updated on:2017-01-02 01:16 PM
സഫ്‌റുദ്ദീന് ആശ്വാസ വാക്കുമായി കെ.എം.സി.സി നേതാക്കളെത്തി

www.utharadesam.com 2017-01-02 01:16 PM,
ജിദ്ദ: വാഹനാപകടത്തെത്തുടര്‍ന്ന് സൗദിയില്‍ ആറു മാസത്തോളമായി ജയിലില്‍ കഴിയുന്ന പൊയിനാച്ചി സ്വദേശി മുഹമ്മദ് സഫ്‌റുദ്ദീന് ആശ്വാസമായി ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ലാ നേതാക്കളെത്തി. ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി, ഉദുമ മണ്ഡലം പ്രസിഡണ്ട് ഹുസൈന്‍ കുറിച്ചിപ്പളളം എന്നിവര്‍ ദഹ്ബാന്‍ ജയിലിലെത്തി മോചനത്തിനാവശ്യമായ നടപടികള്‍ ആരംഭിച്ചു. നഷ്ട പരിഹാരത്തുക നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ജയിലില്‍ കഴിയുന്നത്. മകന്റെ മോചനത്തിനുളള തുക കണ്ടെത്താന്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച മൂന്നു സെന്റ് സ്ഥലവും വീടും വില്‍ക്കാന്‍ തയ്യാറെടുക്കുന്നതിനിടെ കെ.എം.സി .സി നേതാക്കളുടെ സന്ദര്‍ശനം സഫ്‌റുദ്ദീന്റെ കുടുംബത്തിനും ആശ്വാസമേകി. സഫ്‌റുദ്ദീന്റെ മോചനം കഴിയുന്നത്ര വേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരിയും ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചിയും അറിയിച്ചു.



Recent News
  ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ്; എകാക്കു റേഞ്ചേഴ്‌സ് ജേതാക്കള്‍

  ബ്ലൈസ് ദുബായ് ജി.പി.എല്‍ സീസണ്‍ 4: ജി.പി കിങ്ങ്‌സ് ജേതാക്കള്‍

  ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് ലീഗ്: ബാങ്ക് ഫൈറ്റേര്‍സ് എഫ്.സി ജേതാക്കള്‍

  രമണ്‍ ശ്രീവാസ്ഥ: ഇടത് ഭരണത്തിന് കളങ്കമേല്‍പ്പിക്കും-ഐ.എം.സി.സി

  പ്രവാസ ജീവിതത്തോട് വിട പറഞ്ഞ യുവകലാസാഹിതി പ്രവര്‍ത്തകന് യാത്രയയപ്പ്

  ടിഫ ഫുട്‌ബോള്‍ സീസണ്‍-3: ട്രാഫിക് ടീം ജേതാക്കള്‍

  ടിഫ തളങ്കര ദുബായില്‍ കൊച്ചി മമ്മുവിനെ ആദരിച്ചു

  ദുബായ് -മംഗല്‍പ്പാടി കെ.എം.സി.സി ബൈത്തുറഹ്മ സമര്‍പ്പിച്ചു

  ടി.എ. ഖാലിദിന് സ്വീകരണംനല്‍കി

  യു.എ.ഇ. പട്ട്‌ള മുസ്ലിം ജമാഅത്ത്

  ഐ.എം.സി.സി ഭാരവാഹികള്‍

  ഷാർജയിലെ സൂപ്പർമാർക്കറ്റിൽ തീ പിടിത്തം: രണ്ടു പേർ മരിച്ചു; 5 പേർക്കു പരുക്ക്

  ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് ലീഗ് 13ന്

  വർഖയിൽ വില്ലയ്ക്ക് തീ പിടിച്ച് അഞ്ചു വയസുകാരി മരിച്ചു

  അഖിലേന്ത്യാ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ നേട്ടം കൊയ്ത് വീണ്ടും ഹാഫിസ് അനസ് മാലിക്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News