പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം
പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസമാണിത്. അല്ലാഹുവിന്റെ മുമ്പില്‍ ആവലാതികള്‍ സമര്‍പ്പിക്കുകയും സഹായം തേടുകയും ചെയ്യുന്ന ദിനരാത്രങ്ങള്‍. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ കര്‍മ്മങ്ങളെല്ലാം തന്നെ അല്ലാഹുവിന്റെ അതിരറ്റ സമ്മാനങ്ങള്‍ക്ക് അര്‍ഹമാകുന്നു. ലൈലത്തുല്‍ ഖദ്ര്‍ പോലുള്ള വിശേഷ ദിവസങ്ങളിലെ പ്രാര്‍ത്ഥനകളുടെ വൈകാരിക സായൂജ്യം ഏവരും അംഗീകരിക്കുന്നതാണ്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടല്ലാതെ ഭൂമിയില്‍ മനുഷ്യജീവിതം സുഗമമാവുകയില്ല.
പ്രാര്‍ത്ഥനകളുടെ മഹത്വം ഏറെ ഉത്‌ഘോഷിച്ച ദൈവ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. നമസ്‌കാര വേളകളിലും മറ്റു സന്ദര്‍ഭങ്ങളിലും ഉള്ളുരുകി നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകുന്നു. നോമ്പിന്റെ ഓരോ അണുവിലും പ്രാര്‍ത്ഥനയുടെ ഫലം ഉണ്ടാവണം. വ്രതമെടുത്താല്‍ മാത്രം പോര. അത് അല്ലാഹുവിന് സ്വീകാര്യമാവണം. സക്കാത്തും ഒരു ചടങ്ങൊപ്പിക്കല്‍ മാത്രമാകരുത്. അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കുന്നതാവണം.
സൃഷ്ടിയുടെ ചെറുപ്പവും സ്രഷ്ടാവിന്റെ വലുപ്പവും വിശുദ്ധ ഖുര്‍ആന്‍ എത്രയോ സന്ദര്‍ഭങ്ങളില്‍ വിശദമാക്കിയിട്ടുണ്ട്. വിശ്വാസികള്‍ ചെയ്യുന്ന ഓരോ നന്മയും അനുഗ്രഹീതമായിരിക്കും. പ്രാര്‍ത്ഥനകള്‍ കൊണ്ട് ഈ നന്മയെ പെരുപ്പിക്കാനുള്ള സഹജമായ അഭിനിവേശം വിശ്വാസികള്‍ക്ക് ഉണ്ടാവണം. നിരന്തരമായ പ്രാര്‍ത്ഥനകളിലൂടെ പ്രയാസങ്ങളുടെ കെട്ടഴിക്കപ്പെടുകയും ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ ഉത്തരം കിട്ടുകയും ചെയ്യുന്നുവെന്ന വിശ്വാസം വിശ്വാസിയെ അല്ലാഹുവിലേക്ക് വീണ്ടും വീണ്ടും അടുപ്പിക്കുന്നു. നോമ്പിനും സക്കാത്തിനും നമസ്‌കാരത്തിനും തറാവീഹിനും എന്തിനേറെ നല്ല വാക്കുകള്‍ക്കും നോക്കുകള്‍ക്കും അല്ലാഹു പ്രത്യേകം പ്രത്യേകം പുണ്യം നല്‍കുന്നുണ്ട്.

Other Articles

  അപകടം തുടര്‍ക്കഥ; റോഡിന്റെ അശാസ്ത്രീയത പരിശോധിക്കണം

  വലിയ വീടന്മാര്‍

  രാഹുല്‍ ഗാന്ധിയുടെ വിലാപം, കോണ്‍ഗ്രസ്സിന്റെയും

  പ്രളയം

  നിലച്ചത് അംഗഡി മുഗറിന്റെ ശബ്ദം...

  പൗരസ്വാതന്ത്ര്യവും സമരചരിത്രങ്ങളും

  വിരുന്നുകാര്‍

  അധ്വാനത്തിന്റെ മഹത്വം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കിയ കടത്തുകാരന്‍

  ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു ' എമ്പുരാന്‍'

  ആ കണ്ണീര്‍ അവര്‍ കണ്ടു; മോളി കണ്ണമാലിക്ക് 'അമ്മ' വീടൊരുക്കുന്നു

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍