updated on:2017-01-11 05:04 PM
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ച് കൊണ്ടുപോയി സ്‌കൂള്‍ ടോയ്‌ലെറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

www.utharadesam.com 2017-01-11 05:04 PM,
ബദിയടുക്ക: അധ്യാപകനായ അച്ഛനെ സ്‌കൂള്‍ കോമ്പൗണ്ടില്‍ കാത്ത് നില്‍ക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചുകൊണ്ടുപോയി ടോയ്‌ലറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അധ്യാപകര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം. ബദിയടുക്ക- മുള്ളേരിയ റോഡിലെ സിദ്ദിഖ് (28)ആണ് പിടിയിലായത്. സിദ്ദിഖിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. സ്വകാര്യ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17കാരി ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ ശേഷം സ്‌കൂള്‍ അധ്യാപകനായ അച്ഛനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുകയാണ് പതിവ്. ഇന്നലെ സ്‌കൂളില്‍ അധ്യാപകരുടെ യോഗം നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥിനി അച്ഛനെ കാത്ത് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നതായിരുന്നു. അതിനിടെയെത്തിയ യുവാവ് വിദ്യാര്‍ത്ഥിനിയെ വായ മൂടി സ്‌കൂള്‍ ടോയ്‌ലെറ്റിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവത്രെ. വാതില്‍ അടച്ചതോടെ വിദ്യാര്‍ത്ഥിനി ബഹളം വെച്ചു. അതിനിടെ സ്‌കൂളിന് സമീപം നടന്നുപോകുകയായിരുന്നയാള്‍ വിദ്യാര്‍ത്ഥിനിയുടെ നിലവിളി കേട്ട് അധ്യാപകരോട് വിവരം അറിയിച്ചു. തുടര്‍ന്ന് അധ്യാപകരെത്തിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. പിന്തുടര്‍ന്നാണ് പിടിച്ചത്. പിന്നീട് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.Recent News
  ഉപ്പളയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  പുലി ചത്തത് കേബിള്‍ ശരീരത്തില്‍ മുറുകി; അന്വേഷണം തുടങ്ങി

  വീട്ടമ്മയെ മര്‍ദ്ദിച്ചു, പിഞ്ചുകുഞ്ഞിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  മഞ്ചേശ്വരത്ത് കാല്‍നടയാത്രക്കാരനെ ഇടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; യുവാവ് ദാരുണമായി മരിച്ചു

  അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചങ്ങലവലിച്ചുനിര്‍ത്തി; ലീഗ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം തടഞ്ഞിട്ടു

  ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ ദുരന്തഭീതിയുണര്‍ത്തി വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍

  പാര്‍വ്വതിയമ്മക്കും മകള്‍ക്കും സ്‌നേഹ സാന്ത്വനവുമായി ജനമൈത്രി പൊലീസ്

  കാര്‍ ഓട്ടോയിലിടിച്ച് യുവാവ് മരിച്ച സംഭവം; ഭാര്യക്കും മാതാപിതാക്കള്‍ക്കും 30 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

  വോട്ട് മറിച്ചുനല്‍കിയെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകരെ വിട്ടയച്ചു

  പനി മൂര്‍ച്ഛിച്ച യുവതി ആസ്പത്രിയില്‍ മരിച്ചു

  വൃക്കകള്‍ തകരാറിലായ യുവാവിന്റെ ചികിത്സക്ക് പിരിച്ചെടുത്ത പണം നല്‍കിയില്ലെന്ന് ആരോപണം

  യുവതിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണ്ണമാല തട്ടിയെടുത്ത കേസില്‍ പ്രതികള്‍ക്ക് 2 വര്‍ഷം വീതം കഠിന തടവ്

  മണല്‍ ലോറിയെ ചൊല്ലി തര്‍ക്കം; രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു

  19 കാരിയെ ബസില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

  തളിപ്പറമ്പില്‍ നിന്ന് കവര്‍ന്ന ബൈക്ക് കാസര്‍കോട്ട് കണ്ടെത്തി