updated on:2017-01-11 01:29 PM
'ദുരിതബാധിതര്‍ക്ക് നീതി ലഭിക്കണം'

www.utharadesam.com 2017-01-11 01:29 PM,
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് രോഗബാധിതരായവര്‍ക്ക് മൂന്നുമാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹവുമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജീവിതകാലം വരെ സൗജന്യ ചികിത്സയും ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കണമെന്ന സുപ്രീം കോടതിയുടെ വിധി ദുരിതബാധിതര്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ ചുരുങ്ങിയ കാലത്തേക്ക് പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടൊപ്പം സോളിഡാരിറ്റി 2010ല്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലയില്‍ സിറ്റിംഗ് നടത്തിയത്. ഇതിനെ തുടര്‍ന്നായിരുന്നു ദുരിതബാധിര്‍ക്ക് ആശ്വാസധനം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഈ ആശ്വാസ ധനം വിതരണം ചെയ്യുന്നതില്‍ ജാഗ്രതപുലര്‍ത്തിയിരുന്നില്ല. കോടതി വിധിയുടെ പശ്ചാതലത്തില്‍ ദുരിതബാധിതര്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സി.എ യൂസുഫ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം റിയാസ്, സംസ്ഥാന പ്രതിനിധി സാഭാ അംഗം ഷഫീക്ക് നസറുല്ല പ്രസംഗിച്ചു.




Related News
Recent News
  ബ്രോഷര്‍, കലണ്ടര്‍ പ്രകാശനം

  കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനം സ്തുത്യര്‍ഹം -മുനവ്വറലി തങ്ങള്‍

  'ഹര്‍ത്താലില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണം'

  കോട്ടച്ചേരി റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍

  ഇമാം ശാഫി പഠന സെമിനാര്‍ ഏപ്രില്‍ ഒന്നിന്‌

  കന്യപ്പാടിയില്‍ റഹ്മ-17 ഏപ്രിലില്‍

  ട്രാഫിക് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് പൊലീസിന്റെ ബോധവല്‍ക്കരണ ക്ലാസ്സ്

  ഭക്ഷ്യധാന്യ കമ്മി പരിഹരിക്കാന്‍ വ്യാപാരികള്‍ രംഗത്തുവരണം - ഇ.ചന്ദ്രശേഖരന്‍

  എ.ടി.എമ്മുകള്‍ ഉദ്ഘാടനം ചെയ്തു

  നിയമസഭയെ പോലും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു- എം.ടി.രമേശ്

  പൊലീസ് സംഘത്തെ അഭിനന്ദിച്ചു

  അന്വേഷണ സംഘത്തെ എസ്.വൈ.എസ് അഭിനന്ദിച്ചു

  വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം -സി.പി.എം

  കൊലക്ക് പ്രേരണ നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം -സംയുക്ത ജമാഅത്ത്

  റിയാസ് മൗലവി വധം: ഗൂഢാലോചന പുറത്ത് കൊണ്ടുവരണം -എസ്.ഡി.പി.ഐ




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News