updated on:2017-01-11 07:27 PM
എന്‍ഡോസള്‍ഫാന്‍: സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം-ഡി.വൈ.എഫ്.ഐ

www.utharadesam.com 2017-01-11 07:27 PM,
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് രോഗബാധിതരായവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം മൂന്നുമാസത്തിനകം കമ്പനി നല്‍കണമെന്ന സുപ്രീംകോടതി വിധി ഏറെ ആഹ്ലാദകരവും സ്വാഗതാര്‍ഹവുമാണെന്ന് ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എട്ടുവര്‍ഷമായി ഡി.വൈ.എഫ്.ഐ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇരകള്‍ക്ക് അനുകൂലമായ വിധിയുണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ച് കോടതി ഉത്തരവിട്ടിരുന്നു. ജില്ലയില്‍ ആയിരക്കണക്കിന് രോഗബാധിതരാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിന്റെ ദുരിതംപേറി കഴിയുന്നത്. രോഗബാധിതര്‍ക്ക് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ വീടുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ചികിത്സക്കാവശ്യമായ സഹായങ്ങള്‍, സൗജന്യ ആംബുലന്‍സ് സേവനം എന്നിവ നടത്തുന്നുണ്ട്. ദുരിതബാധിതരോടൊപ്പംനിന്ന് നടത്തിയ പോരാട്ടങ്ങളുടെയും ജനങ്ങള്‍ക്കും സമൂഹത്തിനുമൊപ്പംനിന്ന് പ്രവര്‍ത്തിക്കുന്നതിന്റെയും വിജയമാണ് ഹര്‍ജിയില്‍ തീര്‍പ്പാക്കിസുപ്രീംകോടതിയുടെ അന്തിമവിധിയെന്ന് ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.




Related News
Recent News
  ടീം അമാസ്‌ക് സന്തോഷ് നഗര്‍ റമദാന്‍ റിലീഫ് നടത്തി

  ഉദുമയില്‍ കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയില്‍; വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

  ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗജന്യ നോമ്പുതുറ വിഭവങ്ങളൊരുക്കി തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റി

  ഉത്സവാന്തരീക്ഷത്തില്‍ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് തുറന്നു കൊടുത്തു

  കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടപ്പാക്കുന്ന ഫ്‌ളൈ ഓവറിനെ ചൊല്ലി വിവാദം

  പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  ആസ്‌ക് ആലംപാടിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എം.എല്‍.എ

  വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

  സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്

  സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി പൂര്‍വ്വ വിദ്യാര്‍ഥികള്‍

  നാലുമാസമായി സെക്രട്ടറിയില്ല; നീലേശ്വരം നഗരസഭയില്‍ ഭരണം സ്തംഭനാവസ്ഥയില്‍

  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ആഹ്ലാദം പകരുന്നത് -ഡോ. ടി.പി അഹമ്മദലി

  അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

  പരീക്ഷാവിജയികളെ അനുമോദിച്ചു

  പാണ്ടിക്കണ്ടം ക്രോസ് ബാര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം 19ന്