updated on:2017-01-10 12:34 PM
ഉദ്ഘാടന ചടങ്ങിലും താരമായി റാഫി

www.utharadesam.com 2017-01-10 12:34 PM,
തൃക്കരിപ്പൂര്‍: സ്വന്തം നാട്ടില്‍ വിരുന്നെത്തിയ 57-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുഹമ്മദ് റാഫി താരമായി. കാല്‍ പന്തുകളി നെഞ്ചിലേറ്റിയ തൃക്കരിപ്പൂരിന്റെ യശസ്സ് രാജ്യത്താകമാനം ഉയര്‍ത്തിയ മുഹമ്മദ് റാഫി കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തുമ്പോള്‍ ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കാനും ഒന്ന് നേരില്‍ കാണാനും പലരും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. താന്‍ പന്തു തട്ടി അരങ്ങേറ്റം കുറിച്ച തൃക്കരിപ്പൂര്‍ വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക വേക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മൈതാനിയില്‍ കലോത്സവം വിരുന്നെത്തിയതിന്റെ ആനന്ദം റാഫിയുടെ മുഖത്തും പ്രകടമായിരുന്നു. സ്‌കൂളിന് സമീപത്ത് തെ
ന്നയാണ് റാഫിയുടെ വീടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശ പോരാട്ടത്തില്‍ കേരളത്തിന്റെ അഭിമാനം കാത്ത് ഗോള്‍ നേടിയ റാഫിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ പലരും തിടുക്കം കാട്ടുന്നുണ്ടായിരുന്നു.
കലോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ തന്നെ അതിന് തുടക്കം കുറിച്ചു. റാഫിക്ക് ഉപഹാരം സമ്മാനിച്ച് , കെട്ടിപ്പിടിച്ച് ഫോട്ടോയെടുക്കുമ്പോള്‍ സദസ്സിന്റെ പല ഭാഗത്ത് നിന്നും മൊബൈല്‍ ക്യാമറ ഫ്‌ളാഷുകള്‍ സ്റ്റേജിലേക്ക് മിന്നിത്തെളിയുന്നുണ്ടായിരുന്നു.




Related News
Recent News
  സുല്‍ത്താന്‍ ഗോള്‍ഡില്‍ അക്ഷയതൃതീയ ഓഫര്‍

  മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രകടനം

  കൊല്ലപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ മന്ത്രിയെ ഒരു സംഘം തടഞ്ഞു

  വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു

  ഗവ. ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ സമ്മേളനം 29 ന്

  റിയാസ് മൗലവി വധം: കാസര്‍കോട് യുവജന കൂട്ടായ്മ ഹൈക്കോടതിയെ സമീപിക്കുന്നു

  വനമേഖലയില്‍ സൂക്ഷിച്ച 110 ലിറ്റര്‍ വാഷ് പിടിച്ചു

  ഇവിടെ നടക്കുന്നത് പൊലീസ് മേധാവി കാണുന്നില്ലേ?- ഹൈക്കോടതി

  കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാവ് കുഴഞ്ഞ് വീണു

  ബെദ്രടുക്കയില്‍ പട്രോളിങ്ങിനിടെ ഫ്‌ളെയിംഗ് സ്‌ക്വാഡിനെ തടഞ്ഞു; അഞ്ചുപേര്‍ അറസ്റ്റില്‍

  ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ച ദിവസം പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍

  മഞ്ഞപ്പിത്തം: ഓട്ടോഡ്രൈവര്‍ മരിച്ചു

  കാലിച്ചാനടുക്കത്ത് വീട് കത്തി നശിച്ചു

  ബാലകൃഷ്ണന്‍ മാങ്ങാട് സ്വന്തം മണ്ണില്‍ നിന്ന് കഥ പറഞ്ഞ കഥാകൃത്ത്-പി.കെ പാറക്കടവ്

  സെന്‍ട്രിംഗ് തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News