി അല്ലാഹുവിന്റെ പ്രിയം നേടാനാണ് എല്ലാവരും ശ്രമിക്കുന്നത്.
റമദാന്‍ ദിനങ്ങളുടെ വൈകാരിക ഭാവം പറഞ്ഞാല്‍ തീരാത്തതാണ്. ആരാധനാനുഷ്ഠാനങ്ങള്‍ റമദാനെ പോലെ ആകാശങ്ങളെ പുല്‍കുന്ന അനുഭവം മറ്റൊന്നിലും കിട്ടാനില്ല. കൈവരിച്ച ആത്മീയ സംസ്‌കരണം കൈവിട്ടു പോവാതിരിക്കാനുള്ള സൂക്ഷ്മത ഊട്ടിയുറപ്പിക്കുകയാണ് റമദാനിലെ ഒടുവിലെ രാപ്പകലുകള്‍ ചെയ്യുന്നത്. നരകത്തില്‍ നിന്ന് വിടുതല്‍ തേടിയും തെറ്റുകളില്‍ നിന്ന് മോചനം നേടിയും വിശ്വാസി മനസ്സുകള്‍ ആത്മീയ സായൂജ്യത്തിന്റെ അവസാനത്തെ ഒരിറ്റു കൂടി അനുഭവിക്കാന്‍ പരമാവധി ശ്രമിക്കുകയാണ്. റമദാന്‍ മാസത്തില്‍ വിശുദ്ധ ഖുര്‍ആനിലൂടെ കൈവരിച്ച വെളിച്ചം ഭാവിയുടെ വഴിത്താരയില്‍ കരുത്തായി നിറയുകയാണ്. റമദാന്‍ കാലത്ത് മാത്രമല്ല, ജീവിതം മുഴുക്കെ നന്മ ചെയ്യേണ്ടവരാണ് തങ്ങളെന്ന ബോധം വിശ്വാസി മനസ്സുകളില്‍ അലതല്ലുന്ന വേളയാണിത്.
റമദാന്‍ വിട പറയുമ്പോഴും അത് കൊണ്ടുവന്ന ഭാഗ്യങ്ങള്‍ അവസാനിച്ചു പോകുന്നില്ല. സ്വയം എടുത്തണിയാനുള്ള കവചമായി റമദാന്‍ മാറുന്നു. ഈ കവചം കൊണ്ട് ജീവിതത്തെ മുഴുവന്‍ സുരക്ഷിതമായി നിര്‍ത്താന്‍ സാധിക്കണം. അതാണ് റമദാന്റെ വലിയ സന്ദേശവും.

Other Articles

  അപകടം തുടര്‍ക്കഥ; റോഡിന്റെ അശാസ്ത്രീയത പരിശോധിക്കണം

  വലിയ വീടന്മാര്‍

  രാഹുല്‍ ഗാന്ധിയുടെ വിലാപം, കോണ്‍ഗ്രസ്സിന്റെയും

  പ്രളയം

  നിലച്ചത് അംഗഡി മുഗറിന്റെ ശബ്ദം...

  പൗരസ്വാതന്ത്ര്യവും സമരചരിത്രങ്ങളും

  വിരുന്നുകാര്‍

  അധ്വാനത്തിന്റെ മഹത്വം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കിയ കടത്തുകാരന്‍

  ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു ' എമ്പുരാന്‍'

  ആ കണ്ണീര്‍ അവര്‍ കണ്ടു; മോളി കണ്ണമാലിക്ക് 'അമ്മ' വീടൊരുക്കുന്നു

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍