അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്
പുണ്യറമദാനിലെ ഒടുവിലെ പത്തിലെ ദിനരാത്രങ്ങളും ധ്രുതഗതിയില്‍ ഓടിമറയുകയാണ്. ആരാധനകള്‍ക്ക് മാത്രമല്ല മറ്റ് സല്‍ക്കര്‍മ്മങ്ങള്‍ക്കും അളവറ്റ പ്രതിഫലം ലഭിക്കുന്ന ദിനങ്ങളായതിനാല്‍ അവസാനത്തെ പത്തില്‍ വിശ്വാസികള്‍ കൂടുതല്‍ ജാഗരൂകരാവുന്നു. എല്ലാ പുണ്യങ്ങള്‍ക്കും ഇരട്ടിയിലേറെ പ്രതിഫലം കിട്ടുമെന്ന പ്രതീക്ഷയില്‍ നന്മകള്‍ വാരിക്കൂട്ടാന്‍ വിശ്വാസികള്‍ മത്സരിക്കുന്നു. രാത്രികാലങ്ങളില്‍ പള്ളികളില്‍ ഇഹ്ത്തികാഫ് ഇരിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. അവസാനത്തെ പത്തില്‍ നാഥന്‍ പ്രഖ്യാപിച്ച അറ്റമില്ലാത്ത പ്രതിഫലം ഒരണു പോലും നഷ്ടപ്പെട്ടു പോകരുതെന്ന പ്രാര്‍ത്ഥനയിലും ചിന്തയിലുമായി വിശ്വാസികള്‍ രാത്രി മുഴുവനും നല്ല പ്രവര്‍ത്തികള്‍ക്കായി ചെലവഴിക്കും. നരകമോചനത്തിനും സ്വര്‍ഗീയ പ്രവേശനത്തിനുമുള്ള പ്രാര്‍ത്ഥനകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒടുവിലത്തെ പത്തില്‍ വിശ്വാസി മനസ്സുകളില്‍ തീവ്രമായ വികാര-വിചാരങ്ങളുടെ ഘട്ടം കൂടിയാണ്. റമദാന്‍ വിശ്വാസി മനസ്സുകളില്‍ ഉണ്ടാക്കുന്ന വൈകാരികാനുഭൂതി ഒന്നു വേറെ തന്നെയാണ്. അനുഗ്രഹങ്ങളുടെ പെരുമഴയായി എത്തുന്ന ലൈലത്തുല്‍ ഖദ്ര്‍ ആണ് അവസാനത്തെ പത്തിന് കൂടുതല്‍ തിളക്കം ചാര്‍ത്തുന്നത്. ആരാധനകളുടെ പെരുപ്പം കൊണ്ടും അവസാനത്തെ പത്ത് ശ്രദ്ധിക്കപ്പെടുന്നു. പല സുന്നത്ത് നിസ്‌കാരങ്ങളും ഈ ദിനങ്ങളില്‍ കൂടുതലായി അനുഷ്ഠിക്കപ്പെടുന്നു. ഒടുവിലത്തെ പത്തിലെ ഏതെങ്കിലും ഒരു ദിവസമാകാം ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ എന്ന രാവ് എന്നത് വിശ്വാസികളെ പ്രാര്‍ത്ഥനകളിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ പ്രേരണ നല്‍കുന്നു.
ഏത് ദിനത്തിലാണ് ഈ രാവ് എന്ന് വ്യക്തമാക്കിയിട്ടില്ല. റമദാനിലെ അവസാന പത്തിലെ ഒറ്റയായി വരുന്ന ദിവസങ്ങളില്‍ ഒന്നിലാവാം ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. 21, 23, 25, 27, 29 എന്നീ രാവുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസികള്‍ ആരാധനകളില്‍ മുഴുകുന്നു. പണ്ഡിതദൃഷ്ടിയില്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് 27-ാം രാവിനാണ്. ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമെന്ന പ്രാധാന്യം റമദാന് പൊതുവെ ഉള്ളതാണെങ്കിലും 27-ാം രാവ് കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു. ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് പണ്ഡിതന്മാരുടെ ഈ അഭിപ്രായം.

Other Articles

  അപകടം തുടര്‍ക്കഥ; റോഡിന്റെ അശാസ്ത്രീയത പരിശോധിക്കണം

  വലിയ വീടന്മാര്‍

  രാഹുല്‍ ഗാന്ധിയുടെ വിലാപം, കോണ്‍ഗ്രസ്സിന്റെയും

  പ്രളയം

  നിലച്ചത് അംഗഡി മുഗറിന്റെ ശബ്ദം...

  പൗരസ്വാതന്ത്ര്യവും സമരചരിത്രങ്ങളും

  വിരുന്നുകാര്‍

  അധ്വാനത്തിന്റെ മഹത്വം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കിയ കടത്തുകാരന്‍

  ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു ' എമ്പുരാന്‍'

  ആ കണ്ണീര്‍ അവര്‍ കണ്ടു; മോളി കണ്ണമാലിക്ക് 'അമ്മ' വീടൊരുക്കുന്നു

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍