updated on:2017-01-11 01:03 PM
വായനശാല വാര്‍ഷികം കൊണ്ടാടി

www.utharadesam.com 2017-01-11 01:03 PM,
പെരുമ്പള: എ.കെ.ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ 20-ാം വാര്‍ഷികാഘോഷം സമാപിച്ചു. കോളിയടുക്കം സ്വരാജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ. എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഇ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രസിഡണ്ട് സി.എം. വിനയചന്ദ്രന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തി. ബുള്ളറ്റിന്‍ ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍ എസ്.വി നടരാജന് നല്‍കി പ്രകാശനം ചെയ്തു. ഭരതനാട്യപ്രതിഭകളായ നാട്യമയൂരി വി. അഞ്ജലി, പി. ശ്രീരാജ് എന്നിവരെ ആദരിച്ചുകൊണ്ട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം വിനോദ്കുമാര്‍ പെരുമ്പള ആദരഭാഷണം നടത്തി. ഉദിനൂര്‍ ഇ.എം.എസ് പഠനകേന്ദ്രം വനിതാവേദിയുടെ 'ചരിത്രഗാഥ' സംഗീതശില്‍പവും യൂത്ത് ക്ലബ്ബ് പെരുമ്പളയുടെ മൈംഷോയും എ.കെ.ജി വായനശാല ബാലവേദിയുടെ നാടകവും അരങ്ങേറി. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ടി. നാരായണന്‍, മുന്‍ മെമ്പര്‍ എ. നാരായണന്‍ നായര്‍ എന്നിവര്‍ നല്‍കി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.വി. ബാലന്‍ സ്വാഗതവും കണ്‍വീനര്‍, എസ്‌വി അശോക് കുമാര്‍ നന്ദിയും പറഞ്ഞു.



Recent News
  കമല സുരയ്യ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം ജില്ലാ കമ്മിറ്റി

  വിഷുക്കോടിയുമായി ഗ്രന്ഥശാല പ്രവര്‍ത്തകര്‍ വൃദ്ധമന്ദിരത്തില്‍

  ജ്വല്ലറി കവര്‍ച്ച: അന്വേഷണം ശക്തമാക്കണം- വ്യാപാരികള്‍

  മന്ത്രി മണിയെ സി.പി.എം. ഭയക്കുന്നു-പി.എം വേലായുധന്‍

  ഡി.വൈ.എഫ്.ഐ. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

  ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നടത്തി

  ബി.ജെ.പി കലക്ടറേറ്റ് ധര്‍ണ 28ന്

  വേനല്‍തുമ്പി: സംഘാടകസമിതിയായി

  ചട്ടഞ്ചാലില്‍ മതപ്രഭാഷണം തുടങ്ങി

  'സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കുമ്പോള്‍ ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കണം'

  ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കണം -ബി.ജെ.പി

  സിമന്റ് വില വര്‍ധനവ് പിന്‍വലിക്കണം -കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ്

  ഉമ്മാസ് കുടുംബ സംഗമവും ഇശല്‍ വിരുന്നും നടത്തി

  ദുബായില്‍ ഫണ്‍ ആന്റ് പ്ലേ സംഘടിപ്പിച്ചു

  മര്‍ക്കസ് ഡേ സംഘടിപ്പിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News