ബൈന്തൂര്‍ പാസഞ്ചര്‍ ഇനികണ്ണൂരില്‍ നിന്ന്
മംഗളൂരു: ബൈന്തൂര്‍-കാസര്‍കോട് പാസഞ്ചര്‍ ഇനി കണ്ണൂരില്‍ നിന്ന്.ഏറെ കാലത്തെ മുറവിളിയുടെ സാഫല്യമാണ് ഇന്ന് വെളുപ്പിന് 4.15 ന് കണ്ണൂരില്‍ നിന്ന് ബൈന്തൂരിലേക്കുള്ള കന്നിയാത്ര. കാസര്‍കോട്-ബൈന്തൂര്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇത് കണ്ണൂരിലേക്ക് നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പി. കരുണാകരന്‍ എം.പി. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും തുടര്‍ച്ചയായുള്ള ആവശ്യം പരിഗണിച്ചാണ് ഒടുവില്‍ ട്രെയില്‍ കണ്ണൂരിലേക്ക് നീട്ടിയത്. കാസര്‍കോട്-ബൈന്തൂര്‍ പാസഞ്ചറിന് കണക്ഷന്‍ ലഭിക്കും വിധത്തില്‍ രാവിലെ കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കും വൈകിട്ട് കാസര്‍കോട് നിന്ന് കണ്ണൂരിലേക്കും പുതിയ സര്‍വീസ് ആരംഭിക്കുകയാണ് ചെയ്തത്. കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെ 06607, അവിടെ നിന്ന് ബൈന്തൂരിലേക്ക് നിലവിലുള്ള 56665, മടക്കയാത്രയില്‍ ബൈന്തൂര്‍ മുതല്‍ കാസര്‍കോട് വരെ 56666, കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് 06606 എന്നിങ്ങനെയാണ് ട്രെയിന്‍ നമ്പര്‍. എന്നാല്‍ കണ്ണൂരില്‍ നിന്ന് ബൈന്തൂര്‍ വരെയും തിരികെ കണ്ണൂര്‍ വരെയും ഓരേ കോച്ചുകള്‍ ഉപയോഗിക്കുന്നതിനാലും തുടര്‍ച്ചയായ സമയക്രമം ഏര്‍പ്പെടുത്തിയതിനാലും യാത്രക്കാരെ ഇത് ബാധിക്കില്ല. അവര്‍ക്ക് ഒരെറ്റ ട്രെയിനില്‍ തന്നെ കണ്ണൂരില്‍ നിന്ന് ബൈന്തൂരിലേക്കും തിരിച്ചും യാത്ര ചെയ്യാം. രാവിലെ 4.15 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കാസര്‍കോട് മുതല്‍ നിലവിലുള്ള സമയക്രമം തന്നെ പാലിക്കും. 11.50 നാണ് ബൈന്തൂരിലെത്തുക. തിരികെ ഉച്ചയ്ക്ക് 1.05 ന് ബൈന്തൂരില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 6.10 ന് കാസര്‍കോടെത്തി കണ്ണൂരിലേക്ക് യാത്ര തുടരും. രാത്രി 8.55 നാണ് കണ്ണൂരിലെത്തുക. സമയക്രമം രാവിലെ 4.15 കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന 06607 നമ്പര്‍ കാസര്‍കോട് പാസഞ്ചറിന്റെ സമയം വളപട്ടണം(4-24), പാപ്പിനിശ്ശേരി(4.29), കണ്ണപുരം(4.37), പഴയങ്ങാടി (4.42), പയ്യന്നൂര്‍ (4.54), തൃക്കരിപ്പൂര്‍ (5.01), ചെറുവത്തൂര്‍ (5.08), നീലേശ്വരം (5.18), കാഞ്ഞങ്ങാട് (5.30), കോട്ടിക്കുളം (5.40), കാസര്‍കോട് (6.35) എന്നിങ്ങനെയാണ്. ഇതേ കോച്ചുകള്‍ 56665 നമ്പര്‍ കാസര്‍കോട്-ബൈന്തൂര്‍ പാസഞ്ചറായി 6.40 ന് യാത്ര തുടരും. കുമ്പള (6.50), ഉപ്പള (6.59), മഞ്ചേശ്വരം (7.08), ഉള്ളാള്‍ (7.17), തൊക്കോട്ട് (7.23), മംഗളൂരു ജംഗ്ഷന്‍ (കങ്കനാടി-7.55), തോക്കൂര്‍ (8.29), സൂറത്ത്കല്‍ (8.41), മുല്‍ക്കി (8.51), നന്തിക്കൂര്‍ (9.01), പടുബിദ്രി(9.14), ഇന്നഞ്ചെ(9.25), ഉഡുപ്പി (9.37), ബര്‍ക്കൂര്‍ (9.55), കുന്താപുരം (10.34), സോനാപുര (10.51), ബിജൂര്‍ (11.07), ബൈന്തൂര്‍-മുകാംബിക റോഡ് (11.50) എന്നിവയാണ് മറ്റുസ്റ്റോപ്പുകള്‍. തിരികെ ബൈന്തൂര്‍ മുകാംബിക റോഡില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള 56666 നമ്പര്‍ പാസഞ്ചര്‍ ഉച്ചയ്ക്ക് 1.05 ന് പുറപ്പെടും. ബിജൂര്‍ (1.11), സോനപുര (1.25), കുന്താപുരം (1.37), ബര്‍ക്കൂര്‍ (1.51), ഉഡുപ്പി (2.09), ഇന്നഞ്ചെ (2.21), പടുബിദ്രി (2.47), നന്തിക്കൂര്‍ (2.50), മുല്‍കി (3.04), സൂറത്ത്കല്‍ (3.30), തോകൂര്‍ (4.09), മംഗളൂരു ജഗ്ഷന്‍ (കങ്കനാടി-4.40), തൊക്കോട്ട് (5.04), ഉള്ളാള്‍ (5.14), മഞ്ചേശ്വരം (5.24), ഉപ്പള (5.32), കുമ്പള (5.41), കാസര്‍കോട് (6.10) എന്നിങ്ങനെ എത്തും. തുടര്‍ന്ന് 06606 നമ്പര്‍ പാസഞ്ചറായി വൈകിട്ട് 6.55 ന് കാസര്‍കോട്ട് നിന്ന് കണ്ണൂരിലേക്ക് യാത്ര തുടരും. കോട്ടികുളം (രാത്രി 7.06), കാഞ്ഞങ്ങാട് (7.17), നീലേശ്വരം (7.21), ചെറുവത്തൂര്‍ (7.39), തൃക്കരിപ്പൂര്‍ (7.47), പയ്യന്നൂര്‍ (7.55), പഴയങ്ങാടി (8.08), കണ്ണപുരം (8.18), പാപ്പിനിശ്ശേരി (8.25), വളപട്ടണം (8.35) എന്നീ സ്റ്റോപ്പുകള്‍ പിന്നിട്ട് രാത്രി 8.55 ന് കണ്ണൂരിലെത്തും. ബൈന്തൂരില്‍ നിന്നുള്ള മടക്കയാത്രയില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ 45 മിനിറ്റ് പിടിച്ചിടുന്നത് മാത്രമാണ് യാത്രക്കാര്‍ക്ക് ചെറിയ ബുദ്ധിമുട്ടുണ്ടാക്കുക. എന്നാല്‍ പരിശേധിച്ചശേഷം ഈ പിടിച്ചിടല്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.About the author

Utharadesam Online Network
page designed and posted by utharadesam Online Network TeamOther Works
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News