updated on:2017-01-10 01:12 PM
ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ വിഷലിപ്തമാക്കുന്നു-യു.ആര്‍.സഭാപതി

www.utharadesam.com 2017-01-10 01:12 PM,
കാസര്‍കോട്: ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് രാജ്യത്തെ വിഷലിപ്തമാക്കുകയാണെന്ന് എ.ഐ.സി.സി. കോ-ഓഡിനേറ്റര്‍ യു.ആര്‍. സഭാപതി പറഞ്ഞു. പുതിയ ബസ് സ്റ്റാന്റിലെ സ്പീഡ് വേ ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ അജണ്ടകളുമായി ബി.ജെ. പി രംഗത്തിറങ്ങുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമമന്ദിരം നിര്‍മ്മിക്കുമെന്ന് പറഞ്ഞ് വര്‍ഗീയത ഇളക്കിവിട്ടു. ഇപ്പോള്‍ ഹിന്ദുസമാജോത്സവങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടിയോടെ നവംബര്‍ എട്ട് മുതല്‍ രാജ്യം അരക്ഷിതാവസ്ഥയിലാണ്.
മുംബൈ നഗരത്തില്‍ മാത്രം 500 കോടി രൂപയുടെ നഷ്ടമാണ് പ്രതിദിനം. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. അധികാരത്തില്‍ എത്തി 100 ദിവസത്തിനുള്ളില്‍ കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരുമെന്നും ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും പറഞ്ഞ മോദി മൂന്ന് വര്‍ഷമായിട്ടും വാഗ്ദാനം നിറവേറ്റിയില്ല.
മുസ്ലീം ലീഗ് നേതാവ് ഹമീദലി ഷംനാട്, കോണ്‍ഗ്രസ് നേതാവ് കെ.സി. കടമ്പുരാന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, പി. രാമകൃഷ്ണന്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ പി. ഗംഗാധരന്‍ നായര്‍, പി.എ. അഷ്‌റഫലി, ബാലകൃഷ്ണ വൊര്‍കുഡ്‌ലു എന്നിവര്‍ പ്രസംഗിച്ചു. എ.ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.Recent News
  ഹജ്ജ് കര്‍മ്മത്തിന് പോയ കീഴൂര്‍ സ്വദേശി മക്കയില്‍ മരണപ്പെട്ടു

  കുടുംബശ്രീ പ്രവര്‍ത്തകയെ മാനഹാനിപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

  ഡ്രൈവറെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചതിന് കേസ്

  ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തതിന് കേസ്

  ബി.ജെ.പി-സി.പി.എം സംഘര്‍ഷം: എട്ടു പേര്‍ക്കെതിരെ കേസ്

  സംശയസാഹചര്യത്തില്‍ കണ്ട യുവാവ് അറസ്റ്റില്‍

  യുവാവിനെ മര്‍ദ്ദിച്ചതിന് മൂന്ന് പേര്‍ക്കെതിരെ കേസ്

  കാറിടിച്ച് ബൈക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

  ഗോവയിലെത്തിയ ഉപ്പള സ്വദേശിയുടെ എ.ടി.എം കാര്‍ഡ് തട്ടിപ്പറിച്ച് യുവാവ് ഓടി; അഞ്ചുമിനിട്ടിനകം 25,000 രൂപ പിന്‍വലിച്ചു

  വ്യാപാരിയെ അക്രമിച്ച കേസില്‍ യുവാവ് റിമാണ്ടില്‍

  ഗുണ്ടാപ്പണം നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ചു; കാര്‍ തകര്‍ത്തു

  പൊലീസിനെ തള്ളിമാറ്റി പുഴയില്‍ ചാടിയ കൊലക്കേസ് പ്രതി എ.എസ്.ഐ.ക്ക് നേരെ വധഭീഷണി മുഴക്കി

  ഷിഹാബുദ്ദീന്റെ മയ്യത്ത് ഖബറടക്കി

  പൊതുവിപണിയിലെ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ കൂടുതല്‍ മാവേലി സ്‌റ്റോറുകള്‍-മന്ത്രി പി. തിലോത്തമന്‍

  മകനെ മര്‍ദ്ദിച്ച പൊലീസിന് ഡോക്ടര്‍ കൂട്ടുനിന്നുവെന്ന് പരാതി
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News