updated on:2017-01-11 12:19 PM
കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും; കിരീടത്തിനരികില്‍ ഹൊസ്ദുര്‍ഗ്

www.utharadesam.com 2017-01-11 12:19 PM,
തൃക്കരിപ്പൂര്‍: 57-ാമത് കാസര്‍കോട് റവന്യുജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. ഹൊസ്ദുര്‍ഗ് ഉപജില്ല ഇത്തവണയും കിരീടനേട്ടത്തിലേക്ക് നീങ്ങുകയാണ്. ചെറുവത്തൂര്‍ ഉപജില്ലയും കാസര്‍കോട് ഉപജില്ലയുമാണ് ഹൊസ്ദുര്‍ഗിന് തൊട്ട് പിന്നിലുള്ളത്. ഏഴ് ഉപജില്ലകളില്‍ നിന്നായി നാലായിരത്തില്‍ പരം കുട്ടികളാണ് 212 ഇനം മത്സരങ്ങളിലായി മാറ്റുരക്കുന്നത്. കലോത്സവത്തിലെ ഏറ്റവും ഗ്ലാമര്‍ ഇനമായ ഒപ്പന മത്സരം ഇന്നാണ് നടക്കുന്നത്. അത് കൊണ്ട് തന്നെ സമാപന ദിവസം സദസ് നിറയുമെന്നാണ് പ്രതീക്ഷ. സമാപന സമ്മേളനം വൈകിട്ട് നാല് മണിക്ക് പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.




Related News
Recent News
  പീഡനശ്രമം; വിദ്യാര്‍ത്ഥിനികളില്‍ നിന്ന് മൊഴിയെടുക്കും

  വാട്‌സ്ആപില്‍ മതവിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ സന്ദേശം: കേസ്

  സംശയ സാഹചര്യത്തില്‍ കണ്ട 5 പേര്‍ അറസ്റ്റില്‍

  പച്ചമ്പളയിലെ കവര്‍ച്ച; അന്വേഷണം പാതി വഴിയില്‍ നിലച്ചു

  വിദ്യാര്‍ത്ഥിനികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മൂന്ന് പേര്‍ക്കെതിരെ കേസ്

  യുവാവിനെ അക്രമിച്ചതിന് നാല് പേര്‍ക്കെതിരെ കേസ്

  മൊഗ്രാല്‍ പുത്തൂരില്‍ വീണ്ടും തീവെപ്പ്; ബാര്‍ബര്‍ഷോപ്പ് കത്തിനശിച്ചു

  കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ ഒന്നിന്‌; അപേക്ഷകൾക്കുള്ള ടോക്കൺ മാർച്ച്‌ 29 മുതൽ നല്കിത്തുടങ്ങും

  പ്രാദേശിക ചാനലില്‍ നിന്ന് കിട്ടിയത് ഏഴ് മിനുട്ട് ദൈര്‍ഘ്യമുള്ള സി.ഡി.; എം.പിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപത്തിനായി അന്വേഷണം ഊര്‍ജ്ജിതം

  പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണം-ലീഗ്

  റിയാസ് മൗലവി കൊല: പഴുതടച്ച അന്വേഷണവും കഠിന ശിക്ഷയും വേണം-മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍

  നഗരത്തില്‍ പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്തും; തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

  അടുക്കത്ത്ബയലില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍

  മൊഗ്രാല്‍പുത്തൂരില്‍ അജ്ഞാത യുവാവ് തീവണ്ടി തട്ടിമരിച്ച നിലയില്‍

  സ്പിരിറ്റ് മോഷണം: രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍, ടാങ്കര്‍ ലോറികള്‍ പിടിച്ചെടുത്തു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News