updated on:2016-12-13 01:06 PM
ഖത്തര്‍ കെ.എം.സി.സി കാസര്‍കോടന്‍ മഹിമ 16ന്

www.utharadesam.com 2016-12-13 01:06 PM,
ദോഹ: കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് ജില്ലാ കാരുണ്യ വര്‍ഷം-2 പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാസര്‍കോടന്‍ മഹിമ കുടുംബ സംഗമത്തില്‍ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സംബന്ധിക്കും.
16ന് വെള്ളിയാഴ്ച ദോഹ റമഡി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കുടുംബിനികള്‍ക്കായുള്ള പാചക മത്സരങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്ക് ഹാന്റി ക്രാപ്റ്റ്, പെയ്ന്റിംഗ്, ഡ്രോയിങ് തുടങ്ങി വ്യത്യസ്തയിനം കലാ-കായിക മത്സരങ്ങളും ഉണ്ടായിരിക്കും.
ഖത്തറില്‍ കഴിഞ്ഞ അക്കാദമിക്ക് വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നീ ക്ലാസുകളില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ ആദരിക്കുന്നു.
പ്രസിഡണ്ട് എം. ലുഖ്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു. എം.പി ഷാഫി ഹാജി, എസ്.എ.എം ബഷീര്‍, ബഷീര്‍ ചെര്‍ക്കള, സിദ്ദീക്ക് മണിയംപാറ, എം.ടി.പി മുഹമ്മദ് കുഞ്ഞി, റഷീദ് മൗലവി, നാസര്‍ കൈതക്കാട്, സമീര്‍ തൃക്കരിപ്പൂര്‍, അന്‍വര്‍ തൃക്കരിപ്പൂര്‍, ബഷീര്‍ എം.വി, അബ്ദുല്ല കെ.എസ്, മൊയ്തീന്‍ ആദൂര്‍, ഷാനിഫ് പൈക്ക, ഹാരിസ് എരിയാല്‍, മജീദ് ചെമ്പിരിക്ക, റഹ്മാന്‍ മാങ്ങാട്, റസാക്ക് കല്ലട്ടി, കെ.വി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി സാദിക്ക് പാക്യാര സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.എസ് മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.



Recent News
  നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു