updated on:2017-01-11 07:29 PM
'ദുരിതബാധിതര്‍ക്ക് നീതി ലഭിക്കണം'

www.utharadesam.com 2017-01-11 07:29 PM,
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് രോഗബാധിതരായവര്‍ക്ക് മൂന്നുമാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹവുമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജീവിതകാലം വരെ സൗജന്യ ചികിത്സയും ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കണമെന്ന സുപ്രീം കോടതിയുടെ വിധി ദുരിതബാധിതര്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ ചുരുങ്ങിയ കാലത്തേക്ക് പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടൊപ്പം സോളിഡാരിറ്റി 2010ല്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലയില്‍ സിറ്റിംഗ് നടത്തിയത്. ഇതിനെ തുടര്‍ന്നായിരുന്നു ദുരിതബാധിര്‍ക്ക് ആശ്വാസധനം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഈ ആശ്വാസ ധനം വിതരണം ചെയ്യുന്നതില്‍ ജാഗ്രതപുലര്‍ത്തിയിരുന്നില്ല. കോടതി വിധിയുടെ പശ്ചാതലത്തില്‍ ദുരിതബാധിതര്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സി.എ യൂസുഫ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം റിയാസ്, സംസ്ഥാന പ്രതിനിധി സാഭാ അംഗം ഷഫീക്ക് നസറുല്ല പ്രസംഗിച്ചു.




Related News
Recent News
  പീഡനത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ സംഗമം

  നുള്ളിപ്പാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മെയ് 12ന്

  ബഹ്‌റൈന്‍ കെ.എം.സി.സിയുടെ തണലില്‍ സൈനുദ്ദീന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു

  റമദാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

  രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കാര്യങ്ങള്‍ ഭീതിയുണര്‍ത്തുന്നവ-ശാന്തമ്മ ഫിലിപ്പ്

  ജനപ്രതിനിധികളുടെ താല്‍പര്യക്കുറവ് മാപ്പിള കലാകേന്ദ്രം മൊഗ്രാലിന് നഷ്ടപ്പെടാന്‍ കാരണമായി -സി.പി.എം

  പരാതികള്‍ അന്വേഷിക്കുന്ന പൊലീസ് പിന്നീട് തിരിഞ്ഞുനോക്കുന്നില്ല; പരിഹാരമില്ലാതെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍

  സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്; പതാക ജാഥക്ക് കയ്യൂരില്‍ തുടക്കം

  ഡോ. സജേഷ് പി. തോമസിന് മേരിക്യൂറി അവാര്‍ഡ്

  പഴയകാല സഹപാഠികള്‍ 15 ലക്ഷം രൂപയുടെ പ്രൊജക്ട് ബെദിര പി.ടി.എം സ്‌കൂളിന് സമര്‍പ്പിച്ചു

  അണ്ടര്‍-19 ജില്ലാ ടീമിനെ അഭിജിത് നയിക്കും

  ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

  ഇശല്‍ ഗ്രാമത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ക്ക് ആദരം

  സമാധാന സന്ദേശവുമായി ജെ.സി.ഐ കാസര്‍കോടിന്റെ സൈക്കിള്‍ റാലി 19ന്

  ദശവാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും നാളെ