updated on:2017-01-11 01:28 PM
'സുപ്രീംകോടതി വിധി നിര്‍ണ്ണായകം'

www.utharadesam.com 2017-01-11 01:28 PM,
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ 5 ലക്ഷം രൂപ നല്‍കിയിരിക്കണമെന്നും ജീവിതാവസാനം വരെ ആവശ്യമായ ചികിത്സയും നല്‍കണമെന്ന സുപ്രീംകോടതിയുടെ വിധി ദുരിത ബാധിതര്‍ക്ക് ഏറെ ആശ്വാസകരവും സ്വാഗതാര്‍ഹവുമാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി വിലയിരുത്തി. 2010 ഡിസംബര്‍ 31 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 8 ആഴ്ച കൊണ്ട് കൊടുത്തു തീര്‍ക്കാന്‍ ശുപാര്‍ശ ചെയ്ത അടിയന്തിര സാമ്പത്തിക സഹായം പല കാരണങ്ങള്‍ കാണിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കും എല്ലാം തീര്‍ന്നില്ലേ എന്ന് ചോദിച്ചവര്‍ക്കും ഇത് താക്കീതായി മാറിയിരിക്കുകയാണ് കോടതി വിധിയെന്ന് യോഗം വിലയിരുത്തി. എന്‍ഡോസള്‍ഫാന്‍ കമ്പനികളും പി.സി.കെയും കൃഷി വകുപ്പും ഭരണകൂടവും നടത്തിയ ഭീകരത ഒന്നുകൂടി വെളിപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് ദുരന്ത ജീവിതങ്ങള്‍ക്ക് വെളിച്ചമേകാന്‍ ഇടവരുത്തും. യഥാര്‍ത്ഥ നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കോടതി വിധിയെ കാണേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട്, നാരായണന്‍ പേരിയ, പി. മുരളീധരന്‍, അപ്പ, ടി.വി രാജേന്ദ്രന്‍, ടി. ശോഭന, സി.വി നളിനി, കെ.ടി അഖിലകുമാരി, ജമീല അമ്പലത്തറ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.




Related News
Recent News
  ഇഖ്‌വാന്‍സ് അടുക്കത്ത്ബയലിന് ജില്ലാ ക്രിക്കറ്റ് ലീഗ് കിരീടം

  ഐവ ഹാര്‍മണി സൈക്കിള്‍ റാലി സംഘടിപ്പിച്ചു

  കാസര്‍കോട്ട് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന കൊലപാതകങ്ങള്‍ അന്വേഷിക്കണം -മുസ്ലിം ലീഗ്

  നിര്‍മ്മാണത്തൊഴിലാളികള്‍ സത്യാഗ്രഹം നടത്തി

  മതപ്രഭാഷണവും സ്വലാത്ത് മജ്‌ലിസും നടത്തി

  ഫുഡ് ഗ്രൈന്‍സ് ഡീലേഴ്‌സ് അസോ. ഓഫീസ് ഉദ്ഘാടനം നാളെ

  എല്‍.ബി.എസ് കോളേജ് റോഡ് നന്നാക്കണമെന്ന്; 24 ന് പ്രതിഷേധ പ്രകടനം

  പൈക്കം പൂമാണി കിന്നിമാണി ക്ഷേത്രോത്സവം നാളെ മുതല്‍

  റിയാസ് മൗലവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം-ബി.ജെ.പി

  'വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയുള്ള അക്രമം; പൊലീസുകാര്‍ക്കെതിരെ നടപടി വേണം'

  കളനാട് മൂവാരിത്തൊട്ടി വയനാട്ട് കുലവന്‍ ദേവസ്ഥാന പ്രതിഷ്ഠാ കര്‍മ്മം നാളെ

  'കടയ്ക്ക് നേരെയുള്ള തീവെപ്പ്; നടപടി സ്വീകരിക്കണം'

  കാസര്‍കോടിന്റെ സമാധാനാന്തരീക്ഷത്തിന് കൈകോര്‍ക്കണം

  മൊഗ്രാല്‍പുത്തൂര്‍ അരയാല്‍ കുളം നശിക്കുന്നു

  പുസ്തകോത്സവം 24 ന്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News