updated on:2017-01-10 01:30 PM
നാട്യമയൂരവും, നടനവിസ്മയവും; മേളയെ നെഞ്ചിലേറ്റി തൃക്കരിപ്പൂര്‍

www.utharadesam.com 2017-01-10 01:30 PM,
തൃക്കരിപ്പൂര്‍: 57-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ് തല മത്സരങ്ങള്‍ രണ്ടാം നാളിലേക്ക് കടക്കുമ്പോള്‍ ഹൊസ്ദുര്‍ഗ്, ബേക്കല്‍ ഉപജില്ലകള്‍ മുന്നേറ്റം തുടരുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹൊസ്ദുര്‍ഗിന് പിന്നില്‍ ചെറുവത്തൂര്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ലയാണ് ഹൊസ്ദുര്‍ഗിന് തൊട്ട് പിന്നില്‍ ഉള്ളത്. യു.പി. വിഭാഗത്തില്‍ ബേക്കല്‍ ഉപജില്ല മുന്നില്‍ നില്‍ക്കുമ്പോള്‍ ഹൊസ്ദുര്‍ഗാണ് രണ്ടാമതുള്ളത്. പ്രധാന വേദിയില്‍ ഇന്ന് രാവിലെ കഥാപ്രസംഗം നടന്നു. ഉച്ചയ്ക്ക് ശേഷം സംഘനൃത്ത മത്സരങ്ങള്‍ ആരംഭിക്കും. വേദി രണ്ടില്‍ ഉറുദു ഗസല്‍ ആലാപനം നടന്നു. ഉച്ചയ്ക്ക് ശേഷം ഇവിടെ മോഹിനിയാട്ടം, കേരള നടനം മത്സരങ്ങള്‍ നടക്കും. വേദി മൂന്നില്‍ നാടക മത്സരമാണ് നടക്കുന്നത്. വേദി നാലില്‍ തിരുവാതിരകളി, സംഘഗാന മത്സരങ്ങള്‍ നടക്കുന്നു. മറ്റുവേദികളില്‍ ചെണ്ട, ചെണ്ടമേളം, പഞ്ചവാദ്യം, വട്ടപ്പാട്ട്, അറബിഗാനം, മോണോആക്ട് , വന്ദേമാതരം, വയലിന്‍, ഓടക്കുഴല്‍, ഗിത്താര്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു വരുന്നു. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി നിര്‍വ്വഹിച്ചു. കലോത്സവങ്ങള്‍ വരവ് വെക്കേണ്ടതും നിക്ഷേപിക്കേണ്ടതും മതേതരത്വവും സാഹോദര്യവുമാവണമെന്ന് മന്ത്രി പറഞ്ഞു. എം. രാജഗോപാലന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പ്രശസ്ത ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, കേരള സാഹിത്യ അക്കാദമി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇ.പി. രാജഗോപാലന്‍, മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് മീറ്റില്‍ വിജയിച്ച എം.പവിത്രന്‍, കലോത്സവത്തിന്റെ സ്വാഗത ഗാനം രചിച്ച കെ.വി.കൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. കലോത്സവ സ്മരണിക ജില്ലാ പഞ്ചായത്തംഗം പി.സി. സുബൈദ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ സ്വാഗതം പറഞ്ഞു.
Related News
Recent News
  ബ്രോഡ് ബാന്റ് കണക്ഷന്‍: കേബിള്‍ ടി.വി സംരംഭകര്‍ക്ക് സര്‍ക്കാര്‍ തുല്ല്യപരിഗണന നല്‍കണം-സി.ഒ.എ

  വ്യാപാരികളേയും കെട്ടിട ഉടമകളേയും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്നുവെന്ന് ആക്ഷേപം; ഡി.ജി.പിക്ക് പരാതി നല്‍കും

  മലബാര്‍ ഗോള്‍ഡില്‍ എം.ജി.ഡി.എഫ് ഫെസ്റ്റിവല്‍ തുടങ്ങി; ആദ്യ നറുക്കെടുപ്പ് 24ന്‌

  ഹൈക്കോടതി ജാമ്യവ്യവസ്ഥ ലംഘിച്ച് ചട്ടഞ്ചാലിലെത്തിയ കേസിലെ പ്രതി അറസ്റ്റില്‍

  കര്‍ണാടക സ്വദേശി കുഴഞ്ഞു വീണു മരിച്ചു

  ദേവകിയുടെ കൊല: ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു

  പൂഴിക്കടത്ത്: കുമ്പളയില്‍ രണ്ട് ടോറസ് ലോറികള്‍ പിടിയില്‍

  ആംബുലന്‍സില്‍ മദ്യക്കടത്ത്; നാല് കുപ്പി മദ്യവുമായി ഡ്രൈവര്‍ അറസ്റ്റില്‍

  ചിന്മയ 'ഖേല്‍മിലാന്' തുടക്കമായി

  ജെ.സി.ഐ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരം സന്ദര്‍ശിച്ചു

  മധു ലോട്ടറീസില്‍ 20 ലക്ഷം

  കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡ് സുബൈര്‍ ബാപ്പാലിപ്പൊനത്തിന്

  അഡ്വ. എ.വി ഷാന്‍ഭോഗ് അന്തരിച്ചു

  അഡ്യനടുക്കയില്‍ ഓട്ടോയ്ക്ക് മുകളില്‍ മരം കടപുഴകി വീണ് രണ്ടുപേര്‍ക്ക് ഗുരുതരം

  കര്‍ണാടകയില്‍ നിന്ന് ലോറികളില്‍ കടത്തിയ മണല്‍ പിടിച്ചു
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News