updated on:2016-12-04 04:19 PM
പത്മനാഭ സ്വാമി ക്ഷേത്രം കൊള്ള ചെയ്യാന്‍ വന്നപ്പോള്‍ രക്ഷിച്ചത് മുസ്ലിങ്ങള്‍-അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്

യു.എ.ഇയുടെ 45-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി. സംഘടിപ്പിച്ച ആഘോഷ പരിപാടിയുടെ സമാപന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി സംസാരിക്കുന്നു
www.utharadesam.com 2016-12-04 04:19 PM,
ദുബായ്: മുസ്ലിം-ഹൈന്ദവ സഹവര്‍ത്തിത്വമാണ് കേരള സമൂഹത്തിന്റെ മഹത്തായ ചരിത്രമെന്ന് തിരുവിതാംകൂര്‍ രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കിയതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ പൈതൃകമെന്നും തിരിച്ചും ഈ സ്‌നേഹബന്ധം സുന്ദരമായിരുന്നുവെന്നും യു.എ.ഇ.യുടെ 45-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയുടെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഗൗരിലക്ഷ്മി ഭായ് തമ്പുരാട്ടി പറഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം കൊള്ള ചെയ്യാന്‍ ഒരു സംഘമെത്തിയപ്പോള്‍ കൊല്ലത്തെ പഠാന്‍ മുസ്ലിങ്ങളാണ് അവരെ തടഞ്ഞത്. എന്തും നല്‍കാം, ക്ഷേത്രത്തെ വെറുതെ വിടുക എന്ന് അവര്‍ കൊള്ളക്കാരോട് പറഞ്ഞു. കൊള്ളക്കാര്‍ ആവശ്യപ്പെട്ട സ്വര്‍ണം രാത്രിക്ക് രാത്രി പഠാന്‍ മുസ്ലിം ഭവനുകളില്‍ നിന്ന് സ്വരൂപിച്ച് നല്‍കി കൊള്ളസംഘത്തെ മടക്കിയയച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തെ രക്ഷിച്ച മുസ്ലിം ചരിത്രം ആര്‍ക്കാണ് മറക്കാനാവുക-അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് ചോദിച്ചു.
200 വര്‍ഷം മുമ്പ്, ഇത്രയൊന്നും യാത്രാസൗകര്യമില്ലാതിരുന്ന കാലത്ത് ഹജ്ജിനായി പുറപ്പെട്ട ഒരു സംഘം തിരുവനന്തപുരത്ത് കുടുങ്ങിപ്പോയി. അവരെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അതിഥികളായി സ്വീകരിച്ച് വെള്ളവും ഭക്ഷണവും മറ്റും നല്‍കി വിശുദ്ധ തീര്‍ത്ഥാടകര്‍ക്ക് അഭയമായത് ഈ സ്‌നേഹോഷ്മള ബന്ധത്തിന്റെ ഒരു ഉദാഹരണം മാത്രമാണെന്നും അവര്‍ പറഞ്ഞു.
ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫേഴ്‌സ് ദുബായ് ഡയറക്ടര്‍ ജനറല്‍ മേജര്‍ മുഹമ്മദ് അഹമ്മദ് അല്‍മറി ഉദ്ഘാടനം ചെയ്തു. കേരള പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. എം.കെ മുനീര്‍ എം.എല്‍.എ, സാദിഖലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ്, സുമതി വാസുദേവ്, പി.എ ഇബ്രാഹിം ഹാജി, യഹ്‌യ തളങ്കര, ഡോ. പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, കോയമ്മ തങ്ങള്‍, ഹസൈനാര്‍ ഹാജി എടച്ചാക്കെ, ഹസൈനാര്‍ തോട്ടുംഭാഗം, ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ഹാഫിസ് ഹസം ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'

  പി.സി.എഫ്. കുവൈറ്റ് ഭാരവാഹികള്‍

  അപ്‌നാ ഗല്ലി സോക്കര്‍ ലീഗ് : ഒരാണ്‍ ഫൈറ്റേഴ്‌സ് ജേതാക്കള്‍

  ലോഗോ പ്രകാശനം ചെയ്തു

  'സമൂഹ നന്മക്ക് ഖുര്‍ആന്‍ വഴി കാട്ടി'

  ജാമിഅ സഅദിയ്യ ജിദ്ദ കമ്മിറ്റി ഭാരവാഹികള്‍

  എം.എല്‍.എയുമായി വികസന സംവാദം സംഘടിപ്പിച്ചു

  ഗ്രീന്‍ വോയ്‌സ് അബുദാബി മാധ്യമ പുരസ്‌കാരം കെ.എം. അബ്ബാസിന്

  ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ പ്രവാസി കുടുംബ സംഗമം ശ്രദ്ധേയമായി

  കെ.എം.സി.സി 'പൊല്‍സോട് പൊല്‍സ്' സംഘടിപ്പിച്ചു

  ഗ്രീന്‍ സ്റ്റാര്‍ പള്ളിപ്പുഴ സോക്കര്‍ ലീഗ് ഗള്‍ഫ് എഡിഷന്‍ സീസണ്‍ 2 എഫ്.സി ദാനത്ത് യു.എ.ഇ. ജേതാക്കള്‍