updated on:2017-01-11 12:06 PM
കാസര്‍കോട്ടെ ഹോള്‍സെയില്‍ വ്യാപാരിക്ക് കളക്ഷനിടയില്‍ 2000ത്തിന്റെ രണ്ട് കള്ളനോട്ടുകള്‍ കിട്ടി; പൊലീസ് അന്വേഷണം തുടങ്ങി

www.utharadesam.com 2017-01-11 12:06 PM,
കാസര്‍കോട്: കാസര്‍കോട്ടെ ഹോള്‍സെയില്‍ വ്യാപാരിക്ക് 2000 രൂപയുടെ രണ്ട് കള്ളനോട്ടുകള്‍ ലഭിച്ചു. അതേനിറത്തിലും വലിപ്പത്തിലുമുള്ള കളര്‍ ഫോട്ടോകോപ്പിയാണെന്നാണ് സംശയിക്കുന്നത്. വ്യാപാരിയുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി.
ലെയ്‌സ് മൊത്തവിതരണം നടത്തുന്ന വ്യാപാരി സാധനം വിതരണം ചെയ്ത വകയില്‍ കളക്ഷനിറങ്ങിയതായിരുന്നു. രാത്രി പണം എണ്ണിതിട്ടപ്പെടുത്തുന്നതിനിടയിലാണ് കള്ളനോട്ടുകള്‍ ശ്രദ്ധയില്‍പെട്ടത്. എവിടെ നിന്നാണ് പണം കിട്ടിയതെന്ന് വ്യക്തത വന്നിട്ടില്ല. കുമ്പളയിലെ ഒരു കടയില്‍ നിന്നാണ് സംശയിക്കുന്നതെന്ന് വ്യാപാരി പൊലീസില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചില കടകളില്‍ പൊലീസ് അന്വേഷണം നടത്തിയതായാണ് വിവരം. പിങ്ക് നിറത്തിലുള്ള നോട്ട് വ്യാജനാണോ ഒറിജിനലാണോ എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍പറ്റുന്നില്ല. രാത്രിയില്‍ ടോര്‍ച്ചടിച്ച് നോക്കുമ്പോള്‍ മാത്രമാണ് ഒറിജിനലും വ്യാജനും തിരിച്ചറിയുന്നത്. കള്ളനോട്ട് ലഭിച്ച സംഭവം വ്യാപാരികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.



Recent News
  വ്യാപാരി ഹൃദയാഘാതം മൂലം അന്തരിച്ചു

  നാട്ടക്കല്‍ സ്വദേശി ബഹ്‌റൈന്‍ കടല്‍തീരത്ത് മരിച്ച നിലയില്‍

  500 കുപ്പി ഗോവന്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

  വിദേശ മദ്യ വില്‍പ്പനശാല മുള്ളേരിയയില്‍ വേണം; ബിവറേജ് ഔട്ട്‌ലെറ്റ് സംരക്ഷണ സമിതി നിലവില്‍ വന്നു

  ചട്ടഞ്ചാലിലെ പെട്ടിക്കടകള്‍ കത്തിച്ച കേസില്‍; ഒരാള്‍ അറസ്റ്റില്‍

  ഗഫൂര്‍ ചേരങ്കൈയുടെ മയ്യത്ത് ഖബറടക്കി

  യുവാവിനെ മര്‍ദ്ദിച്ചതിന് കേസ്

  അനധികൃത മണല്‍ കടത്ത്: മൂന്ന് ലോറികള്‍ പിടിച്ചു

  കാഞ്ഞങ്ങാട് നഗരസഭയില്‍ എഞ്ചിനീയറെ സ്ഥലംമാറ്റിയതിനെ ചൊല്ലിയും വിവാദം

  വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതിഷേധമുയരുന്നു; കയ്യേറ്റമാരോപിച്ച് കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കില്‍

  ഒമ്പതുകാരിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

  അക്രമം ദൗര്‍ഭാഗ്യകരം; സിനിമാ മേഖലയില്‍ പെരുമാറ്റ ചട്ടം ആവശ്യം-ഷാജി എന്‍. കരുണ്‍

  അടൂര്‍ ഗോപാലകൃഷ്ണന്റെ റിപ്പോര്‍ട്ട് ആസ്പദമാക്കി സിനിമാ നയം കൊണ്ടുവരണം-കാനം രാജേന്ദ്രന്‍

  നെല്ലിക്കുന്നിലും അടുക്കത്ത്ബയലിലും മൂന്ന് വീടുകളില്‍ കവര്‍ച്ചാശ്രമം

  ടി. ഉബൈദ് അനുസ്മരണവും കവിയരങ്ങും സംഘടിപ്പിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News