updated on:2016-12-11 12:50 PM
മൊഗ്രാല്‍ ഫ്രണ്ട്‌ലി ലീഗ്: റൈസിംഗ് സ്റ്റാര്‍ ജേതാക്കള്‍

www.utharadesam.com 2016-12-11 12:50 PM,
ദുബായ്: മൂന്നാമത് മൊഗ്രാല്‍ ദുബായ് ഫ്രണ്ട്‌ലി ലീഗ് ടൂര്‍ണമെന്റില്‍ റൈസിംഗ് സ്റ്റാര്‍ ചാമ്പ്യന്മാരായി. ഫൈനല്‍ മത്സരത്തില്‍ െ്രെടബ്രേക്കറില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇമാന്‍ ഇന്ത്യ ഡൂഡ്‌സിനെയാണ് പരാജയപ്പെടുത്തിയത്. ഖിസൈസ് ലുലു വില്ലേജ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ് മുന്‍ അണ്ടര്‍ 19 ബ്രസീലിയന്‍ കോച്ച് ജോര്‍ജിയോ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററായി ആസാദ് ഹാജി മലാഗ , മികച്ച കളിക്കാരനായി നൗഫല്‍ കെ.കെ, മികച്ച ഗോള്‍ കീപ്പറായി യു.എം സഹീര്‍, മികച്ച ഡിഫന്ററായി ഖാലിദ് കറാമ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങില്‍ എം.എസ്.സി. യു.എ.ഇ പ്രസിഡണ്ട് സെഡ് എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജെ.ആര്‍.ടി.എം.ഡി ഹിദായത്തുള്ള സി. വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.
ദുബായ് മൊഗ്രാല്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.എം അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. മന്‍സൂര്‍ സിണ്ടിക്കേറ്റ്, എ.എം ഷാജഹാന്‍, ഹമീദ് സ്പിക്ക്, കെ.എ അബ്ദുല്‍ റഹിമാന്‍, യു.എം മുജീബ് മൊഗ്രാല്‍, എം.പി ഹംസ, സീതി കുഞ്ഞി ഉമ്പൂ, കിലാബ് പുത്തൂര്‍, എം.ജി റഹ്മാന്‍, ടി.എം നവാസ്, ഡോ. ഇസ്മായില്‍, അനീസ് കോട്ട, മന്‍സൂര്‍ പെര്‍വാഡ്, മുബീന്‍ ലൂത്ത, മൊയ്തീന്‍ എം.എ സംബന്ധിച്ചു. സൈഫുല്‍ റഹ്മാന്‍ സ്വാഗതവും ഐസാബ് നന്ദിയും പറഞ്ഞു.



Recent News
  വാട്ടര്‍കൂളര്‍ നല്‍കും

  അനുസ്മരണം നടത്തി

  സൗദി രാജകുമാരൻ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല അന്തരിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  തായിഫിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

  ദുബായ് ടോര്‍ച്ച് ടവറില്‍ തീപിടിത്തം

  സമ്മര്‍ കാസ്രോഡിയന്‍ ചാമ്പ്യന്‍ഷിപ്പ്: ടിഫ വീക്കിലി ജേതാക്കള്‍

  മൊഗ്രാല്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് യു.എ.ഇ. കമ്മിറ്റി

  ഇ.വൈ.സി.സി എരിയാല്‍ ദുബായ് കമ്മിറ്റി

  'നഗരസഭാ ഉപതിരഞ്ഞെടുപ്പ് ഫലം വ്യാജ പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി'

  റിയാദില്‍ മലപ്പുറം സ്വദേശി വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍

  'മില്ലില്‍ ഖത്തറീസ്'വാട്‌സ്ആപ് ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു

  ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് മുന്നിട്ടിറങ്ങാന്‍ കെ.എം.സി.സി ഒരുങ്ങി

  'കിടത്തി ചികിത്സാ സൗകര്യമൊരുക്കണം'

  ധനസഹായം വിതരണം ചെയ്തു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News