updated on:2017-01-11 01:28 PM
'സുപ്രീംകോടതി വിധി നിര്‍ണ്ണായകം'

www.utharadesam.com 2017-01-11 01:28 PM,
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ 5 ലക്ഷം രൂപ നല്‍കിയിരിക്കണമെന്നും ജീവിതാവസാനം വരെ ആവശ്യമായ ചികിത്സയും നല്‍കണമെന്ന സുപ്രീംകോടതിയുടെ വിധി ദുരിത ബാധിതര്‍ക്ക് ഏറെ ആശ്വാസകരവും സ്വാഗതാര്‍ഹവുമാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി വിലയിരുത്തി. 2010 ഡിസംബര്‍ 31 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 8 ആഴ്ച കൊണ്ട് കൊടുത്തു തീര്‍ക്കാന്‍ ശുപാര്‍ശ ചെയ്ത അടിയന്തിര സാമ്പത്തിക സഹായം പല കാരണങ്ങള്‍ കാണിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കും എല്ലാം തീര്‍ന്നില്ലേ എന്ന് ചോദിച്ചവര്‍ക്കും ഇത് താക്കീതായി മാറിയിരിക്കുകയാണ് കോടതി വിധിയെന്ന് യോഗം വിലയിരുത്തി. എന്‍ഡോസള്‍ഫാന്‍ കമ്പനികളും പി.സി.കെയും കൃഷി വകുപ്പും ഭരണകൂടവും നടത്തിയ ഭീകരത ഒന്നുകൂടി വെളിപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് ദുരന്ത ജീവിതങ്ങള്‍ക്ക് വെളിച്ചമേകാന്‍ ഇടവരുത്തും. യഥാര്‍ത്ഥ നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കോടതി വിധിയെ കാണേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട്, നാരായണന്‍ പേരിയ, പി. മുരളീധരന്‍, അപ്പ, ടി.വി രാജേന്ദ്രന്‍, ടി. ശോഭന, സി.വി നളിനി, കെ.ടി അഖിലകുമാരി, ജമീല അമ്പലത്തറ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.




Related News
Recent News
  സഹവര്‍ത്തിത്വത്തിലൂന്നിയ ജീവിതത്തിലൂടെ മാത്രമെ ഫാസിസ്റ്റ് പ്രതിരോധം സാധ്യമാവൂ-മുനവ്വറലി ശിഹാബ് തങ്ങള്‍

  ചെര്‍ക്കള-കല്ലടുക്ക റോഡ് അങ്ങനെ തന്നെ; സ്വകാര്യ ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ച് സമരത്തിന്

  എന്‍.ആര്‍.ഇ. ഓണം ഓഫറുകള്‍ക്ക് തുടക്കമായി

  'സമാധാനം സാധ്യമാണ്' സ്‌നേഹ സംഗമമൊരുക്കി ജെ.സി.ഐ.

  പഠിച്ച സ്‌കൂളിന് സ്വാതന്ത്ര്യദിന സമ്മാനമായി വിദ്യാര്‍ത്ഥിയുടെ വക സ്മാര്‍ട്ട് ക്ലാസ് റൂം

  മുന്നാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിഷ രഹിത പച്ചക്കറികളൊരുക്കും

  കെ.എം.സി.സിയുടെ ഏഴാമത് ബൈത്തുറഹ്മ സമര്‍പ്പിച്ചു

  'മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം' ആസ്‌ക് ആലംപാടി ശുചിത്വദീപം തെളിയിച്ചു

  എജുസെല്ലിന്റെ ഇടപെടല്‍ ശ്ലാഘനീയം -രമേശ് ചെന്നിത്തല

  'പൊലീസിന്റെ പക്ഷപാത നയം തിരുത്തണം'

  സ്‌നേഹ സന്ദേശവുമായി മുനവ്വറലി തങ്ങളുടെ സൗഹൃദയാത്ര

  വിപുലമായ പരിപാടികളോടെ നാടെങ്ങും സ്വാതന്ത്ര്യ ദിനാഘോഷം

  മൂന്നു മാസം മുമ്പ് റീടാര്‍ ചെയ്ത റോഡ് മഴയില്‍ തകര്‍ന്നു

  ബേഡഡുക്കയിലും കുറ്റിക്കോലിലും കര്‍ഷക ദിനം ആചരിക്കും

  'ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ അകറ്റണം'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News